വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പച്ചക്കറി വാങ്ങാനായി കോട്ടയം മാർക്കറ്റിൽ എത്തിയ കോൺഗ്രസ് നേതാവ് ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.47 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കവിതയാണ് ഭാര്യമൂന്ന് മക്കൾ ഉണ്ട്.മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കേരളം

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം'

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പ്രാദേശികം

കെട്ടിട ഉടമകൾ യോഗം ചേർന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് കെട്ടിട ഉടമകളുടെ യോഗം ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടത്തി.പ്രസിഡൻ്റ് സി. എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു.അഡ്വ.മുഹമ്മദ് ഇല്യാസ്,വി.എം.അബ്ദുള്ള ഖാൻ,തോമാച്ചൻ പുളിക്കീൽ,റഫീക്ക് പേഴുംകാട്ടിൽ,ഷൈൻ പാലയംപറമ്പിൽ,സിബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽതാലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

  ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൽഎൽ.എസ് .ജി .ഡി സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരളാ ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു.ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്എം.എസ് സാനു  ധർണ  ഉദ്ഘാടനം ചെയ്തു.  ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചു വെക്കുക,കോൺട്രാക്ടർ മാരോട് അനാവിശ്യമായി പണം ആവിശ്യപെടുക,ഫയലുകളിൽ താമസം വരുത്തുക. തുടങ്ങിയ കാര്യങ്ങൾ അനുവദിക്കാൻ കഴിയുകയില്ലന്ന് എം.എസ് സാനു പറഞ്ഞു.  കോർഡിനേറ്റർ ബിനു മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി  വി.ഒ മഹേഷ്,  ഏരിയ സെക്രട്ടറി പി.ബി ഫൈസൽ , ട്രഷറർ റ്റി.എൻ വിനോദ്  എന്നിവർ സംസാരിച്ചു

വിദ്യാഭ്യാസം

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.

പ്രാദേശികം

സാന്ത്വന സ്പർശവുമായി ജി എച് എസ് എസിലെ വിദ്യാർത്ഥി മുഹമ്മദ്‌ സയ്യാഫ്

ഈരാറ്റുപേട്ട :ജി എച് എസ് എസ് ലെ 3-ാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ സയ്യാഫ്, വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് കൈത്താങ്ങാവുന്നു. സ്വന്തം ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണം അർഹതപ്പെട്ടവരുടെ കരങ്ങളിലെത്തിക്കുന്നതിനായി GHSS ലെ ഹെഡ്‌മിസ്ട്രെസ് സിസി ടീച്ചറിനു കൈമാറി.

പ്രാദേശികം

മെക്ക താലൂക്ക് മീറ്റ് നാളെ

ഈരാറ്റുപേട്ട ; മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) മീനച്ചിൽ താലൂക്ക് സമ്മേളനം 08/08/24 വ്യാഴം വൈകിട്ട് ഏഴിന് വൈറ്റ് കാസിൽ മിനി ഓഡിറ്റോറിയത്തിൽ വരും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് റ്റി.എ.  ജില്ലാ, താലൂക്ക് നേതാക്കൾ പങ്കെടുക്കും

വിദ്യാഭ്യാസം

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം; അടുത്ത വർഷം മുതൽ 9ാംക്ലാസിലും മിനിമം മാർക്ക്

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ്  നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർഷം എട്ടാം ക്ലാസിൽ ഓൾപാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും.  നിലവിൽ നിരന്തര മൂല്യനിർണയത്തിനും ഒപ്പം തന്നെ വിഷയങ്ങൾക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങൾക്കും 30 ശതമാനം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാർക്ക് വേണം. പഠിക്കാതെ പാസാകാൻ പറ്റില്ലെന്ന രീതിയാണ് നിലവിൽ വരാൻ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് 2026-27 വർഷങ്ങളിൽ പത്താം ക്ലാസിലും ഈ നിബന്ധന കൊണ്ടുവരാനാണ് തീരുമാനം.