വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കേരള പോലീസിനായി നല്‍കിയ പുതിയ വാഹനങ്ങളില്‍ ഏഴെണ്ണം കോട്ടയം ജില്ലാ പോലീസിന് ലഭിച്ചു.

കോട്ടയം : കേരള പോലീസിനായി നല്‍കിയ പുതിയ വാഹനങ്ങളില്‍ ഏഴെണ്ണം കോട്ടയം ജില്ലാ പോലീസിന് ലഭിച്ചു. ജില്ലയിലെ 5 സബ് ഡിവിഷന്‍ ഡിവൈ.എസ്.പി മാര്‍ക്ക് പുതിയ മഹീന്ദ്ര ബൊലേറോ നിയോ ആണ് ലഭിച്ചത്. ഏറ്റുമാനൂര്‍, തിടനാട് എന്നീ സ്റ്റേഷനുകള്‍ക്ക് പുതിയ മഹീന്ദ്ര ബൊലേറൊ ജീപ്പും ലഭിച്ചു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചു നടന്ന ചടങ്ങില്‍ ജില്ലക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ താക്കോല്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് സബ് ഡിവിഷന്‍ ഓഫീസര്‍മാര്‍ക്കും സ്റ്റേഷന്‍ എസ്.എച്ച്‌ മാര്‍ക്കും കൈമാറി. ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പുവരുത്താനും വിഐപി എസ്‌കോര്‍ട്ടുകള്‍ക്കുമെല്ലാമായി നെട്ടോട്ടമോടി കിതച്ചുനിന്നുപോയ വാഹനങ്ങള്‍ക്കുപകരം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കേരള പോലീസ് ലക്ഷ്യമിട്ടിരുന്നു. 75.50 കോടി രൂപ വകയിരുത്തിയാണ് പലതരത്തിലുള്ള പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്. പുതിയതായി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

കോട്ടയം

ഈരാറ്റുപേട്ട സ്വദേശിയുൾപ്പടെ ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി.

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ   വിമാനത്തിൽ  14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി  ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത് ,മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ  കാസർഗോഡ്  വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ , കോഴിക്കോട് കൊയിലാണ്ടി സ്വദേശി  ഫാത്തിമ ഹന്ന പാണോളി , മലപ്പുറം കോട്ടയ്ക്കൽ സ്വദേശി  ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി  ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി  സ്വദേശി റെനാ ഫാത്തിമ, കാസർഗോഡ് നായന്മാർ മൂല സ്വദേശി  നസ്രാ ഫാത്തിമ മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ  വി ,കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി  അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ  സ്വദേശി  മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.  വിവിധ വിമാനങ്ങളിലായി ഇവർകൊച്ചി,  കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും ,പാലക്കാട്  സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും  ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.

കോട്ടയം

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം ജൂലൈയിൽ തുടങ്ങും

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളുടെ നിർമാണം, വൈദ്യുതീകരണം, അഗ്നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററിൽ പൂർത്തിയാക്കും. 110 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയാണിത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫിസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, ഫുഡ് ഇൻസ്പെക്ടർ ഓഫീസ്, കൃഷി ഭവൻ, ഐ.സി.ഡി.എസ.് എന്നിവ ഉൾപ്പടെ പത്തു സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒരുമിച്ച് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.ഈ വർഷം മാർച്ച് അഞ്ചിനാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി.

കോട്ടയം

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

അടുക്കം ഗവൺമെന്റ് H.S.S ലെയും.വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്ത് തന്റെ കാലഘട്ടത്തിൽ  ട്രിപ്പിൾ ഐടിയും സയൻ സിറ്റിയും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും  ജോസ് കെ മാണി എംപി പറഞ്ഞു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ട് യൂത്ത് ഫണ്ട് എം ചെയ്യുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിതരണ ഉദ്ഘാടനം  ജോസ് കെ മാണി എംപി നിർവഹിച്ചു.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്ശ്രീ തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ  പ്രൊഫ. ലോപ്പസ് മാത്യു,കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളിൽ, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം സെക്രട്ടറി ജയിംസ് പൂവത്തോലി, പഞ്ചായത്ത് മെമ്പർ വത്സമ്മ ഗോപിനാഥ്, ജോണി ആലാനി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു , ഔസേപ്പച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് പ്രഖ്യാപനം സ്വാഗതാർഹം

