വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വെറുപ്പിനെതിരെ ശബ്ദിക്കുവാൻ ഖുർആൻ പ്രചോദനം നൽകുന്നു – വെളിച്ചം സംസ്ഥാന സംഗമം

ഈരാറ്റുപേട്ട: മനുഷ്യരെ വിഭജിച്ച് വെറുപ്പ് വിതയ്ക്കുന്ന പ്രവണതകളെ ഖുർആൻ ശക്തമായി എതിർക്കുന്നു; പരസ്പര സ്നേഹത്തിനും മനുഷ്യരെയെല്ലാം ആദരിക്കാനും അത് പ്രചോദനം നൽകുന്നു," എന്ന് വെളിച്ചം ഖുർആൻ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. നടയ്ക്കൽ ബറകത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം രാവിലെ ഹിഫ്ള് മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ കെ.എൻ.എം മർകസുദ്ദഅവയുടെ ജനറൽ സെക്രട്ടറി എം. അഹമദ്കുട്ടി മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. സി.എം. മൗലവി മുഖ്യപ്രഭാഷണം നടത്തി. പുസ്തക പ്രകാശനം മുഹമ്മദ് സക്കീർ നിർവഹിച്ചു. വിവിധ വിഷയങ്ങളിലുള്ള പഠനസമ്മേളനത്തിൽ കെ.എൻ. സുലൈമാൻ മദനി, സൽമ അൻവാരിയ, നൗഷാദ് കാക്കവയൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാന്തര വേദിയിൽ ബാലസംഗമവും നടന്നു. ഉച്ചതിരിഞ്ഞ് നടന്ന മെഗാ ക്വിസ് പ്രേക്ഷകരെ ആകർഷിച്ചു. സമാപനസമ്മേളനം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. വെളിച്ചം ഇരുപത്തിയൊന്നാം ഘട്ടം സുഹ്റ അബ്ദുൽഖാദർ ലോഞ്ച് ചെയ്തു. ബാലവെളിച്ചം ടി.പി. ഹുസൈൻകോയ പ്രകാശനം ചെയ്തു. വിവിധ പുരസ്കാരങ്ങളും സംഗമത്തിൽ വിതരണം ചെയ്തു.

പ്രാദേശികം

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

പൂഞ്ഞാർ : മണിയംകുന്ന് പള്ളി ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈററ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളി, സ്കൂൾ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാതിരുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വിജയ തുടർന്ന് നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് എംഎൽഎ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ ഉഷ കുമാരി,മണിയംകുന്ന് പള്ളി വികാരി ഫാ.ജോർജ് തെരുവിൽ , മണിയംകുന്ന് സെന്റ് ജോസഫ് സ്കൂൾ സ്കൂൾ ഹെഡ്മിസ്ട്രസ് സി.റ്റീന, പൊതുപ്രവർത്തകരായ ജോയി കിടങ്ങത്താഴെ, ജോയി വിളക്കുന്നേൽ,സെറീഷ് പുറപ്പന്താനം ജോർജ്ചെമ്പകത്തിനാൽ,സാബുമുതിരേന്തിക്കൽ,ജോണി കിഴക്കേത്തോട്ടം, അപ്പച്ചൻ വെട്ടുകല്ലുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

കരുണ അഭയ കേന്ദ്രം പുതിയ ബ്ലോക്കിൻ്റെയും ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെയും ഉദ്ഘാടനം സെപ്തംബർ 12 ന്

ഈരാറ്റുപേട്ട - ജനസേവന രംഗത്ത് തെക്കൻ കേരളത്തിലെ മികച്ച സ്ഥാപനമായി മാറിയ കരുണ അഭയ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിൻ്റെയും നിർധന രോഗികൾക്കായ് ആരംഭിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെയും ഉദ്ഘാടനം സെപ്തംബർ 12 ന് നടത്തുവാൻ ഇന്ന് ചേർന്ന കരുണ ജനറൽ ബോഡിയുടെയും വികസന സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ മത സാംസ്കാരിക പൗരപ്രമുഖരും പങ്കെടുക്കുംസമ്മേളന വിജയത്തിനായി 51 കമ്മിറ്റിയും രൂപീകരിച്ചു

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം ചാത്തമ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ് അപകടം

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം ചാത്തമ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ് അപകടം.തീക്കോയി സ്വദേശി ദീപു, ലബ്ബക്കട സ്വദേശി സന്തോഷ് കുമാർ എന്നിവർക്ക് നിസ്സാരപരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ ആയിരുന്നു അപകടം. ടീം എമർജൻസി പ്രവർത്തകരും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി.

