വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എസ്.ഐ.ഒ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന്  ബുധൻ ഈരാറ്റുപേട്ടയിൽ നടക്കും. എസ്.ഐ. സംസ്ഥാന തലത്തിൽ നടക്കുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്നാ ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം.  നാലുമണിക്ക് തടവനാൽ പാലത്തിൽ നിന്നും ആരംഭിക്കുന്ന വിദ്യാർഥി റാലി നഗരം ചുറ്റി 5.30 ന്  സെൻട്രൽ ജംഗ്ഷനിൽ  സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ   ഉദ്ഘാടനം നിർവഹിക്കും. പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട്  മുഖ്യപ്രഭാഷണം നിർവഹിക്കും. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് എ.എം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. എസ് ഐ ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിക്കും. സമ്മേളന കൺവീനർ ഹാഷിം കെ എച്ച്  നന്ദി പറയും.

പ്രാദേശികം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട യിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.  ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് (ഖത്തർ )പി.പി. ഷഹീർ -ജനറൽ സെക്രട്ടറി (യു.എ.ഇ )ഷമീർ മണക്കാട് -ട്രഷറർ(കുവൈത്ത് )സലീം തലനാട് (റിയാദ്) ഷാഹിദ് സി.എ (കുവൈത്ത് )(വൈസ്. പ്രസിഡന്റുമാർ), അജ്മൽ ഖാൻ റിയാദ് (ജോയിൻ സെക്രട്ടറി ) എന്നിവരെ ആണ് തെരഞ്ഞെടുത്തത് വിവിധ വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ)താഹ വലിയവീട്ടിൽ (ഖത്തർ)ഷബിൻ സത്താർ (ദമാം)ഷബീസ് പാലയംപറമ്പിൽ (ജിദ്ദ) കെ.എ. നിസായ് (സലാല)എന്നിവരേയും, യൂണിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി നൗഷാദ് (ഖത്തർ), റസൽ അബ്ദുൽ റഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമാം), ജിൻഷാദ് എം.പി (ജിദ്ദ), ഷിബിലി കെ.എം (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്‌കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്‌റൈൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ഇ.ജി.എക്ക് പോയ വർഷങ്ങളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു. നിർധനർക്കുള്ള ഭവനങ്ങൾ, ചികിത്സാ സഹായങ്ങൾ, കുടിവെള്ള വിതരണം, പ്രളയ ദുരിതാശ്വാസം, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം എന്നിവയ്ക് പുറമേ വിസ സ്പോൺസർഷിപ്പ് പോലുള്ള നിയമപ്രശ്‌നങ്ങളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ സാധിച്ചു,20 / 9/ 2024 വെള്ളിഴാച കൂടുന്ന സെൻട്രൽ എക്സിക്യൂട്ടീവ് മീറ്റിംഗ് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുമെന്നു മുൻ പ്രസിഡന്റ് പത്ര കുറിപ്പിൽ അറീയിച്ചു

പ്രാദേശികം

ഫ്ളക്സ് ബോർഡ് നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പെൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്‌ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി  ആവശ്യപ്പെട്ടുകൊണ്ട്  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു.ബ്രാഞ്ച് സെക്രട്ടറി ടോം തോമസ്‌ അധ്യക്ഷനായി . ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു.ടി സുഭാഷ് എന്നിവർ സംസാരിച്ചു.  

പ്രാദേശികം

നബിദിന സന്ദേശ റാലി

ഈരാറ്റുപേട്ട :ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരത്തിൽ നടത്തിയ സംയുക്ത നബിദിന സന്ദേശ റാലി

പ്രാദേശികം

പൂന്തുറ സിറാജ് അനുസമരണം നടത്തി....