ഈരാറ്റുപേട്ട.എസ്. എസ് എൽ സി പരീക്ഷയിൽ 'വായനയ്ക്കു് ഗ്രേസ് മാർക്ക് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം മുസ്ലിം എജ്യുക്കേഷണാൽ ട്രസ്റ്റ് ഡയറക്‌ടർ ബോർഡ് സ്വാഗതം ചെയ്തു. ഉചിതമായ സമയത്ത് നടത്തിയ ഈ പ്രഖ്യാപനനം കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ഈ പ്രഖ്യാപനം വിജയകരമായി നടത്തുകയാക്കണക്കിൽ വിദ്യാർത്ഥികളുടെ ഇടയിൽ കുറഞ്ഞു പറുന്ന വിയനാ ശീലം വർധിക്കുമെന്ന് യോഗം വിലയിരുത്തി. വിദ്യാലയങ്ങളിലെ നിലവിലുള്ള ലൈബ്രറി സ്ഥവിധാനം. വികസിപ്പിക്കുന്നതിനും ഫലപ്രദമായി അത് ഉപയോഗ-പ്പെടുത്തുന്നതിനും സ്‌കൂൾ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്‌തിക സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ എം.കെ. അൻസാരി, സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം. എസ് കൊച്ചുമുഹമ്മദ് എന്നിവർ സംസാരിച്ചു

കോട്ടയം

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം.

പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു,വാർഡ് മെമ്പർ, വത്സമ്മ ഗോപിനാഥ് ഫാ. ദേവസ്യച്ചൻ വട്ടപ്പലം, സെന്റ് .സേവിയേഴ്സ് ചർച്ച് അടുക്കം, ഫാ. ജോബി തോട്ടത്തിൽ സി.എസ്.ഐ ചർച്ച് മേലടുക്കം, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞാനാൽ, ജയിംസ് പൂവത്തോലി എന്നിവർ പങ്കെടുക്കും.

കോട്ടയം

ജീവനാണ് വലുത് ലഹരി വേണ്ടേ വേണ്ട പോസ്റ്റര്‍ ക്യാമ്പയിന് തുടക്കമായി

കോട്ടയം :'ജീവനാണ് വലുത,് ലഹരി വേണ്ടേ വേണ്ട' ക്യാമ്പയിനുമായി ജില്ലാ നാര്‍കോ കോ ഓര്‍ഡിനേഷന്‍ സെന്റര്‍.ഡോക്ടറുടെ കുറിപ്പടിയില്ലാതെ നാര്‍ക്കോട്ടിക് / സൈക്കോട്രോപ്പിക് മരുന്നുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന നടത്തില്ല എന്ന പോസ്റ്റര്‍ ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളിലും പരസ്യപ്പെടുത്തും. ദുരുപയോഗ സാധ്യതകളുള്ള മരുന്നുകളുടെ ഉപയോഗം  തടഞ്ഞ് പൊതുസമൂഹത്തെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം. പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊല്ലം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. അജു ജോസഫ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ആര്‍.എം.ഒ. ഡോ. ജിഷ ജോണ്‍സണ്‍ എബ്രഹാം,നാര്‍ക്കോട്ടിക് സെല്‍ എസ്.ഐ. റോഷിന്‍ സേവ്യര്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ താരാ എസ്. പിള്ള,ഡോ. ജമീല ഹെലന്‍ ജേക്കബ്,ഡോ. ബബിത കെ. വാഴയില്‍,ഓള്‍ കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം

കുളിക്കുന്നതിനിടെ പാടശേഖരത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു

തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു - രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽനിന്നും എത്തിയ മുങ്ങൽ വിദഗ്ദ്ധരുൾപ്പെടുന്ന ടീം എമർജൻസി നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് (വ്യാഴം) രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോം. സഹോദരങ്ങൾ : പ്രെയ്‌സൺ സാബു, ജോഹാൻ സാബു.