വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരൂവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ  പ്രൊഫ  തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ ഭക്ഷണ പദാർത്ഥങ്ങളിൽ നാനോപാർട്ടിക്കിൾസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ മിനിമൈക്കിൾ ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡന്റ് അമരീഷ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വയനാട് ദുരിതാശ്വാസം: അൽ മനാർ സ്കൂൾ വിദ്യാർഥികൾ ഫണ്ട് കൈമാറി

ഈരാറ്റുപേട്ട: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ട അൽമനാർ സ്കൂൾ, ഹെവൻസ് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. അൽമനാർ സ്കൂളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ-ഓർഡിനേറ്റർ പി.എസ്. അഷ്റഫ് തുക ഏറ്റുവാങ്ങി.  ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, വൈസ് പ്രിൻസിപ്പൽ മിനി അജയ്, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മയിൽ, അൽമനാർ മാനേജ്മെൻ്റ് സെക്രട്ടറി സക്കീർ കറുകാംചേരിൽ, ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, സ്കൂൾ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു

കേരളം

ഇനി ശനിയാഴ്ചകളിൽ സ്‌കൂളിൽ പോകണ്ട..ഉത്തരവ് മരവിപ്പിച്ചു…

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി യോ​ഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഇവരുമായുള്ള ചർച്ചകളുണ്ടായേക്കും. അധ്യാപകസംഘടനകൾ നൽകിയ ഹരജിയിലാണ് ​ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.

പ്രാദേശികം

വയനാട് ദുരന്തത്തിനിരയായ കുടുംബത്തിന്റെ വീട്ടു വാടക ഏറ്റെടുത്ത് കെ.എസ്.യു ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് താൽക്കാലിക ഭവനത്തിന്റെ വീട്ടു വാടക ഏറ്റെടുത്ത് കെ.എസ്.യു. കെ.എസ്.യു സെന്റ് ജോർജ് കോളേജ് യൂനിറ്റും, ഈരാറ്റുപേട്ട യൂനിറ്റും സംയുക്തമായി നടത്തിയ കലക്ഷനിലൂടെ കിട്ടിയ തുകയാണ് ഒരു കുടംബത്തിന്റെ എട്ടു മാസത്തെ വീട്ടു വാടകക്കായി കൈമാറിയത്.   

പ്രാദേശികം

പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു

പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഉൾ മേഖലകളിലും  ഗ്രാമപ്രദേശങ്ങളിലും  പൊതു ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച്  സംസ്ഥാന ഗതാഗത വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന റൂട്ട് ഫോർമുലേഷൻ പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല ജനകീയ കൺവെൻഷൻ തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു.   ബസ് സർവീസുകൾ ഇല്ലാത്ത ഉൾനാടൻ  മേഖലകളിലൂടെ പുതിയ പെർമിറ്റ് അനുവദിച്ച് ആ പെർമിറ്റുകൾ പ്രകാരം സ്വകാര്യ ബസ് സർവീസുകൾ ഉൾപ്പെടെ ആരംഭിക്കുന്നതിന് ലക്ഷ്യം വെച്ചാണ് റൂട്ട് ഫോർമുലേഷൻ പദ്ധതി നടപ്പിലാക്കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട വാകേഴ്‌സ് ക്ലബ്ബ് വാർഷികം 15 ന്

ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും.കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും.ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, വനിതാ സംഗമം ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണിയൂം നിർവഹിക്കും.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. കൊച്ചിൻ വെൽഡൺ വോയ്സ് മെഗാ ഷോ അവതരിപ്പിക്കും.

കോട്ടയം

മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

മുണ്ടക്കയം: ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്യ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്നും വേങ്ങക്കുന്നിലും പഴയ മുണ്ടക്കയത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ഴൗണിലേക്ക് എത്താനുള്ള എളുപ്പവഴിയാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (എം) ഭാരവാഹികൾക്ക് സ്വീകരണം നൽകി സെപ്റ്റംബർ ഒന്നുമുതൽ 8 വരെ വാർഡ് സമ്മേളനങ്ങൾ നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷതവഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി തോമസ്, തങ്കച്ചൻ കാരക്കാട്ട്, ജോസ് നടുപറമ്പിൽ, വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻറ് മോളി വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിലമ്മ

കേരളം

സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് തുടരും. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.