വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ജില്ലാ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു

കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ഇന്ന് രാവിലെ ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്

കോട്ടയം

ഹജ്ജ് തീർത്ഥാടകർക്ക് സഹായത്തിനായി ജില്ലയിൽ പരിശീലകരെ നിയമിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ താലൂക്ക് കേന്ദ്രീകരിച്ച് ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു.  അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനാണ് ട്രെയിനർമാരെ നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് യാത്ര സംബന്ധിച്ച് എല്ലാ വിവരങ്ങൾക്കും ട്രെയിനർമാരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു   ജില്ലയിലെ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ പേരും ഫോൺ നമ്പറും  ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ 9447548580  കാഞ്ഞിരപ്പള്ളി: ഖമറുദ്ദീൻ തോട്ടത്തിൽ 9447507956 മുഹമ്മദ് നജീബ് കല്ലുങ്കൽ 9447661678   എരുമേലി:  സഫറുള്ള ഖാൻ പാലക്കൽ 9447303979 മീനച്ചിൽ താലൂക്ക്: റഫീഖ് അമ്പഴത്തിനാൽ 9947801935 ഷിഹാബ് പുതുപ്പറമ്പിൽ 9447548580 കോട്ടയം:     അജി കെ മുഹമ്മദ് 9447763091 മുഹമ്മദ് മിസാബ് ഖാൻ  9446858758 ഏറ്റുമാനൂർ: നാസർ ദാറുസ്സലാം 9447781311 സദറുൽ അനാം  9745183242 ചങ്ങനാശ്ശേരി:  സിയാദ് ഖാലിദ് തയ്യിൽ പുതുപ്പറമ്പ് 8157929681 വൈക്കം താലൂക്ക്: അബൂബക്കർ വിഎം 9447768015 ലേഡീസ് വിത്തൗട്ട് മെഹറം:  ഫസീല കെ എം പുതുപ്പറമ്പ്  9895110003  

പ്രാദേശികം

പ്രതിഭ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും നടത്തി.

ഈരാറ്റുപേട്ടഎംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ  ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്,  നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും   എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.   വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുകയും, 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പെടെ ഒട്ടേറെ സ്തുത്യർഹമായ രക്ഷാപ്രവർത്തന സേവനങ്ങൾ നിർവഹിക്കുകയും ചെയ്ത ഈരാറ്റുപേട്ട  ടീം നന്മക്കൂട്ടം,  ടീം എമർജൻസി എന്നീ റസ്ക്യൂ ടീം അംഗങ്ങളെയും ആദരിച്ചു.  അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്ന  സമ്മേളനംഅഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു.  കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി   പൂഞ്ഞാർ ജോബ്സ് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ ബിനോയ്‌  സി ജോർജ്,  സെന്റ് ജോർജ് കോളേജ് അരുവിത്തുറ പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, അരുവിത്തുറ സെൻ്റ് ജോർജ് കോളജ് ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ റവ. ഫാ. ബിജു കുന്നക്കാട്ട്, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ്  കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ്, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന  ജോർജ്,ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട്സെക്രട്ടറി സുജ എം ജിപ്രോഗ്രാം കോർഡിനേറ്റർപി.എ ഇബ്രാഹിം കുട്ടി  ,എലിസബത്ത് തോമസ് ഐക്കര,അഷറഫ് കുട്ടി, ഡോമിനിക് കല്ലാടൻ, അബ്ദുൽ ഗഫൂർ, മാർട്ടിൻ ജെയിംസ്, പി.പി.എം നൗഷാദ് , നോബി ഡോമിനിക്,ട്രെസ്സ ജോയ് ,ഹലീൽ മുഹമ്മദ് ,നിയാസ് എം.എച്ച് എന്നിവർ പ്രസംഗിച്ചു,

പ്രാദേശികം

ഈരാട്ടുപേട്ട ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക്; പുതിയ സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് ജീവനക്കാർ

ഈരാറ്റുപേട്ട: ഫയർ സ്റ്റേഷനിലെ പ്രവർത്തന രഹിതമായ സെപ്റ്റിക് ടാങ്ക് മാറ്റാൻ മേലുദ്യോഗസ്ഥർ തയാറാകാഞ്ഞതിനെ തുടർന്ന് ഒറ്റ ദിവസംകൊണ്ട് പ്രതിവിധി കണ്ട് ഫയർ ജീവനക്കാർ. രണ്ട് വർഷം മുമ്പ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സെപ്ടിക് ടാങ്കാണ് ഇത്തരത്തിൽ മാറ്റിവച്ചത്. കെട്ടിടത്തോട് അനുബന്ധിച്ചുള്ള ബാത്ത് റൂമിൽ നിന്നുള്ള സെപ്റ്റിക് ടാങ്കാണ് രണ്ട് മാസം മുമ്പ് ബ്ലോക്കായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി തീർന്നത്. അക്കാലം മുതൽ പൊതുമരാമത്ത് ഈരാറ്റുപേട്ട ബിൽഡിങ് വിഭാഗത്തിലും മറ്റ് ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിലും ഇത് പുനർ നിർമിച്ചു നൽകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ തുടർ നടപടികൾ നടക്കാതെ വന്നതിനെ തുടർന്ന് നാൽപതോളം വരുന്ന ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പെരുവഴിയി ലാവുകയായിരുന്നു. ഒടുവിൽ ഇനി കാത്തിരിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സ്വന്തമായി പിരിവിട്ട് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ അവധി എടുക്കാതെ ജെ.സി.ബി. ഉപയോഗിച്ച് കുഴി എടുത്ത് വേണ്ടത്ര കോൺക്രീറ്റ് റിങ്ങിറക്കി ടാങ്ക് നിർമിക്കുകയായിരുന്നു.പുറത്തു നിന്നുള്ള തൊഴിലാളികളുടെ സഹായം ഇല്ലാതെയാണ് ജീവനക്കാർ തന്നെ മേസ്തിരിയും കൈയ്യാളുമായി സെപ്റ്റിക് ടാങ്ക് പണി പൂർത്തീകരിച്ചത്. നിലവിലുണ്ടായിരുന്ന പി.വി.സി. ടാങ്കിലെ പണിയിലെ അപാകതയാണത്രേ പ്രശ്നങ്ങൾക്ക് കാരണം. ജീവനക്കാർ സേവനമായിട്ടാണ് പുതിയ സെപ്റ്റി ടാങ്ക് നിർമിച്ചതെങ്കിലും 25000 രൂപയ്ക്ക് മേൽ ചെലവായ

കോട്ടയം

നെൽസൺ ഡാന്റേ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ

മൂന്നിലവ്: 2023 ഓഗസ്റ്റ് 30-ന് ആകസ്മികമായി വേർപിരിഞ്ഞ മൂന്നിലവ് സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന നെൽസൺ ഡാന്റേസാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 22 വ്യാഴാഴ്ച, ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.രാവിലെ 10 മണിക്ക് മൂന്നിലവിലുള്ള റ്റോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.കോട്ടയം ജില്ലയിൽ നിന്നുള്ള 20-ൽ പരം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

കോട്ടയം

മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിചു

മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിച്ച്‌ അപകടം;വൻ അപകടം ഒഴിവായത് യാത്രക്കാര്‍ ഉടൻ പുറത്തിറങ്ങിയതിനാല്  കോരുത്തോട് കുഴിമാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ അപകടം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം, കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് തീ ഉയർന്നത്, വാഹനം കുഴിമാവ് 116 ഭാഗത്ത്‌ നിന്നും വന്ന സ്ത്രീകൾ ഓടിച്ച കാർ ആണ്, ഉടൻ സമീപത്തെ നാട്ടുക്കാർ ഓടി എത്തുകയും തീ അണക്കുകയും ചെയ്തു

കോട്ടയം

മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രത നിർദേശം

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന ജലസേചന വകുപ്പിന്റെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു . യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.അതേസമയം വരും മണിക്കൂറുകളിൽ തൃശ്ശൂർ എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കനത്ത മഴയിൽ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും സാധ്യതയുണ്ടാകുന്നതിനാൽ അനാവശ്യമായ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു  

കോട്ടയം

കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോട്ടയം: കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.