വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി .

ഈരാറ്റുപേട്ട : വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി . സെൻട്രൽ ജംഗ്ഷനിൽ ഒരുക്കിയ തട്ടുകടയിൽ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ തട്ടുകട സംഘടിപ്പിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസിസ്റ്റ് സെക്രട്ടറി പി എസ് സുനിൽ, പി എസ് ബാബു, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക; പിഡിപി കോട്ടയം കളക്ടറേറ്റ് ധർണ്ണ – 27ന്*

മുഖ്യധാരയിൽ നിന്നും കാലങ്ങളായി മാറ്റി നിർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നതിക്കും ഭരണഘടന വിഭവനം ചെയ്യുന്ന സാമുഹ്യ നീതി പുലരുന്നതിനും  ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പി ഡി പി കോട്ടയം കലക്ടറേറ്റിലേക്ക് 27 -ന് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ പി ഡി പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു പ്രസിഡൻൻ്റ് നൗഫൽ കീഴേടം അധ്യക്ഷത വഹിച്ചു  ഒ എ സക്കരിയ  യോഗം ഉത്ഘാടനം ചെയ്തു മുജീബ് മഠത്തിപ്പറമ്പിൽ ഇസമായിൽ കൂട്ടികൽനാസർ ആനകല്ല്ഫരിത് പുതുപ്പറമ്പിൽKK റിയാസ്അസീസ് പൈനാടിയിൽ റിലീസ് മുഹമ്മദ്അനസ് കുമ്പംകല്ല് കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ

ഈരാറ്റുപേട്ട;വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും , ചുമട് ചുമന്നും ലഭിച്ച5,14,261 രുപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാറിന് കൈമാറി

പ്രാദേശികം

അരുവിത്തുറ സെന്റ് മേരീസിൽ കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിൽ

ഈരാറ്റുപേട്ട: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വളരെ കാര്യക്ഷമമായി നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കി. സാധാരണ തെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടികൾക്കായി പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. ഏറ്റവും സുതാര്യമായ രീതിയിൽ പോളിംഗ് നടത്താൻ ഹെഡ് മാസ്റ്റർ ബിജുമോൻ മാത്യുവും അധ്യാപകരും ഏറെ ശ്രദ്ധിച്ചിരുന്നു. വോട്ടുചെയ്തു പുറത്തുവന്ന കുട്ടികൾക്ക് അവരുടെ വിരലിലെ മഷി അടയാളം ഏറെ സന്തോഷവും അഭിമാനവും പകർന്നു . പോളിംഗ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി. തുടർന്ന് സ്കൂൾ അസംബ്ലിയിൽ ഫലപ്രഖ്യാപനം നടത്തുകയുംവിജയികളായ മുഹമ്മദ് സനാൻ , ദിയ.കെ. ഷെഫീക്ക് എന്നീ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച് കുട്ടികൾക്ക് ഏറ്റവും നല്ല ബോധ്യങ്ങൾ നല്കാൻ ഇതിലൂടെ സാധിച്ചു.

ജനറൽ

ഫോണ്‍പേയില്‍ ഇനി 'കടം' ലഭിക്കും, ക്രെഡിറ്റ് ലൈന്‍ ആക്ടീവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

           പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ യു.പി.ഐയില്‍ ക്രെഡിറ്റ് ലൈന്‍ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഗൂഗിള്‍ പേ മുമ്പ് സമാന സേവനം ആരംഭിച്ചിരുന്നു. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്. എന്താണ് ക്രെഡിറ്റ് ലൈന്‍ ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യു.പി.ഐ വഴി ആക്സസ് ചെയ്യാന്‍ ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട - ചേറ്റുതോട് റൂട്ടിലോടുന്ന സെൻ്റ് ജോസഫ് ബസ് പ്രൈവറ്റ് ബസ്റ്റാൻ്റിനു മുന്നിലെ കടയിലേക്ക് പാഞ്ഞു കയറി. ഭാഗ്യത്തിന് ആളുകളില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. ബ്രേക്ക് പൊട്ടിയതാണ് അപകടകാരണം 

