വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവിനെ എങ്ങനെ അധ്വാനമാക്കി മാറ്റാം എന്ന നിശ്ചയദാർഢ്യമാണ് വേണ്ടതെന്ന് ഫാ. ബിജു ഓർമ്മപ്പെടുത്തി.മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര , വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ, പി. ടി. എ. പ്രസിഡൻ്റ് ആൻ്റണി കെ. ജെ. കൊല്ലി തടത്തിൽ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആഗ്നസ് മരിയ അനീഷ് കൊല്ലി കൊളവിൽ, അനാമിക വിൻസൻറ് ,അനന്യ പ്രശോഭ , അനന്യ റ്റി.എസ്. എന്നിവരെയും ഒമ്പത് എ പ്ലസ് ലഭിച്ച സേറാ ആൻ ജോസഫ് താന്നിക്കൽ, ജിജോ ജോൺ, എട്ട് എ പ്ലസ് ലഭിച്ച അനാമിക,എൻ. എം എം എസ് . സ്കോളർഷിപ്പ് നേടിയ ആൻ്റോ ജോയി തുണ്ടത്തിൽ യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ച അനഘ എസ്. രാജ്, എൽ. എസ്.എസ്.സ്കോളർഷിപ്പ് ലഭിച്ച സെറീനാമോൾ എബി , ലിയോണ റോബിൻസൺ തുടങ്ങിയവർക്ക് ഉപഹാരം നൽകി ആദരിച്ചു. എം.ജി.യൂണിവേഴ്സിറ്റി ബി. എ . ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ എയ്ഞ്ചൽ സി. എസ് . ചൂണ്ടയാനിപ്പുറത്തിന് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മെഡൽ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ,മാർട്ടിൻ പി. ജോസഫ് പ്ലാത്തോട്ടം, സിനിമോൾ ജിജി വളയത്തിൽ,ജോമി ആൻ്റണി കടപ്ലാക്കൽ,എൽസി സെബാസ്റ്റ്യൻ കല്ലാറ്റുപറമ്പിൽ, ഹണി സോജി കുളങ്ങര, സിസ്റ്റർ ജിൻസി മരിയ തകിടിയേൽ,മഞ്ജു താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

വിഘടന വാദം രാജ്യ സുരക്ഷക്ക് ഭീഷണി. സമസ്ത.

രാജ്യത്തെ വിവിധ വിഭാഗങ്ങളോടുള്ള സമീപനത്തിലും മതവിശ്വാസത്തിന്റെ പേരിലുള്ള വികലവും തീവ്രവുമായ ഇടപെടലുകളും , വിഘടനാത്മക വാദങ്ങളും രാജ്യസുരക്ഷയ്ക്കും മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് വിഘാദവും ദൂര വ്യാപക പ്രത്യാഘാതത്തിന് വഴിവയ്ക്കുന്നതുമാണെന്നും അതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് മുദരിസുമായ ചെറുശോല അബ്ദുൽ ജലീൽ സഖാഫി അഭിപ്രായപ്പെട്ടു. ഇസ്ലാമിനെ വികലമായി മനസ്സിലാക്കുകയും തദടിസ്ഥാനത്തിൽ ഇസ്ലാമിക ആദർശങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെയാണ് ചാനൽ ചർച്ചകളിലും മറ്റും ഉപയോഗപ്പെടുത്തുന്നത് ഇത് അപലപനീയമാണ്. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണ സമൂഹത്തിൽ ഉണ്ടാക്കിത്തീർക്കാൻ മീഡിയകളും മറ്റ് സാങ്കേതിക വിദ്യകളും ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ പൊതുബോധം ഉണരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ പ്രചരണാർത്ഥം "100 പ്രകാശ വർഷങ്ങൾ" എന്ന പ്രമേയാടിസ്ഥാനത്തിൽ ജില്ലകൾ തോറും നടത്തപ്പെടുന്ന പണ്ഡിത ക്യാമ്പിന്റെ കോട്ടയം ജില്ലാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തലയോലപ്പറമ്പ് ഖുറാ തങ്ങൾ നഗറിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി എം അനസ് മദനി സ്വാഗതം ആശംസിച്ചു, സ്വാഗതസംഘം കൺവീനർ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറ,സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സതേൺ കേരള ചെയർമാൻ വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി പി ടി നാസർ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സിയാദ് അഹ്സനി, പി എസ് നൗഷാദ് ഹാജി, എസ് ജെ എം വൈക്കം റേഞ്ച് സെക്രട്ടറി സലീം മിസ്ബാഹി, കോട്ടയം റെയിഞ്ച് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി, നദീർ ഷാ, യഅക്കൂബ് നഈമി, പിഎം ഇയാസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.രാജ്യസ്നേഹത്തിന്റെ പേരിൽ തെറ്റായ ധാരണ ഉണ്ടാക്കി രാജ്യദ്രോഹികളായി പലരെയും മുദ്രകുത്തുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത്തരം ദുഷ്പ്രവണതകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്  വിഘാതം സൃഷ്ടിക്കുന്നതാണെന്നും അത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ നടപടി കൈക്കൊള്ളണമെന്നും സർക്കാരിനോട് സമസ്ത ആവശ്യപ്പെട്ടു.

കോട്ടയം

വായനദിനം-പക്ഷാചരണത്തിന് വിപുലമായ പരിപാടികൾ

കോട്ടയം: വായനദിനവും വായന പക്ഷാചരണവും വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന വായനപക്ഷാചരണം ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വായനയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ഡിജിറ്റൽ വായനയ്ക്കു ഊന്നൽ നൽകിയുള്ള പരിപാടികളും സംഘടിപ്പിക്കും. വായനദിനം- പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ പത്തിന് മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സമാപനം ജൂലൈ ഏഴിന് അക്ഷരം മ്യൂസിയത്തിൽ നടക്കും.   ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ ജില്ലയിലെ 376 ലൈബ്രറികളിലും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. അക്ഷരം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സന്ദർശന പരിപാടികളും സംഘടിപ്പിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18 വരെ വായന സദസുകൾ, വിദ്യാർഥികൾക്കായി ക്വിസ്, ചിത്രരചന മത്സരം, പദയാത്ര, ശാസ്ത്രകലാജാഥ, വിളംബരജാഥ, പുസ്തകപ്രദർശനം എന്നിവ സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് എല്ലാ സ്‌കൂളുകളിലും വായനദിന പ്രതിജ്ഞയെടുക്കും. സാഹിത്യകാരന്മാരുമായുള്ള അഭിമുഖം, കഥ-കവിതാ രചന മത്സരങ്ങൾ എന്നിവയടക്കം രണ്ടാഴ്ച നീളുന്ന വിവിധ പരിപാടികൾ സ്‌കൂളുകളിൽ സംഘടിപ്പിക്കും. വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി വായന മത്സരം സംഘടിപ്പിക്കും. അഞ്ചിടങ്ങളിൽ വായനക്കൂട്ടായ്മ, പ്രേരക്മാർക്കായി ഉപന്യാസ മത്സരം, സെമിനാറുകൾ, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിക്കും. കോളജുകളിൽ ഭാഷാവകുപ്പുകളുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചത്തെ പരിപാടികൾ സംഘടിപ്പിക്കും. കുടുംബശ്രീ സിഡിഎസ് തലത്തിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുസ്തകശേഖരണ പക്ഷാചരണം നടത്തും. 78 സി.ഡി.എസുകളിലും റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനദിന പരിപാടികളും എഴുത്തുകാരുടെ സംഗമങ്ങളും സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറികളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പക്ഷാചരണവുമായി ബന്ധപ്പെട്ടു സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കും. ജില്ലാ ഭരണകൂടം, വിവര-പൊതുജനസമ്പർക്ക വകുപ്പ്, ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, അക്ഷരമ്യൂസിയം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം വകുപ്പുകൾ, കുടുംബശ്രീ, സാക്ഷരതാമിഷൻ തുടങ്ങി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ രക്ഷാധികാരിയും ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ചന്ദ്രബാബു, അക്ഷരമ്യൂസിയം സ്‌പെഷൽ ഓഫീസർ എസ്. സന്തോഷ്‌കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ  വി.വി. മാത്യു, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ, വൈസ് പ്രസിഡന്റ് ബി. രാജീവ്, അരവിന്ദാക്ഷൻ നായർ, ഐ-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ ഇ.വി. ഷിബു, ദിലീപ്, രാഹുൽ, നിഷോർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കോട്ടയം

കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം.കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. നിസ്സാര പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇത് പോലീസ് ഉദ്യോഗസ്ഥരോ, ആശുപത്രി വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

കോട്ടയം

സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ച യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു

പാലാ:നോബി തോമസ് (30), കരോട്ട്എംബ്രയിൽ, പിണ്ണാക്കനാട് എന്നയാളെയാളാണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിൽ ആയത്. 10.06.25 തീയതി പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

കോട്ടയം

അടുക്കത്ത് കാണാതായയാളുടെ മൃതദേഹം 200 അടി താഴ്ചയിൽനിന്ന് പുറത്തെടുത്തു

തലനാട്: തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 80 വയസുള്ള വില്ലന്താനത്ത് തോമസ് സക്കറിയ (തൊമ്മച്ചൻ) എന്നയാളുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായെന്ന പരാതിയെ തുടർന്ന് പോലീസും ഇദ്ദേഹത്തെ അന്വേഷിച്ചു വരികയായിരുന്നു.അടുത്ത് വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.സ്ഥിരം നടപ്പു വഴിയിൽ നിന്നും മാറി കണ്ടെത്തിയ ശരീരം അഴുകിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട എസ്.ഐയുടെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരായ ടീം എമർജൻസിയുടെ പ്രവർത്തകരാണ് 200 അടി താഴ്ചയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിച്ചത്. ഈരാറ്റുപേട്ട പോലീസ് മേൽനടപടികാൾ സ്വീകരിച്ചു.

