വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.

ഈരാറ്റുപേട്ട .രാജ്യം ഇന്ന് 78 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.   വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ്‌ ഇല്യാസ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പിഎം അബ്ദുൽ ഖാദർ, എസ് കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, സുനിൽ കുമാർ,സജീർ ഇസ്മായിൽ, ഫൈസൽ, അനസ് പാറയിൽ കൂടാതെ ഹെൽത്ത്‌ സൂപ്പർവൈസർ രാജൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശികം

ടീം എമർജൻസി കേരള സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട. ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി പ്രസിഡന്റ് അഫ്സൽ ഇ പി നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷം മാത്രമാകാതെ വയനാട് ദുരന്തം അനുഭവിക്കുന്നവർക്ക് ജനങ്ങൾ കൈത്താങ്ങ് ആകണമെന്നും അഭ്യർത്ഥിച്ചു.

പ്രാദേശികം

കേരളാമുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന മഹല്ല് നേതൃ സംഗമം 17 ന് ശനിയാഴ്ച

ഈരാറ്റുപേട്ട: കേരളാമുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന മഹല്ല് നേതൃ സംഗമം 17 ന് ശനിയാഴ്ച കൊല്ലം യൂനുസ് കൺവൻഷൻ സെൻറററിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടക്കും. കടയ്കൽ അബ്ദുൽ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ എൻ കെ. പ്രേമചന്ദ്രൻ എം. പി. സംഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ മസ്ജിദ് ജമാഅത്ത് കമ്മറ്റി പ്രതിനിധികളായ 1500 പേർ പങ്കെടുക്കുന്നതാണ്. ജമാഅത്ത് ഫെഡറേഷൻ ലീഗൽ ഫോറം ചെയർമാൻ റ്റി.പി.എം . ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിക്കുന്ന നിയമവിദഗ്ധരുടെയും വിവിധമേഖലകളിൽ വൈദഗ്ധ്യംനേടിയ പ്രൊഫഷണലുകളുടെയും പ്രത്യേക സമ്മേളനം ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം ഉദ്ഘാടനംചെയ്യും. പ്രശസ്ത വ്യക്തിവികസന പരീശീലകൻ ഡോ. സുലൈമാൻ മേൽപത്തൂർ മഹല്ല് ശാക്തീകരണവും മസ്ജിദ് പരിപാലനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജനകീയ പ്രതിരോധത്തിലൂടെ കേന്ദ്രസർക്കാർ നയംതിരുത്തിക്കുന്നതിന്ന് ആവശ്യമായ കർമ്മ പരിപാടികൾ യോഗം ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പറഞ്ഞു.  സമാപന സമ്മേളനം തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി ഉദ്ഘാടനം ചെയ്യും

പ്രാദേശികം

പൂഞ്ഞാർ ഐ എച്ച് ആർ ഡി എൻജിനീയറിംഗ് കോളേജിൽ ദേശീയ ബഹിരാകാശ ദിനാഘോഷത്തിന് മുന്നോടിയായി  "കോസ്മിക് കോൺഫ്ലുവൻസ്  എന്ന ത്രിദിന ശാസ്ത്രമേള സംഘടിപ്പിച്ചു

പൂഞ്ഞാർ: ഐ എച്ച് ആർ ഡി എൻജിനീയറിംഗ് കോളേജിൽ ദേശീയ ബഹിരാകാശ ദിനാഘോഷത്തിന് മുന്നോടിയായി  "കോസ്മിക് കോൺഫ്ലുവൻസ് " എന്ന ത്രിദിന ശാസ്ത്രമേള സംഘടിപ്പിച്ചു . ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ISRO) സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വിവിധയിനം ശാസ്ത്ര കലാ മത്സരങ്ങളും സെമിനാറും സംഘടിപ്പിയ്ക്കുകയുണ്ടായി. ഇന്ത്യയുടെ ചന്ദ്രയാൻ-3 പദ്ധതിയുടെ വിജയം രാജ്യമെങ്ങും സമുചിതമായി ആഘോഷിയ്ക്കുവന്നുള്ള ബഹിരാകാശ വകുപ്പിൻ്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, തിരുവനന്തപുരം ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൻ്റെ നേതൃത്ത്വത്തിൽ, പ്രാദേശികമായി  നടത്തുന്ന പരിപാടികളുടെ ഭാഗമായാണു എഞ്ചിനീയറിംഗ് കോളേജിലും ഈ മൽസരങ്ങൾ സംഘടിപ്പിയ്ക്കപ്പെട്ടതു. മൽസരത്തിലെ വിജയികൾക്ക് ഐ.എസ്.ആർ.ഒ.യുടെ പ്രത്യേക  പുരസ്ക്കാരങ്ങൾ നൽകുന്നതിനോടൊപ്പം, ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളെക്കുറിച്ച്  വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ അവബോധവും, താല്പര്യവും ഉണ്ടാക്കുകയെന്നതും ബഹിരാകാശ ദിനാഘോഷങ്ങളുടെ ലക്ഷ്യമാണ്  ചന്ദ്രയാനും മറ്റു ബഹിരകാശ ഗവേഷണ പ്രവർത്തനങ്ങളും വിഷയമാക്കിയുള്ള പോസ്റ്റർ രചന, പ്രബന്ധ രചന, പൃശ്നോത്തരി തുടങ്ങിയ വിവിധ മൽസരങ്ങളും, ആസ്ട്രോഫിസിക് ശാസ്ത്രഗവേഷകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ  വിഷ്ണു വാസുദേവ്  നയിച്ച 'മിഷൻ ചന്ദ്രയാൻ ' എന്ന വിഷയത്തിധിഷ്ഠിതമായ ചർച്ചാ ക്ലാസ്സും പരിപാടികളുടെ ആകർഷണങ്ങളായിരുന്നു. അധ്യാപകരായ നജ്മൽ എ., വിഷ്ണു വേണുക്കുട്ടൻ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. എം. വി. രാജേഷിൻ്റെ മുഖ്യപ്രഭാഷണവും വിജയികൾക്കുള്ള സമ്മാനവിതരണത്തോടും കൂടി സമാപിച്ചു'

