വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കേരളത്തിൽ നാളെ വിവിധ ദളിത് സംഘടനകൾ ഹർത്താൽ നടത്തുന്നു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല.സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കേരളം

ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  നാളെ (ആഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

കേരളം

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ, മസ്റ്ററിംഗ് നടത്തുന്നതിന് അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം.

കോട്ടയം : സാമൂഹ്യ സുരക്ഷാപെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കുന്ന ക്ഷേമ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവൻരേഖ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30 വരെ നടത്താം. ഓഗസ്റ്റ് 24 വരെയായിരുന്ന തീയതി പിന്നീട് നീട്ടുകയായിരുന്നു. 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ വിവിധ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക. ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമ നിധി ബോർഡ് ഗുണഭോക്താക്കൾ, 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, കിടപ്പു രോഗികൾ, മസ്റ്ററിംഗ് പരാജയപ്പെടുന്നവർ തുടങ്ങിയവർ അതാതു തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും വീടുകളിലെത്തി മസ്റ്ററിങ്ങ് നടത്തേണ്ട വിഭാഗക്കാർക്ക് 50 രൂപയുമാണ് ഫീസ്. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്തുന്നതിന് അനുമതിയുള്ളത്. പല അനധികൃത ഓൺലൈൻ കേന്ദ്രങ്ങളും മസ്റ്ററിംഗ് എന്ന പേരിൽ ജീവൻ പ്രമാൺരേഖ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മസ്റ്ററിങ്ങ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

കേരളം

4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു

4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.      തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.  ജലനിരപ്പ് ഉയരുന്നു, നദി തീരങ്ങളിൽ മുന്നറിയിപ്പ്  മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ്  * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം ഉണ്ടാകാൻ സാധ്യത. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക * അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

കേരളം

*പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ

കടകളില്‍ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍. ആ കുപ്പിയില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ... ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.     പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരുടെ ഉള്ളില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ പോകുന്നതായാണ് കണക്കുകള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു.   ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളം

ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി; നറുക്കെടുപ്പ് സെപ്തംബറില്‍

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2025 ലേക്കുള്ള ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. സെപ്തംബര്‍ ഒമ്പത് വരേ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്ന് ഹജ്ജ് 2025നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകളിലെ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നാം വാരം നടക്കും. 65 വയസിന് മുകളിലുള്ളവര്‍ക്കും,മെഹ്‌റമില്ലാത്ത 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.അപേക്ഷകന് 2026 ജനുവരി വരേ കാലാവധിയുള്ള  മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പിക്കേണ്ടത്. 

കേരളം

ഇനി ശനിയാഴ്ചകളിൽ സ്‌കൂളിൽ പോകണ്ട..ഉത്തരവ് മരവിപ്പിച്ചു…

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി യോ​ഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഇവരുമായുള്ള ചർച്ചകളുണ്ടായേക്കും. അധ്യാപകസംഘടനകൾ നൽകിയ ഹരജിയിലാണ് ​ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.

കേരളം

സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് തുടരും. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.