കോട്ടയം

പിഡി പി സാതന്ത്ര്യ സമരസംഗമം സംഘടിപ്പിച്ചു

കോട്ടയം  ; പിഡിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്വകയറിൽ ജനാധിപത്യ സമര സംഗമം സംഘടിപ്പിച്ചു സംഗമം പി ഡി പി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് ഉത്ഘാടനം ചെയ്തു രാജ്യത്തെ ലക്ഷകണക്കിന് മനുഷ്യർക്ക് വേട്ട് അവകാശം നിഷേധിക്കുന്നതിലൂടെ പൗരത്വം ചോദ്യചെയ്യപെടുകയാണെന്നും പൗരത്വ നിഷേധം സാതന്ത്ര്യ ലംഘനമാണന്നും പിഡിപി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് അഭിപ്രായപെട്ടുബിഹാറിലെ ആയിരകണക്കിന് മനുഷ്യരുടെ വേട്ട് അവകാശത്തെയാണ് ഭരണകുടം നിഷേധിക്കുന്നത്അത് അത്യന്തം ഗുരുതരമായ ഭരണഘടന ലംഘനമാണെന്നും സാതന്ത്ര്യ സമര സംഗമം  മുന്നറിയിപ്പ് നൽകി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു ഭക്ഷിണകേരള ജംയത്തുൽ ഉലമ മേഖല പ്രസിഡൻൻ്റ് താഹ മൗലവിഹാജി എം എ അക്ബർ OA സക്കരിയ പി കെ അൻസിം സക്കീർ കളത്തിൽ അൻസർഷാകുമ്മനം നസിർ തലയോലപ്പറമ്പ് നൗഫൽ കീഴേടം ഷിഹാബ്-കോനട്ടുപ്പറമ്പിൽ അബുകോട്ടയം മുജീബ് മഠത്തിൽ കെ പി നസീർ ബഷീർ കുമ്മനം ഇസ്മായിൽ കൂട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഹൃദ്യമായ അനുഭവമായി അൽമനാർ അലുംനി മീറ്റ്

ഈരാറ്റുപേട്ട: പഠനം പൂർത്തിയാക്കി തങ്ങളുടേതായ മേഖലകളിലേക്ക് ചേക്കേറിയവർ പൂർവ കലാലയത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നത് ഹൃദ്യമായ അനുഭവമായി മാറി. ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. 1999 മുതൽ 2020 വരെയുള്ള ബാച്ചുകളിൽ നിന്നുള്ള നൂറിൽ അധികം പേർ സംഗമത്തിൽ പങ്കാളികളായി. സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി വിവിധ മേഖലകളിൽ ജോലി നോക്കുന്നവർ അവരുടെ പഴയ കാല ഓർമ്മകൾ അയവിറക്കി. അൽ മനാർ സ്കൂളിൽ അധ്യാപന രംഗത്ത് 33 വർഷം പൂർത്തീകരിച്ച മിനി ടീച്ചറുടെ പഴയ കാല ഓർമ്മകൾ കുട്ടികൾക്ക് ഏറെ ആവേശകരമായി. അൽ മനാർ സ്കൂളിന്റെ മുഖ്യശിൽപികളിൽ പ്രധാനിയായ കെ.പി. യൂസുഫ് സാറിനെ അലുംനി അസോസിയേഷൻ ആദരിച്ചു.അലുംനി അസോസിയേഷന് പുതിയ 15 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഇംഗ്ലണ്ട് എന്നിവടങ്ങളിലുള്ള പൂർവ വിദ്യാർത്ഥികൾക്കായി കോ-ഓർഡിനേറ്റർമാരേയും തെരെഞ്ഞെടുത്തു. ചീഫ് കോ-ഓർഡിനേറ്റർ യാസിർ പുള്ളോലിൽ, ജനറൽ കൺവീനർ മിനി ടീച്ചർ, സ്കൂൾ അക്കാഡമിക് കോ- ഓർഡിനേറ്റർ ജുഫിൻ ഹാഷിം, അൽ മനാർ മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ റസിയ ചാലക്കൽ സമാപനം നിർവഹിച്ചു.

പ്രാദേശികം

വെൽഫെയർ പാർട്ടി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. "പൌരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ നടക്കൽ അമാൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ. വി.പി. നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ, എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യാസിർ കാരക്കാട് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് സ്വാഗതവും മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ നന്ദിയും പറഞ്ഞു. രാവിലെ മുനിസിപ്പൽ പരിധിയിൽ വിവിധയിടങ്ങളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു. 

പ്രാദേശികം

ഫ്രീഡം കപ്പ് 2 K25 ക്രിക്കറ്റ് ടൂർണമെന്റിന് സ്പോർട്ടി ഗോ സ്പോർട്സ് സിറ്റിയിൽ തുടക്കമായി

ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഈരാറ്റുപേട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന ഫ്രീഡം കപ്പ് 2 K25 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. സ്പോർട്ടി ഗോ സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ടൂർണമെന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻമാരാകുന്ന ടീമിന് ടി. നസറുദ്ദീൻ മെമ്മോറിയൽ ട്രോഫിയും 50001 രൂപ യും, റണ്ണേഴ്സ് സപ്പിന് പി.എ. മുഹമ്മദ് മെമ്മോറിയൽ  ട്രോഫിയും 30001 രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് പി.കെ. അലിയാർ മെമ്മോറിയൽ ട്രോഫിയും 10001 രൂപയും സമ്മാനമായി നൽകും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് മനാഫ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റയീസ് പടിപ്പുരക്കൽ സ്വാഗതം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് എ.എം.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ നിയാസ് വടയാർ നന്ദി പറഞ്ഞു.