കേരളം

*പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ

കടകളില്‍ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍. ആ കുപ്പിയില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ... ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.     പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരുടെ ഉള്ളില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ പോകുന്നതായാണ് കണക്കുകള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു.   ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു

പ്രാദേശികം

നമ്മുടെ രാജ്യത്തിൻ്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട ഫെയ്‌സ് ജാഗ്രതാ സന്ദേശ യാത്ര സംഘടിപ്പിക്കും.

ഓഗസ്റ്റ് 15 ന്  സംഘടിപ്പിക്കുന്ന ജാഥയിൽ മത വർഗീയ ദ്രുവീകരണം, ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, രാജ്യത്തെ വലിയ ദുരന്തമായേക്കാവുന്ന മുല്ലപ്പെരിയാർ ഡാം, ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള ഭരണ സംവിധാനങ്ങളുടെ അനങ്ങാപ്പാറ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനു പകരം ശരിയായ ബോധവൽക്കരണം നടത്തുന്നതിനുമായിട്ടാണ് ജാഥ.2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഫെയ്സ് ഓഫീസ് പരിസരത്ത് പ്രസിഡൻറ് സക്കീർ താപി ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് തേവരുപാറയിൽ വെച്ച്  ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ . സുബ്രമണ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്ന ജാഗ്രതാ സന്ദേശ ജാഥയിൽ പങ്കെടുത്തു കൊണ്ട് പ്രൊഫസർ എം. എം.എ. റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. തുടർന്ന് പത്താഴപ്പടി, നടയ്ക്കൽ അമാൻ ജംഗ്ഷൻ,ഹുദാ ജംഗ്ഷൻ, കൊല്ലം കണ്ടം, എം ഇ എസ്‌  ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻ്റ്, കുരിക്കൾ നഗർ , മുട്ടം ജംഗ്ഷൻ, കടുവാമുഴി എന്നീ പോയൻ്റുകളിൽ ഫെയ്സ് ഗായകർ ആലപിക്കുന്ന ദേശഭക്തി ഗാനങ്ങളും,  സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരങ്ങൾ നടത്തും. വിവിധ കേന്ദ്രങ്ങളിൽ ഫെയ്‌സ്  ൻ്റെ പ്രഗത്ഭരായ പ്രസംഗകർ ജാഥയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കും.വൈകിട്ട് 7 മണിക്ക് ഈരാറ്റുപേട്ട ചേന്നാട് ജംഗ്ഷനിൽ  ചേരുന്ന സമാപന സമ്മേളനം  അഡ്വ.സെബാസ്റ്റ്യൻ കുളുത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് നഗരസഭാ അദ്ധ്യക്ഷ . സുഹ്റ അബ്ദുൽ ഖാദർ,  അഡ്വ . മുഹമ്മദ് ഇല്യാസ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ്  എ.എം.എ. ഖാദർ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ ഫെയ്‌സ്  ഗ്രൂപ്പ്ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ  ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും.ഫെയ്‌സ് കുടുംബത്തിൽ നിന്നും അന്താരാഷ്ട പ്രസംഗമത്സര ത്തിൻ്റെ ഫൈനൽ റൗണ്ടിലെ ത്തിയ  ആത്മജ നിഷാന്ദിനുള്ള ഫെയ്‌സിന്റെ സ്നേഹോപഹാരം നൽകും.ഫെയ്സ് പ്രസിഡൻറ് സക്കീർ താപി ക്യാപ്റ്റനായുള്ള ജാഥയിൽ വൈസ് പ്രസിഡന്റ് റഫീഖ്  പട്ടരു പറമ്പിൽ വൈസ് ക്യാപ്റ്റനും പി.പി.എം നൗഷാദ് കോർഡിനേറ്ററുമാണ്.പത്ര സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, വൈസ് പ്രസിഡൻറ്റ് റഫീഖ് പട്ടരുപറമ്പിൽ സെക്രട്ടറി ഹാഷിം ലബ്ബ, കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവർ പകെടുത്തു    

കേരളം

ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി; നറുക്കെടുപ്പ് സെപ്തംബറില്‍

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2025 ലേക്കുള്ള ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി. സെപ്തംബര്‍ ഒമ്പത് വരേ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന്ന് ഹജ്ജ് 2025നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകളിലെ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നാം വാരം നടക്കും. 65 വയസിന് മുകളിലുള്ളവര്‍ക്കും,മെഹ്‌റമില്ലാത്ത 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.അപേക്ഷകന് 2026 ജനുവരി വരേ കാലാവധിയുള്ള  മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പിക്കേണ്ടത്. 

പ്രാദേശികം

അരൂവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ  പ്രൊഫ  തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ ഭക്ഷണ പദാർത്ഥങ്ങളിൽ നാനോപാർട്ടിക്കിൾസ് ഉപയോഗിക്കുന്നതിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ മിനിമൈക്കിൾ ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡന്റ് അമരീഷ് തുടങ്ങിയവർ സംസാരിച്ചു.