കോട്ടയം

സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് നാളെ ; തലയോലപ്പറമ്പിൽ

കോട്ടയം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ജൂബിലിയുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലകളിൽ നടക്കുന്ന സംഗമത്തിന്റ ഭാഗമായി കോട്ടയം ജില്ലാ പണ്ഡിത ക്യാമ്പ്  ഇന്ന് (വ്യാഴാഴ്ച) തലയോലപ്പറമ്പ്  ഖുറാ തങ്ങൾ നഗറിൽ നടക്കും.കോട്ടയം ജില്ലയിലെ അഞ്ചു സോണുകളിൽ നിന്നായി 150 പണ്ഡിതന്മാർ പങ്കെടുക്കും.രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ആയി പഠന ക്‌ളാസുകൾക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പർമാരായ എ ത്വാഹാ മുസ്‌ലിയാർ കായംകുളം, ചെറുശോല അബ്ദുൽ ജലീൽ സഖാഫി എന്നിവർ നേതൃത്വം നൽകും. മണകുന്നം ഉമ്മർ മുസ്‌ലിയാർ പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി എന്തയാർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.  അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ ആപാഞ്ചിറ,വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ( ചെയർമാൻ ജം ഇയ്യതുൽ മുഅല്ലിമീൻ സതേൺ കേരള ),അജ്നാസ് സഖാഫി (sjm),പിടി നാസർ ഹാജി (മുസ്‌ലിം ജമാഅത്ത്), ലബീബ് സഖാഫി (എസ് വൈ എസ്),അബ്ദുൽ ഹക്കീം ഹാദി (എസ് എം എ),യാസീൻ നുസരി (ssf),പി എസ് നൗഷാദ് ഹാജി തലയോലപറമ്പ്.എന്നിവർ സംസാരിക്കും.ചടങ്ങിൽ മുണ്ടക്കയം ഏ കെ അബ്ദുറഹ്മാൻ മുസ്ലിയാരെ ആദരിക്കും.വൈകുന്നേരം മൂന്ന് മണി മുതൽ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തിൽ സമസ്തയുടെ കീഴ്ഘടകങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങൾ പങ്കെടുക്കും.

കോട്ടയം

മേലമ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

പാലാ : മേലമ്പാറ ധർമ്മശാസ്‌ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച കേസിൽ പ്രതി തമിഴ്‌നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ പാണ്ഡ്യൻ പിടിയിലായി. പനയ്ക്കപ്പാലത്ത നിന്നും റോഡ് മാർഗ്ഗം നടന്ന് എത്തി പ്രതി ക്ഷേത്രത്തിന് സമീപം ഇരുന്ന ഇരുമ്പ് കോവിണി ഉപയോഗിച്ച ക്ഷേത്രത്തിന് ഉളളിൽ പ്രവേശിച്ച മോഷണം നടത്തുക ആയിരുന്നു. ക്ഷേത്രത്തിൽ നിന്നും നഷ്‌ടപ്പെട്ട മൂന്ന് പവൻ സ്വർണ്ണമാല പ്രതിയിൽ നിന്നും പോലീസ് കണ്ടെത്തി. 20 കേസുകളിൽ ശിക്ഷിക്കപ്പെട്ട ശരവണ പാണ്ഡ്യൻ പബ്ലിക് പ്രോസിക്യൂട്ടർ എന്ന പേരിൽ മധുരയിൽ താമസിക്കുകയായിരുന്നു വെന്നു പൊലീസ് പറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസ കാല ത്ത് ചിറക്കടവിൽ താമസിച്ചിരു ന്ന ഇയാൾ 10 വർഷം മുൻപ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ 20 മോഷണക്കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ജയിൽ മോചനത്തിന് ശേഷം, വ്യാജ മേൽവിലാസം ഉണ്ടാക്കി ആധാർ കാർഡ് തരപ്പെടുത്തി മധുരയിൽ നിന്നും രാമകൃഷ്‌ണൻ എന്ന വ്യാജപ്പേ രിൽ വിവാഹം കഴിച്ച് കഴിയുകയാ യിരുന്നു. മധുരയിൽ വിവിധ സ്‌റ്റേഷനുകളിൽ അഭിഭാഷകൻ എന്ന നിലയിൽ ഇയാൾ 100 കേസുകൾക്കു മുകളിൽ ഒത്തുതീർപ്പാക്കിയിയരുന്നതായും പൊലീസ് പറഞ്ഞു.   പാലാ ഡിവൈഎസ് സ്‌പി എസ്. സദൻ കെ യുടെ നേതൃ ത്വത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ കെ. ജെ തോമസ്സ്, എസ് ഐ. ബിനു വി എൽ, ഗോകുൽ ജീ. പാലാ ഡി വൈ എസ്സ് പി SQUAD എസ്സ്. സി. പി. ഒ. ജോബി ജോസഫ്, രഞ്ജിത്ത് സി എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിൽ നിന്നും മോഷ്‌ടാവിനെ പിടികൂടിയത്.