വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വിമൺ ഇന്ത്യ മൂവ്മെൻ്റ് കൺവെൻഷൻ നടത്തി

ഈരാറ്റുപേട്ട -വിമൺ ഇന്ത്യ മൂവ്മെൻ്റ് പൂഞ്ഞാർ മണ്ഡലം, കമ്മിറ്റി നേതൃതത്തിൽഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ പുത്തൻ പള്ളി കൺവെൻഷൻ ഹാളിൽ ചേർന്നു - വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽഅദ്ധ്യക്ഷത വഹിച്ചു. എസ്.ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അൽത്താഫ് ഹസ്സൻ,. വിമൻ ഇന്ത്യ മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഷെഫി സെമീർ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ഷൈല റഷീദ്,കോട്ടയം ജില്ലാ ട്രഷറര്‍ സബിത സത്താർ,പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ള, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസീന ശുഹൂദ്, മണ്ഡലം ട്രഷറര്‍ മുബീന സിനാജ്, കമ്മിറ്റി അംഗങ്ങളായ റസീന ഹലീൽ, ബിഫാന സുൽത്താൻ, ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ റസിയ ഷഹീർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹിൻ, ഫാത്തിമ ശാഹുൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ നെജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു. സുമയ്യ ളഹറുദ്ധീൻ സ്വാഗതവും, സുഫീന ബഷീർ നന്ദിയും പറഞ്ഞു.

ജനറൽ

മോഹൻലാലിന് ദാദ സാ​ഹേബ് ഫാൽക്കെ പുരസ്കാരം

ദാദ സാ​ഹേബ് ഫാൽക്കെ പുരസ്കാരംസ്വന്തമാക്കി മോഹൻലാൻ. ദേശിയ പുരസ്കാരത്തിന് ഒപ്പം നൽകും. ഇന്ത്യൻചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയാണിത്.ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത് മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004-ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു.ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

പ്രാദേശികം

മൗലിദ് ജൽയും പ്രാർത്ഥനാ സംഗമവും

ഈരാറ്റുപേട്ട: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 തിങ്കൾ രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ വച്ച് മൗലിദ് ജൽസയും പ്രാർത്ഥനാ സംഗമവും നടക്കും. തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസകളിൽ നടന്നുവന്ന നബിദിനാഘോഷങ്ങൾക്കും നാട്ടു മൗലിദുകൾക്കും സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി ഏന്തയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് റഫീഖ് അഹമ്മദ് സഖാഫി ആമുഖപ്രഭാഷണവും,ഐസിഎഫ് സെൻട്രൽ കമ്മിറ്റിയംഗം നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണവും നടത്തും അബ്ദുറഹ്മാൻ സഖാഫി, അജിനാസ് സഖാഫി, അബ്ദുസ്സലാം ബാഖവി, സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി മുഹമ്മദ് താഹ മുസ്ലിയാർ , സലീം മിസ്ബാഹി, സുബൈർ സഖാഫി എന്നിവർ സംസാരിക്കും. ഈ വർഷത്തെ കർഷക അവാർഡിന് അർഹനായ ഡി കെ അൽ എം ഈരാറ്റുപേട്ട മേഖല സെക്രട്ടറി നൗഫൽ ബാഖവി തലനാടിനെ ചടങ്ങിൽ ആദരിക്കും

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, അത് പോലെ തന്നെ കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും കണ്ടെത്തിയത്.  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.  സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്ന് തന്നെ പൊലീസ് സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.  കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാൾ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്.

പ്രാദേശികം

പൂഞ്ഞാർ മേഖല സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം പനച്ചികപ്പാറയിൽ നടന്നു.

പൂഞ്ഞാർ : പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഇരുപത്തിമൂന്നാം തീയതി നടക്കുന്ന അസോസിയേഷൻ പൂഞ്ഞാർ മേഖല സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം പനച്ചികപ്പാറയിൽ നടന്നു. മേഖല പ്രസിഡന്റ്സിജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സഖാവ് ബിന്ദു അശോകൻ ഏരിയ കമ്മിറ്റി അംഗം സഖാവ് ബി രമേഷ് പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് കെ പി മധു കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സഖാവ് കെ.പി മധുകുമാർ, കൺവീനർ ആയി സഖാവ് ബിന്ദു അശോകനെയും അടങ്ങുന്ന 51 കമ്മിറ്റിയെയും തിരഞ്ഞെടുത്തു

കോട്ടയം

ഏറ്റുമാനൂർ-പാലാ റോഡിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്. പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേയ്ക്കി മാറ്റിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ സാമ്പത്തിക സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് എയ്ഡഡ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരത ക്ലബ്ബ് രൂപീകരിച്ചു.വിദ്യാർത്ഥികളെ കാര്യക്ഷമമായ പണത്തിന്റെ ഉപയോഗം പരിശീലിപ്പിക്കുക സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് സാമ്പത്തിക സാക്ഷരത ക്ലബ്ബ് ആരംഭിച്ചത്. ക്ലബ്ബിൻ്റെയും സെമിനാറിന്റെയും ഉദ്ഘാടനം കമ്പനി സെക്രട്ടറിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ആൻഡ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറുമായ സിഎസ് നിഖിൽ ജോർജ്  പിൻ്റൊ ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

മരണം

മൃതദേഹം കഴിഞ്ഞ ഞായറാഴ്ച കാണാതായ യുവാവിന്റേത്

പാലാ മീനച്ചിലാറിന്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേത്. പാലായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികിൽ നിന്നും കണ്ടെത്തിയിരുന്നു.പാലാ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുന്നു.മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.