വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വയനാടിന്റെ മക്കൾക്ക് ഒരു കൈത്താങ്ങ്

കാഞ്ഞിരപ്പള്ളി പാറക്കടവ്  മുബാറക്ക് മസ്ജിദ് ഇമാം സക്കീർ ഹുസൈൻ മൗലവിയുടെ മക്കളായ, മുഹമ്മദ് മുബാറക്  മുഹമ്മദ് മുബഷിർ, ഉംറയ്ക്ക്പോകുന്നതിനു വേണ്ടി സ്വരൂപിച്ച പൈസ  വയനാടിന്റെ മക്കൾക്ക് വേണ്ടി കൈമാറുന്നു.  മുഹമ്മദ് മുബഷിർ പനമറ്റം ഹിദായത്തുൽ ഇസ്ലാംമദ്രസവിദ്യാർത്ഥിയും മുബാറക്, മദ്രസ പൂർവവിദ്യാർത്ഥിയും ആണ് ഇരുവരും ഇളംകുളം സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ്

പ്രാദേശികം

ഈരാറ്റുപേട്ട ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ ജോണി ജെ.പ്ലാത്തോട്ടം നിർവഹിച്ചു. പ്രഥമാധ്യാപിക സിസി പൈകട അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.അദ്ധ്യാപകരായ ജാൻസി ജേക്കബ്,അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ.

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന  സെമിനാർ സംഘടിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.  കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.

ജനറൽ

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ ചേർക്കാം. ഇതിനായി ആവശ്യമായി ചേരുവകൾ മീന്‍, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, കറിവേപ്പില ,കടുക് ,നാരങ്ങാനീര്, എണ്ണ ,ഉപ്പ് എന്നിവയാണ്. തയാറാക്കുന്നതായി മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ച ശേഷമോ കഴുകി വൃത്തിയാക്കുക.ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.ശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും വറുത്തെടുക്കുക.വറുത്ത മീന്‍ അല്പം സവാളയും നാരങ്ങയും വച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.  

കേരളം

ആഗസ്റ്റ് 6, 7 തീയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കെഎസ്ഡിഎംഎം

2024 ആഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ജാഗ്രാതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ജനറൽ

തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞ ചിക്കൻ ഫ്രൈ ഈസിയായി തയ്യാറാക്കാം

ചിക്കന്‍റെ രുചികരമായ വൈവിധ്യമാർന്ന വിഭവങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. തട്ടുകട സ്റ്റൈൽ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നൂറു കണക്കിന് ചിക്കൻ വിഭവങ്ങളുണ്ട്. ഇവിടെയിലാ, രുചിയൂറുന്ന തട്ടുകട സ്റ്റൈലിലുള്ള നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം… ചേരുവകൾ ചിക്കൻ-  1 കിലോഗ്രാം മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി–1 ടേബിൾ സ്പൂൺ കോൺഫ്ലവർ – -1 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് വിനാഗിരി – 1 1/2 ടേബിൾ സ്പൂൺ മൈദ – 1 1/2 ടേബിൾ സ്പൂൺ അരിപ്പൊടി-1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – ആവശ്യത്തിന് ഉണക്ക മുളക് പൊടിച്ചത്- 1 ടീസ്പൂൺ കുരുമുളക് പൊടി – 1/4 ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി-1/4 ടേബിൾ സ്പൂൺ കോഴിമുട്ട – 1 എണ്ണം ഇഞ്ചി – 2 ടേബിൾ സ്പൂൺ വെളുത്തുള്ളി- 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി പച്ചമുളക്- 5, 6  എണ്ണം തയ്യാറാക്കുന്നവിധം ചിക്കനിൽ ഈ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും എല്ലാകൂടി നന്നായി പേസ്റ്റ് ആക്കുക. ശേഷം ഇത് കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും മാറ്റിവെയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

ജനറൽ

ഹൃദയാഘാതം ഒഴിവാക്കാന്‍ ചെയ്യാം ഈ കാര്യങ്ങള്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് ഒരു പ്രധാന കാരണമായിരിക്കുകയാണ് ഹൃദയാഘാതം.ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അമിതമായി അടിഞ്ഞുകൂടുമ്പോള്‍് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഹൃദായാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒഴിവാക്കേണ്ട മികച്ച കാര്യങ്ങള്‍ നോക്കാം, സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക,മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക,ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ ഹൃദായാരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാനും കാരണമാകുന്നു. പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

കേരളം

മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം.  ജൂലൈ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതില്‍ വില കുറഞ്ഞത്.