വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം സർഗം 2k24 ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു |

ഈരാറ്റുപേട്ട :കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം *സർഗം 2k24* 27/08/2024 ചൊവ്വാഴ്ച 10 Am നു ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ ഹെഡ്‌മിസ്ഡ്രസ്സ് സുമിന P A സ്വാഗതം ആശംസിച്ച യോഗത്തിൽ ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌, PTA പ്രസിഡന്റ്‌ ഹാരിസ് ഫലാഹി, MPTA പ്രസിഡന്റ് നജീന V K,മജ്ലീസ് സെക്രട്ടറി റാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രോഗ്രാം കൺവീനവർ സ്നേഹ എഫ്രേം നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തപ്പെട്ടു.  

ജനറൽ

ഒടുവിൽ നാ​ഥ​നി​ല്ലാ​തെ ‘അ​മ്മ’: പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് മോ​ഹ​ന്‍​ലാ​ല്‍ രാ​ജി​വ​ച്ചു; ഒ​പ്പം 17 എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും

കൊ​ച്ചി: മ​ല‍​യാ​ള സി​നി​മ​യി​ലെ താ​ര സം​ഘ​ട​ന അ​മ്മ​യി​ൽ കൂ​ട്ട​രാ​ജി. സി​ദ്ദി​ഖി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ലും പ​ടി​യി​റ​ങ്ങി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും മോ​ഹ​ൻ​ലാ​ൽ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റി​നു പി​ന്നാ​ലെ 17 എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും രാ​ജി​വ​ച്ചു.ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ലൈം​ഗി​കാ​രോ​പ​ണ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ട​വ​ര്‍​അ​മ്മ​യു​ടെ ത​ല​പ്പ​ത്തു നി​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കൂ​ട്ട​രാ​ജി​യെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ രാ​ജി​ക്ക​ത്ത് ‘ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സാ​മൂ​ഹ്യ-​ദൃ​ശ്യ-​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ ‘അ​മ്മ’​സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ‘അ​മ്മ’​യു​ടെ നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി അ​തി​ന്‍റെ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി രാ​ജി വ​യ്ക്കു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൊ​തു​യോ​ഗം കൂ​ടി പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ക്കും. ‘അ​മ്മ’ ഒ​ന്നാം തീ​യ​തി ന​ല്കു​ന്ന കൈ​നീ​ട്ട​വും ആ​രോ​ഗ്യ ചി​കി​ത്സ​യ്ക്ക് ന​ൽ​കി​പ്പോ​രു​ന്ന സ​ഹാ​യ​വും ‘അ​മ്മ’​യു​ടെ സ​മാ​ദ​ര​ണീ​യ​രാ​യ അം​ഗ​ങ്ങ​ൾ​ക്ക് ത​ട​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കാ​നും പൊ​തു​യോ​ഗം വ​രെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി താ​ത്ക്കാ​ലി​ക സം​വി​ധാ​ന​മാ​യി തു​ട​രും. ‘അ​മ്മ’​യെ ന​വീ​ക​രി​ക്കാ​നും, ശ​ക്തി​പ്പെ​ടു​ത്തു​വാ​നും കെ​ല്പു​ള്ള പു​തി​യൊ​രു നേ​തൃ​ത്വം ‘അ​മ്മ’​യ്ക്കു​ണ്ടാ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഞ​ങ്ങ​ൾ. എ​ല്ലാ​വ​ർ​ക്കും ന​ന്ദി, വി​മ​ർ​ശി​ച്ച​തി​നും തി​രു​ത്തി​യ​തി​നും.  

വിദ്യാഭ്യാസം

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക്‌ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക്‌ മുമ്പ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ്‌ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്‌    വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

പ്രാദേശികം

ഒന്നാം റാങ്കിന്റെ തിളക്കത്തിൽ അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ. എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ  ഒന്നാം റാങ്കും മൂന്ന് ഏ  ഗ്രേഡുകളും നേടി  അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം .എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ ഏ പ്ലസ്സോടെ ഒന്നാം സ്ഥാനവും അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ ഏഗ്രേഡും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എന്നിവർ അഭിനന്ദിച്ചു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

കേരളം

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ

തിരുവനന്തപുരം : ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.5 മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതിൽ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം 15,000 കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്.  വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw  

