വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

*അന്തർദേശീയ ക്വിസ് മത്സരത്തിൽ സെൻ്റ് ജോർജ് കോളജ് അരുവിത്തുറ ജേതാക്കൾ

അരുവിത്തുറ : അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെൻ്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളേജിനെ പ്രതിനിധികരിച്ച് ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെൻ്റ് ജോർജ് കോളേജിലെ തന്നെ ഫുഡ് സയൻസ് വിദ്യാർത്ഥികളായ കെവിൻ തോമസ്, ഹനിയേൽ ഷാജി, അഗസ്റ്റിൻ വടക്കേൽ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി

കോട്ടയം

തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തലയോലപ്പറമ്പ്: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാരു സദയിൽ മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്.സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തലപ്പാറ-എറണാകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

പ്രാദേശികം

ട്രോമാ സെന്ററിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട:സൺറൈസ് ഹോസ്പിറ്റലിൽ ട്രോമാ സെന്റർ വിഭാഗത്തിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു.  ബഹുമാനപ്പെട്ട രാജ്യ സഭ എം.പി. ശ്രീ.ജോസ് കെ മാണി തിരി തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.ൽ.എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജ  റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു.    തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമാ സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു , സി.ഓ.ഓ. ശ്രീ സുഭാഷ് തോട്ടുവേലിൽ എന്നിവർ വിശദീകരിക്കുകയും ചെയ്യ്തു.  പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെയും അത്യാഹിത സാഹചര്യങ്ങളെയും നേരിടുവാൻ ഏറ്റവും മികച്ച ചികിത്സയും പരിചരണവും ലഭ്യമാകുന്നുന്നതിനായി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്സ് & ജോയിന്റ് റിപ്ലേസ്‌മെന്റ്, ഷോൾഡർ & അപ്പർ ലിംബ് സർജറി, അനസ്‌തേഷ്യോളജി, ജനറൽ സർജറി, മാക്സില്ലോ-ഫേഷ്യൽ സർജറി, റേഡിയോളജി എനീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനം ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ

പ്രാദേശികം

ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ കോട്ടയം ജില്ലാ തല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: സംസ്ഥാന തലത്തിൽ നടത്തിയ ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷയിലെ കോട്ടയം ജില്ലാതല റാങ്കുകളുടെ പ്രഖ്യാപനം ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം നിർവഹിച്ചു. റാങ്ക് ജേതാക്കൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ. പ്രിലിമിനറി 1: ഷബാന നസീബ് ഈരാറ്റുപേട്ട, സാജിദ് മുഹമ്മദ് ഹനീഫ കാഞ്ഞിരപ്പള്ളി, നസിയ സി.എൻ കാഞ്ഞിരപ്പള്ളി. പ്രിലിമിനറി 2: നസീറ സഫീർ ഈരാറ്റുപേട്ട, സുഹ്റ ഹാറൂൻ ഈരാറ്റുപേട്ട, ഷാഹിന സഫീർ ഈരാറ്റുപേട്ട. പ്രിലിമിനറി 3: ഫാസില ബീഗം ഈരാറ്റുപേട്ട, ഹസീന കെ.എച്ച് ഈരാറ്റുപേട്ട, സക്കീന കെ.കെ ഈരാറ്റുപേട്ട. പ്രിലിമിനറി 4: ബേനസീർ കെ.ഐ കാഞ്ഞിരപ്പള്ളി. ജമാഅത്തെ ഇസ്‍ലാമി ജില്ലാ സമിതിയംഗം എം.എസ്.എ. റസാഖ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ. സക്കീന ടീച്ചർ, ജനറൽ സെക്രട്ടറി റഷീദ സാജിദ് എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

ഹൃദയാരോഗ്യ ബോധവൽക്കരണം; ഡിവൈൻ മിനി മാരത്തോൺ ഞായറാഴ്ച

ഈരാറ്റുപേട്ട: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ, സൺറൈസ് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ ഞായറാഴ്ച നടക്കും. ഞായർ  രാവിലെ 7 ന് മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നിന്നും ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റലിൽ സമാപിക്കും. സന്നദ്ധ സംഘടനകളും വിവിധ ക്ലബുകളും മാരത്തോണിൽ പങ്കെടുക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാരത്തോൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99474 23292

പ്രാദേശികം

വോട്ടു കൊള്ള ഒപ്പുശേഖരണം നടത്തി

ഈരാറ്റുപേട്ട -ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയും അവകാശമായ വോട്ട് അവകാ ഷങ്ങളെ അട്ടിമറിക്കുകയും . കൃത്രിമം നടത്തുകയും. ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ . അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേഷപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക് . ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ .കെ.ഇ.എ.ഖാദർ . എ എസ്.അബ്ദുൽ കരീം.എസ്.എം മുഹമ്മദ് കബീർ. ഈഷാദ് വട്ടക്കയം. ഷിബു. ചാഞ്ചിഖാൻ പറമ്പിൽ . മുഹമ്മദ് ഖാൻ.. നജീബ് ചായിപറമ്പിൽ . അൻസാരി അമ്പഴത്തിനാൽ. അബ്ബാസ് കാട്ടാമല എന്നിവർ നേതൃത്തം നൽകി.'

പ്രാദേശികം

പ്രമുഖ ചരിത്രകാരനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ.എം.ജാഫറിനെ ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ആദരിച്ചു.

ഈരാറ്റുപേട്ട ; ഭാരത് സേവക് സമാജ്(BSS) ന്റെ ഈ വർഷത്തെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാര ജേതാവാണ് അദ്ദേഹം.ഫെയ്സ് സാഹിത്യവേദി പ്രസിഡന്റും കൂടിയായ കെ.എം. ജാഫറിന് ആദരമർപ്പിച്ച് ഫെയ്സ് ഹാളിൽ ചേർന്ന സ്വീകരണ യോഗം പ്രൊഫ. എ.എം. റഷീദ് ഉൽഘാടനം ചെയ്തു. ഫെയ്സ് പ്രസിഡന്റ് കെ.പി.എ.നടക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഫ്. അബ്ദുൽഖാദർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  നാടക, സിനിമാ രംഗത്തെ അഭിനേതാവിയിരുന്ന നിസ്സാർപേട്ട കെ.എം. ജാഫറിനെ പൊന്നാടയണിയിച്ചുയോഗത്തിൽ ഫെയ്സ് ഡയറക്ടർ സക്കീർ താപി, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ,വൈസ് പ്രസിഡന്റുമാരായ ജബ്ബാർ പാറയിൽ, റഫീഖ് പട്ടരു പറമ്പിൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി പി.എം നൗഷാദ്, വനിതാവേദി ജനറൽ സെക്രട്ടറി റസീന ജാഫർ, ജലീൽ കണ്ടത്തിൽ, മനാഫ് നെടുങ്കീന്തി, ബിജിലി സെയിൻ, റീനാ വിജയ്, പുഷ്പമ്മ, താഹിറാ താഹാ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട സ്വദേശി ഷെരീഫ്(26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട തൈപ്പറമ്പ് പൊന്ന്യാത്ത് പാറയിൽ താമസിക്കുന്ന ഷെരീഫ് (26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി കോവിൽ കടവിലാണ് സംഭവം കഴുത്തിൽ കയറിട്ട ശേഷം യുവാവ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന് സമീപം വാഹനമെടുക്കാൻ വന്നയാളാണ് തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടൻതന്നെ ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.