ഈരാറ്റുപേട്ട :പി ഡി പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി ഡി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈ രാറ്റുപേട്ടയിൽ അനുസ്മരണം നടത്തി അബ്ദു നാസർ മഅദനിയുടെ ജയിൽവാസ കാലഘട്ടത്തിൽ സിറാജ് നടത്തിയ രാഷ്ട്രീയവും - നിയപരവുമായ പോരട്ടങ്ങളാണ് ഇന്നും സ്മരിക്കപ്പെടുന്നതെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപ്പെട്ടു  അനുസമരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുപാർട്ടി നേതാക്കളായ പി കെ അൻസിം ഒ എ സക്കരിയസക്കീർ കളത്തിൽഅൻസർ ഷാ കുമ്മനം നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

നബിദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട : വിവിധങ്ങളായ പരിപാടികളോടെ ഈരാറ്റുപേട്ടയിലെ വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹല്ലുകൾ കേ ന്ദ്രീകരിച്ച് മതപ്രഭാഷണം, അന്ന ദാനം, മദ്റസാ വിദ്യാർഥികളുടെ കലാപരിപാടി കൾ, മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, ദുആ സമ്മേളനം, ഇസ്‌ലാമിക കലാസാഹിത്യ മത്സര ങ്ങൾ എന്നിവയാണ് പ്രധാനമായും നടത്തിയത്.ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നഗരത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ മദ്രസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത വർണാഭമായ നബിദിന റാലി നടത്തി. ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, മുഹിദ്ദീൻ ജും അ മസ്ജിജ് ഇമാം വി.പി.സുബൈർ മൗലവി, വാക്കാം പറമ്പ് ജും അ മസ്ജിദ് ഇമാം നൗഫൽ ബാഖവി എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഫെയ്‌സ് സാഹിത്യ ശിൽപശാല നാളെ; പി. സുരേന്ദ്രൻ പങ്കെടുക്കും

ഈരാറ്റുപേട്ട: ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപശാല നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ബറകാത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സാഹിത്യഗവേഷകൻ ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർ സലിം കുളത്തിപ്പടി അധ്യക്ഷത വഹിക്കും. ഡയറക്ടർ കെ.എം. ഷബീർ ആമുഖ പ്രഭാഷണം നടത്തും. ഫെയ്‌സ് പ്രസിഡന്റ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സീനിയർ വൈസ് പ്രസിഡന്റ് പി.എസ്. ജബ്ബാർ, വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ, സാഹിത്യവേദി രക്ഷാധികാരി രാജു ചേന്നാട്, എസ്.എഫ്. ജബ്ബാർ, പി.പി.എം. നൗഷാദ്, മൃദുല നിഷാന്ത്, അൻസാർ അലി, ഷിനു നിയാസ്, നൗഫൽ മേത്തർ എന്നിവർ സംബന്ധിക്കും.10.30 ന് സാഹിത്യകാരൻ ബാലു പൂക്കാട് പഠന ക്ലാസ് നയിക്കും.ക്യാമ്പ് അംഗങ്ങളുടെ രചനകൾ അവതരിപ്പിക്കലിൽ ഉണ്ണികൃഷ്ണൻ നായർ ഇടമറുക് വിധികർത്താവാകും. പബ്ലിസിറ്റി കൺവീനർ ഷാഹുൽ ഹമീദ് മോഡറേറ്ററാകും.വൈകുന്നേരം നാലിന് സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് വി.ടി. ഹബീബ് അധ്യക്ഷത വഹിക്കും.പി.എം. മുഹ്‌സിൻ, തോമസ് തലനാട്, വി.എം. സിറാജ്, വി.എം.എ. സലാം, കെ.എം. ജാഫർ, കെ.കെ. നവാസ്, ബിജിലി സൈൻസ്, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിക്കും.കെ.ഐ. റാസിഖ്, ഹാഷിം ലബ്ബ എന്നിവർ വിവിധ സെഷനുകളിൽ അവതാരകരാകും.

പ്രാദേശികം

പാൽവിതരണ വാഹനം മറിഞ്ഞു; ഡ്രൈവറും സെയിൽസ്മാനും രക്ഷപ്പെട്ടു

ഈരാറ്റുപേട്ട: പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽസ്മാ‍നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തിടനാട് - വെയിൽകാണാംപാറ കൊടും വളവിലാണ് അപകടം. കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽവാഹനമാണ് 5 മണിയോടെ മറിഞ്ഞത്. ഡ്രൈവർ കൊല്ലo മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി.