ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ഉദ്ഘാടന സമ്മേളനം നാളെ
ഈരാറ്റുപേട്ട. പെൺകുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാര യിലെത്തിച്ച് ഹയർ സെക്കണ്ടറി തലം വരെ പഠി ക്കാൻ അവസരമൊരുക്കുന്ന വിദ്യാലയം ഇന്ന് കോ ട്ടയം ജില്ലയിലെ മികവിൻ്റെ പെൺവിദ്യാലയങ്ങളിൽ ഒന്നാണ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഇപ്പോൾ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ സ്‌കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നാളെ തിങ്കളാഴ്‌ച രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. എം.ഇ.റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിക്കും.ഡോ.എം.എ.മുഹമ്മദ് സ്വാഗതം ആശംസിക്കും. ആ മുഖപ്രഭാഷണം സ്കൂൾ മാനേജർ എം.കെ.അൻസാരി നടത്തും എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനംആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലിലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിക്കും. വയനാട് ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്കുള്ള 5 ലക്ഷം രൂപയുടെ ചെക്ക് എം.എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് പ്രൊഫ.എം കെ.ഫരീദ് കൈമാറും. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പി പി. താഹിറ, എം.പി ലീന എന്നിവർ സംസാരിക്കും.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറയും