വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാരയ്ക്കാട് ബോയ്‌സ് സ്‌കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈസ്‌കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 9.30 ന് സ്‌കൂൾ ഹാളിൽ നടന്ന പരിപാടിക്ക് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക സുഹുനാ പി. നവാസ് സമാധാന സന്ദേശം നൽകി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അദിനാൻ എസ്.എ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷൻ നടത്തി.  തുടർന്ന്, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് സുമിന പി.എ അണുബോംബ് ആക്രമണത്തിലെ ഇരകളോടുള്ള ആദരസൂചകമായി മെഴുകുതിരി തെളിയിച്ചു നൽകുകയും എല്ലാ വിദ്യാർത്ഥികളും മെഴുകുതിരി തെളിയിച്ചു ലോകസമാധാനത്തിനായി മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു

പ്രാദേശികം

വഖഫ് ഭേദഗതി തിരുത്തണം പി ഡി പി

ഈരാറ്റുപേട്ട :കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ്േ ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവുംരാജ്യം ഈ കാലമത്രയും സ്വീകരിച്ചുേ പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ് ഈ വിശയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സമരം നടന്നു പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനംചെയ്യുതു ജില്ലാ - മണ്ഡലം നേതാക്കളായ OA സക്കരിയനൗഫൽ കീഴേടം മുജീബ് മടത്തിൽ അസീസ് പെനാടിയിൽ റീലിസ് മുഹമ്മദ് കാസി കുട്ടിഫരിത് പുതുപ്പറമ്പിൽKK റിയാസ് EA നവാസ്അനസ് കുമ്പംകല്ല തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി സമ്മേളനം 12 ന്

ഈരാറ്റുപേട്ട : 1964-ൽ 24 പെൺകുട്ടികളുമായി വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിച്ച മുസ്ലിം ഗേൾസ് എന്ന നാടിൻ്റെ ഏക പെൺപള്ളിക്കൂടം ഇന്ന് 2000 വിദ്യാർത്ഥികളുമായി അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 60 വർഷങ്ങൾ പിന്നിടുന്നു. 80 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 2002 മുതൽ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂ‌ൾ പ്രവർത്തിക്കുന്നത്.   പാഠ്യരംഗത്തും പാഠ്യാനുബന്ധരംഗങ്ങളിലും നിരന്തരമായി നടക്കുന്ന മികവുറ്റ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. പഠനനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയമാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഓരോ വർഷവും എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾക്കിരുത്തി ഉന്നത വിജയം നേടുന്നത്. വിവിധ മത്സരപരീക്ഷകൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ വിജയകിരീടം അണിയുന്നു. പൊതുവിദ്യാലയം എന്ന നിലയിൽ മുഖ്യധാരയിൽ നിന്നുകൊണ്ടുതന്നെ നിരവധി തനത് പ്രവർത്തനങ്ങൾ സ്‌കൂൾ നടത്തിവരുന്നു. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ക്ലബ്ബുകളാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. എൻ.എസ്.എസ്. എസ്.പി.സി. ഗൈഡിംഗ്, സാഫ്, ജെ ആർ .സിസയൻസ്, സോഷ്യൽ സയൻസ്, ലിറ്റിൽ കൈറ്റ്സ്, ഭാഷാ ക്ലബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും കഴിവുകളും പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സാഫ്, പരിസ്ഥിതി ക്ലബ്ബ്, ഫോറസ്റ്റി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്‌കൂൾ കാമ്പസിനെ ഹരിതാഭമാക്കുകയും തുടർച്ചയായി നിരവധി പുരസ്ക‌ാരങ്ങൾ വിദ്യാലയത്തിന് കൈപ്പിടിയിലൊതുക്കാൻ സഹായകമായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ തൊഴിൽ പരിശീലനത്തിന് ഒരു കേന്ദ്രം "മന്ദാരം" എന്ന പേരിൽ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു. ഇത് വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് അനുവദിച്ച ജില്ലയിലെ ഏക പരിശീലന കേന്ദ്രമാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാലികമായി ആവശ്യമായ പരിശീലനങ്ങളും ക്യാമ്പുകളും സ്‌കൂൾ മാനേജ്മെന്റ് കൃത്യമായി നൽകിവരുന്നു. കലാ, കായിക, സാംസ്‌കാരിക മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ കായികപരിശീലനം, ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്. കായികരംഗത്ത് മികവ് പുലർത്തുന്ന വിദ്യാലയത്തിൽ സർവ്വസജ്ജമായ ഒരു കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം എന്നിവ നിലവിലുണ്ട്. ഷട്ടിൽ ബാഡ്മ‌ിൻ്റൺ മത്സരത്തിൽ പതിറ്റാണ്ടുകളായി കിരീടം കരസ്ഥമാക്കുന്നത് ഈ വിദ്യാലയമാണ്. കൂടാതെ സ്‌കൂളിൽ ഉപകരണസംഗീതം, കരാട്ടെ എന്നിവയ്ക്കും പ്രത്യേകം കോച്ചിംഗ് നൽകിവരുന്നു.   വിദ്യാർത്ഥികളിൽ സംരംഭകത്വവികസനവും സംരംഭകത്വ സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിന് വ്യവസായ വകുപ്പിൻ്റെ മേൽനോട്ടത്തിൽ സ്കൂ‌ളിൽ പ്രവർത്തിക്കുന്ന എൻട്രപ്രണർഷിപ്പ് ഡവലപ്‌മെൻ്റ് ക്ലബ്ബും (EDC) ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന 38 വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാനേജ്മെന്റ് പ്രതിമാസം 1000/- രൂപ സഹായധനം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. കൂടാതെ "പാത്തുമ്മയുടെ ആട്" എന്ന ആട് വിതരണ പദ്ധതിയിലൂടെ താല്പ‌ര്യമുള്ള വിദ്യാർത്ഥികളുടെ കുടുംബത്തിന് സൗജന്യമായി ആടുകളെ വിതരണം ചെയ്‌തുവരുന്നു. 250-ലധികം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, ബാഗ്, കുട എന്നിവയൊക്കെ നൽകിക്കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളുമായി മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു.ഈ സ്‌കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി  ആഘോഷപരിപാടികളുടെ ഉദ്ഘാടനം 12-ന് തിങ്കളാഴ്‌ച രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. എം.ഇ.റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിക്കും. ഡോ.എം.എ.മുഹമ്മദ് സ്വാഗതം ആശംസിക്കും. ആ മുഖ പ്രഭാഷണം സ്കൂൾ മാനേജർ എം.കെ.അൻസാരി നടത്തും   എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലിലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിക്കും. വയനാട് ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്കുള്ള 5 ലക്ഷം രൂപയുടെ ചെക്ക് എം.എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് പ്രൊഫ.എം കെ.ഫരീദ് കൈമാറും.   ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പി പി. താഹിറ, എം.പി ലീന എന്നിവർ സംസാരിക്കും.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറയും. ഈ വിവരങ്ങൾ പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം .കെ.ഫരീദ് വിശദീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി കെ.കൊച്ചുമുഹമ്മദ് ,ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ്, പി.പി.താഹിറ, എം.പി ലീന ,എച്ച് നിജാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പ്രാദേശികം

അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രം. ഡോ വിനു ജെ ജോർജ്.

അരുവിത്തുറ: പ്രകൃതിയിൽ മനുഷ്യൻ്റെ അതിജീവനം പാരിസ്ഥിതിക സംരക്ഷണത്തിലൂടി മാത്രമെ സാധ്യമാകുവെന്ന് പ്രമുഖ പരിസ്ഥതി സംരക്ഷകപ്രവർത്തകനും മാന്നാനം കെ.ഇ കോളേജിലെ അദ്ധ്യാപകനുമായ ഡോ വിനു ജെ ജോർജ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ട ചിന്തയല്ല പ്രകൃതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്സ്സ് വിഭാഗം കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രകൃതി - മനുഷ്യ സമന്വയം. ദുരന്തങ്ങളും സംരക്ഷണവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചത്. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ പൊളിറ്റിക്ക്സ് വിഭാഗം മേധാവി ഡോ തോമസ് മാത്യു പുളിക്കൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു.

കേരളം

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും ; ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ  ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്,  നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ  സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും  ശബ്ദവും  മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

കേരളം

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്

കേരളം

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും. www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.

കേരളം

മു​ല്ല​പ്പെ​രി​യാ​റി​ൽ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.മു​ല്ല​പ്പെ​രി​യാ​റി​ലു​ള്ള​ത് ജ​ല​ബോം​ബാ​ണെ​ന്നും പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി രം​ഗ​ത്തെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.അ​ണ​ക്കെ​ട്ടി​നു പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച സ​മീ​പ​നം ത​ന്നെ തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.