വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം: ജോസ് കെ. മാണിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ - കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി എം.പി നൽകിയ ഉറപ്പിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ് കൈപ്പനത്തടം, കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു ജോസ് കെ മാണി എം.പി സമരക്കാരോട് ചർച്ചക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പി ഇ മുഹമ്മദ് സക്കീറിന്റെ വസതിയിൽ ഞായറാഴ്ച വൈകുന്നേരം ആക്ഷൻ കമ്മിറ്റി നേതാക്കളുമായി ചർച്ച നടത്തി. എം പിയോടൊപ്പം പ്രൊഫ ലോപ്പസ് മാത്യുവുമുണ്ടായിരുന്നു. ചർച്ചയിൽ പി ഇ മുഹമ്മദ് സക്കീർ , ഇമാം ഹാഷിർ നദ് വി, ഇമാം നിസാർ മൗലവി, അജ്മി അബ്ദുൽ ഖാദർ ഹാജി, റഷീദ് കൈപ്പനാത്തടം, കെ.എ.മുഹമ്മദ് അഷറഫ്, യൂസഫ് ഹിബ, റാസിഖ് റഹീം, ജലീൽ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു. പുതിയ പാലം എത്രയും പെട്ടെന്ന് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ.മാണി എം.പി. സമരസമിതിക്ക് ഉറപ്പ് നൽകി. പിന്നീട് ജോസ് കെ മാണി ഇളപ്പുങ്കലിലെ സമരവേദി സന്ദർശിച്ചു. പുതിയ പാലം നിർമ്മിച്ചു നൽകും എന്ന് സമരക്കാർക്ക് ഉറപ്പ് നൽകി .

പ്രാദേശികം

കാരക്കാട്, ഇളപ്പുങ്കൽ നിവാസികളുടെ പ്രതിഷേധ സംഗമം

ഈരാറ്റുപേട്ട : രണ്ടര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം ഗതാഗത യോഗ്യമായി പുനർ നിർമിക്കുന്നതിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ് വി മുഖ്യപ്രഭാഷണം നടത്തി. വികസന വിവേചനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്നും നാടിന് ഉപകാരമില്ലാത്ത ജനപ്രതിനിധികളെ ജയിപ്പിച്ചുവിടുന്നതിനെക്കുറിച്ച് പുനർ ചിന്തനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഈരാറ്റുപേട്ടയോട് ചെയ്തുകൊണ്ടിരിക്കുന്ന ചിറ്റമ്മ നയത്തിന്റെ തുടർച്ചയാണ് ഇളപ്പുങ്കൽ പാലത്തിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ആനിയിളപ്പിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ടെക്‌നിക്കൽ സ്‌കൂളിന്റെ പുതിയ കെട്ടിടം മാത്രമാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഈരാറ്റുപേട്ടയിൽ വന്ന വലിയൊരു പദ്ധതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇളപ്പുങ്കൽ പാലം തകർന്ന പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർ നിർമിച്ചുകഴിഞ്ഞെങ്കിലും ഈ പാലത്തിന്റെ കാര്യത്തിൽ മാത്രം അനങ്ങാപ്പാറ നയമാണ് അധികാരികൾ സ്വീകരിക്കുന്നത്. വാഹന ഗതാഗത യോഗ്യമായ നിലയിൽ പാലം നിർമിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലുള്ള ഒരു തീരുമാനം ഉണ്ടാകാത്ത പക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചിറങ്ങി ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാതിവഴിയിൽ അവസാനിപ്പിക്കാൻ തുടങ്ങിയ സമരമല്ലെന്നും പാലം യാഥാർഥ്യമാകുന്നതുവരെ തുടരുമെന്നും ഹാഷിർ നദ്‍വി പറഞ്ഞു. ആക്ഷൻ കമ്മറ്റി രക്ഷാധികാരി കെ.എ. മുഹമ്മദ് അഷ്‌റഫ് കാരക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ യൂസുഫ് ഹിബ സ്വഗതം പറഞ്ഞു. സെയ്തുകുട്ടി വെള്ളൂപ്പറമ്പിൽ, അബ്ദുൽ ഖാദർ കണ്ടത്തിൽ, റഷീദ്, സലീം, വാർഡ് മെമ്പർ സുനിൽ കുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു. 

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പുനർ നിർമിക്കണം: പ്രദേശ വാസികളുടെ നിൽപ് സമരം

ഈരാറ്റുപേട്ട: രണ്ട വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറിന് കുറുകെയുള്ള ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളുട നിൽപ് സമരം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം വേണെന്ന നിരന്തരമായ ആവശ്യംസംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു.  ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ്‌വി, യുസഫ് ഹിബ, എൻ.എം നിയാസ്, താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ്  പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായാണ് നാട്ടുകാർ പറയുന്നത്.  2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടിവന്നിരിക്കുകയാണ് ഇവിടത്തുകാർക്ക്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്‌കൂളിലെത്തുന്നത്. പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വിവിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പ് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് കാരക്കാട് സ്‌കൂളിലെ വിദ്യാർഥികൾ നേരിട്ട് നിവേദനം സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെട്ടു വരുകയായിരുന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ പത്തുകൂടെയാണ് കടന്നുപോകൂന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താൻ കഴിയും. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രാദേശികം

പൗരത്വ ഭേദഗതി നിയമം പിൻവലികുക എന്നാവശ്യപ്പെട്ടു കൊണ്ട് ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധയോഗം

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ വിജയം സുനശ്ചിതമാക്കി പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കുന്നത്തേതിരെ എൽഡിഎഫ്  സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിലെ പങ്കാളിത്തം. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച യോഗം ഡോ കെ ടി ജലീൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും തൊഴിലാളികളുമുൾപ്പടെ നൂറുകണക്കിന് ജനം യോഗത്തിൽ പങ്കെടുത്തു. എൽ ഡി എഫ് കൺവീനർ നൗഫൽഖാൻ യോഗത്തിന് അധ്യക്ഷനായി. എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്ക്, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ, എൽ ഡി എഫ് നേതാക്കളായ രമ മോഹൻ, കുര്യാക്കോസ് ജോസഫ്,കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, അഡ്വ.വി എൻ ശശിധരൻ, പി ആർ ഫൈസൽ, റഫീഖ് പട്ടരുപ്പറമ്പിൽ, അക്ബർ നൗഷാദ്, പി പി എം നൗഷാദ് എന്നിവർ സംസാരിച്ചു

പ്രാദേശികം

ആഴത്തിൽ വലയെറിഞ്ഞ് അരുവിത്തുറ കോളേജിൽ മൽസ്യ കൊയ്ത്ത്.

അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ്‌ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.

പ്രാദേശികം

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ആളിക്കത്തിക്കുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സബീർ കുരിവിനാൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  പ്രാദേശികമായി ഉണ്ടായ പ്രശ്നത്തെ പർവതീകരിച്ച്‌ സാമുദായിക ധ്രുവീകരണം നടത്താൻ ശ്രമിച്ച ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ച കളക്ടറുടെയും മന്ത്രി വി എൻ വാസവന്റെയും ജനപ്രതിനിധികളുടെയും സമ്മക്ഷത്തിൽ കൂടിയ യോഗത്തെ നിസാരവൽകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.മൂഹിയുദ്ധീൻ പള്ളി ജഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു. ജില്ലാ ട്രഷറർ കെ എസ് ആരിഫ്,ജില്ലാ കമ്മിറ്റിയംഗം അയൂബ് കൂട്ടിക്കൽ,എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സി എച്ച് ഹസീബ് തുടങ്ങിയവർ സംസാരിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ലത്തീഫ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.എസ് ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സിറാജ് വാക്കാ പറമ്പ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകി

പ്രാദേശികം

പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ റോഡ് ഷോ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.  ഈരാറ്റുപേട്ടയിൽ ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ഈരാറ്റുപേട്ട മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.