പ്രാദേശികം

പൂഞ്ഞാർ എ ടി എം വായനശാല സാംസ്‌കാരിക സംഗമവും, പുസ്തകപ്രകാശനവും

പൂഞ്ഞാർ: പൂഞ്ഞാർ അവിട്ടം തിരുനാൾ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കലാസൂര്യ പൂഞ്ഞാർ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ (25.8. 2024) 4.30 pm എടിഎം വായനശാല അങ്കണത്തിൽ വെച്ച് നടത്തുന്നു.   പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. തദ്ദവസരത്തിൽ ശ്രീമതി വിഷ്ണുപ്രിയ പൂഞ്ഞാർ രചിച്ച “താഴ്ന്നു പറക്കാത്ത പക്ഷി” എന്ന കവിത സമാഹാരം കേരളസംഗീതനടക അക്കാദമി സെക്രട്ടറിയും പ്രശസ്ത കവിയുമായ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യും. തുടർന്ന്  പൂഞ്ഞാർ വിജയൻ സംവിധാനം ചെയ്ത് സുവിൻദാസ് ആലപിച്ച കവിതയുടെ ദൃശ്യാവിഷ്കാരവും സാംസ്കാരിക കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കാര്യപരിപാടി: 25-8-2024 (ഞായർ) 4.30pm-:പഞ്ചാരിമേളം ( പൂഞ്ഞാർ രാധാകൃഷ്ണൻ ആൻഡ് പാർട്ടി )5pm :പൊതുയോഗം. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പൊതുയോഗം പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രമേഷ്ബി വെട്ടിമറ്റം സ്വാഗതം പറയും വിഷ്ണുപ്രിയ പൂഞ്ഞാർ എഴുതിയ ‘താഴ്ന്നു പറക്കാത്ത പക്ഷി ‘എന്ന കൃതിയുടെ പുസ്തകപ്രകാശനം പ്രശസ്ത കവി . കരിവെള്ളൂർ മുരളി (സെക്രട്ടറി- കേരളസംഗീത നാടക അക്കാദമി) നിർവ്വഹിക്കും. പുസ്തകം  കരിവെള്ളൂർ മുരളിയിൽനിന്ന്  കെ ആർ പ്രമോദ് (മുൻ അസിസ്റ്റന്റ് എഡിറ്റർ മംഗളം) ഏറ്റുവാങ്ങുകയും കൃതി പരിചയപെടുത്തുകയും ചെയ്യും. പുസ്തക കവർ ഡിസൈൻ ചെയ്തിരിക്കുന്നത് ഷാഫി മുഹമ്മദ് റാവുത്തർ ആണ്. വിശിഷ്ട വ്യക്തികൾക്ക്  ഗീതാ നോബിൾ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) പൂഞ്ഞാറിന്റെ ആദരം സമർപ്പിക്കും. അഡ്വക്കറ്റ് N. ചന്ദ്രബാബു ( സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ കോട്ടയം),  R പ്രസന്നൻ ( ജില്ലാ സെക്രട്ടറി- പ കസ ), ബി.ശശികുമാർ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം),  റോയി ഫ്രാൻസിസ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ മീനച്ചിൽ), അശോക വർമ്മ രാജ (ട്രസ്റ്റ് ജനറൽ സെക്രട്ടറി എടിഎം വായനശാല) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. മറുപടി പ്രഭാഷണം  വിഷ്ണുപ്രിയ പൂഞ്ഞാർ നടത്തും.വി കെ ഗംഗാധരൻ (സെക്രട്ടറി എടിഎം വായനശാല) നന്ദി പറയും. വൈകിട്ട് 6 മണിക്ക് സോപാനസംഗീതം: അജയ് കൃഷ്ണൻ, ഗസൽ : ദീപക് അനന്തറാവു, തുടർന്ന് കാവ്യാലാപനം, ഉദ്ഘാടനം:ശ്രീ.നാരായണൻ കാരനാട്ട്,രേണുകസതീഷ്കുമാർ, അംബരീഷ് ജി. വാസു 4.സാമജ കൃഷ്ണ, സലിം കളത്തിപ്പടി,മെഹറുന്നീസ എച്ച്, ലാലി കുര്യൻ ,ജോയി തെക്കേടം.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ദേശീയ ബഹിരാകാശ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

അരുവിത്തുറ : ദേശീയ ബഹിരാകാശ ദിനാചരണങ്ങളുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജസ്സ്   കോളേജ് ഫിസിക്സ്സ് റിസേർച്ച് അൻഡ് പിജി ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ബഹിരാകാശ സങ്കേതികവിദ്യയും മുന്നേറ്റവും ഇന്ന് നാളെ എന്ന വിഷയത്തിൽ  വിദ്ധ്യാർത്ഥികൾക്കു വേണ്ടി സിംപോസിയം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഇൻഡ്യയുടെ ശൂന്യാകാശ ഗവേഷണ മേഖലയുടെ ചരിത്രം, വളർച്ച, ഭാവി എന്നിവയെ കുറിച്ച് ആശയസംവാദം നടത്തി. സിംപോസിയത്തിൽ ബിറ്റിജോസഫ്,  ഡാനാ ജോസ്,  മരിയ ജോസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം ദേശീയ ബഹിരാകാശ ദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് കോളേജ്‌  പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ ഫിസിക്സ്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ, ഐക്യൂ ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, പ്രോഗ്രാം കോഡിനേറ്റർ നിഷാ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.