പ്രാദേശികം

മോഷണം വ്യാപകമാകുന്നു പൊലീസ് അനാസ്ഥയിൽ

ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മോഷണവും മോഷണ ശ്രമവും നടന്നിട്ടും പൊലീസിൻ്റെ നിസംഗത തുടരുകയാണ്. വേണ്ടത്ര അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് കഴിയുന്നില്ല.   കഴിഞ്ഞ രണ്ട് മാസമായി ഈ മേഖലയിൽ പകലും രാത്രിയിലുമായി മോഷണങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. വ്യാപകമായി മോഷണം നടന്നിട്ടും ജനമൈത്രി പോലീസും കാര്യമായി ഇടപെടുന്നില്ലന്ന പരാതി വ്യാപകമാണ്.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപെടുമ്പോൾ  തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ജനകീയമായി തന്നെ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നില്ല.കൺട്രോൾ റൂം വെഹിക്കിൾ ഉൾപ്പടെ രണ്ട് പൊലിസ് വാഹനങ്ങൾ സ്റ്റേഷനിൽ ഉണ്ടങ്കിലും പെട്രോളിങ്ങ് കാര്യക്ഷമമല്ല. രാത്രികാലങ്ങളിൽ ടൗണുകളിൽ  മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങി പോകാറാണ് പൊലീസ് പതിവ്.ഉൾപ്രദേശങ്ങളിലേക്ക് പൊലീസ് പെട്രോളിങ്ങ്  ഇല്ലന്ന് തന്നെ പറയാം. പൂഞ്ഞാർ,തീക്കായി, തലപ്പലം ഞണ്ട് കല്ല്, മേശരിപടി പോലുള്ള ഉൾ പ്രദേശങ്ങളിലാണ് കൂടുതലും മോഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച തീക്കായി ടൗണിൽ   ഒരു  രാത്രി തന്നെ ആറിലധികം സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നു. എല്ലാ കടകളുടെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.  ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ  നിന്നും മുപ്പതിനായിരം രൂപയും നീതി മെഡിക്കൽ ഷോപ്പ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന്  വിലപ്പെട്ട സാധനങ്ങളും കളവ് പോയി. പ്രദേശത്തെ ക്യാമറകളിലെല്ലാം മോഷ്ടാവിൻ്റെ ചിത്രം കിട്ടിയിട്ടുണ്ട്.മുഖം മൂടി കെട്ടി ശരീരം മുഴവൻ മറയുന്ന വസ്ത്രവും ധരിച്ചാണ് രാത്രികാലങ്ങളിൽ മോഷ്ടാവ് എത്തുന്നത് .മോഷണത്തിൻ്റെ രംഗങ്ങൾ  ആദ്യാവസാനംസി.സി.ടി.വിയിൽ നിന്ന് ലഭിച്ചാലും  പ്രതിയിലേക്ക് എത്തിചേരാൻ പൊലിസിന് കഴിയുന്നില്ല.മാത്രമല്ല. പ്രതിയെ കണ്ട് എത്തേണ്ട ഉത്തരവാദിത്വം കൂടി നാട്ടുകാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്.സ്റ്റേഷനിൽ  നൽകുന്ന പരാതി വാങ്ങി വെക്കുന്നതല്ലാതെ കേസ് രജിസ്റ്റർ ചെയ്യാനോ കൃത്യമായി കൈപറ്റ് രസീത് കൊടുക്കാനോ തുടരന്വേഷണം നടത്തി പ്രതികളെ പിടിക്കാനോ  പൊലീസ് തയ്യാറാകുന്നില്ല. സാമുഹ്യ വിരുദ്ധരുടെ ശല്യം കാണിച്ച് പരാതിപെട്ടാലും ഇത് തന്നെയാണ് അവസ്ഥ. തീക്കോയി ഞണ്ട് കല്ല് ഭാഗത്ത് രാത്രി സമയങ്ങളിൽ വീടിൻ്റെ പരിസരത്ത് കൂടി കറങ്ങി നടക്കുന്ന  യുവാവിനെ നാട്ടുകാരാണ് പിടിച്ച് പൊലിസിന് കൈമാറിയത്. പകൽ സമയങ്ങളിൽ പോലുംവ്യാപാര സ്ഥാപനങ്ങളിലെതട്ടിപ്പ് ദൈനം ദിനം വാർത്തയാണ്. ഉടമയില്ലാത്ത സമയത്ത് പരിചയം നടിച്ച് എത്തി ജീവനക്കാരിൽ നിന്നും പണം അപഹരിക്കുന്ന തട്ടിപ്പ് ഏറെ കാലമായി  നടക്കുന്നുണ്ട്. കോഴി കടകളിലും പലചരക്ക് കടകളിലും എത്തി കൂടുതൽ സാധനങ്ങൾ ഓഡർ ചെയ്തിട്ട് തൊട്ടടുത്ത സ്ഥാപനത്തിൽ കൊടുക്കാനാണന്ന് പറഞ്ഞ് ആയിരവും രണ്ടായിരവും ഒക്കെ വാങ്ങി മുങ്ങുന്ന വിരുതൻമാരും ഇതിനിടയിലുണ്ട്. തട്ടിപ്പുകാരെ കണ്ടുപിടിക്കുന്ന വിഷയത്തിൽ പൊലീസ് അൽപം കൂടി ജാഗ്രത പാലിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw  

പ്രാദേശികം

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ

റീബിൽഡ് വയനാട് ക്യാമ്പിയിന്റെ ഭാഗമായി മുട്ടനാടുകളുടെ ലേലം ചലഞ്ചുമായി ഡിവൈഎഫ്ഐ.എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച നൽകുന്ന 25 വീടുകളുടെ പണസമാഹാരത്തിനായി വേറിട്ട ക്യാമ്പിനുമായി ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈരാറ്റുപേട്ടയിലെ യുവജന സംഘടന.ഇന്ന് വൈകുന്നേരം 5.30ന് ചേന്നാട് കവലയിൽ രണ്ടു മുട്ടനാടുകളെ ലേലം ചെയുന്നു.ആദ്യഘട്ടത്തിൽ പണം നൽകുന്നതിനായി ബിരിയാണി ചലഞ്ചും പായസം ചലഞ്ചും നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

ഇൻഡ്യ

കാർ യാത്ര; പിൻ സീറ്റിലും 'ബെൽറ്റ്' കർശനമാക്കും

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം.നിലവിൽപിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw