വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.  ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു.വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: മിനി പള്ളിക്കത്തോട് അഞ്ചാനിക്കൽ കുടുംബാംഗമാണ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്, ആർ.എൽ.വി. സംഗീത കോളജ് വിദ്യാർഥി), എമിൽ (ഗിറ്റാറിസ്റ്റ്, സ്വാതി തിരുനാൾ സംഗീത കോളജ്, തിരുവനന്തപുരം).സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ പുത്തൂർ (വികാരി, സെന്റ് ജോസഫ് പള്ളി,പൈക), മാത്യു (പൂഞ്ഞാർ), തോമസ്കുട്ടി (കഞ്ഞിക്കുഴി, ഇടുക്കി), സിസ്റ്റർ ജോർജിയ DSFS (ഇറ്റലി), സിസ്റ്റർ ആൻസി മരിയ DSFS (സൗത്ത് ആഫ്രിക്ക).

പ്രാദേശികം

ഈരാറ്റുപേട്ടയിൽപോലീസിനെ ആക്രമിച്ചന്നെ കേസിൽ 18 പേരെ വെറുതെ വിട്ട് ഉത്തരവായി

ഈരാറ്റുപേട്ട : 2014 ൽ പാർലമെൻ്റ്  ഇലക്ഷനോട് നുബന്ധിച്ച് നടന്ന പ്രകടനത്തിൽ പാലാ DYSP യെയും  പോലീസിനെയും ആക്രമിച്ചുവെന്ന് എടുത്ത കേസിൽ ജില്ലാ പഞ്ചായത്തംyഗം അഡ്വ. ഷോൺ ജോർജ്, കെ, എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ തുടങ്ങിയ 18 ഓളം പേരെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ വറുതെ വിട്ട് ഉത്തരാവായി. പോലീസ് ഇവരെ ക്രൂരമായി ലാത്തി ചാർജ് നടത്തി ഗുരുതരമായ പരിക്കേറ്റിരുന്നു. പോലീസിനെതിരെ നിയമനടപടികളുമായി പോയിഎങ്കിലും പോലീസ് വാഹനം ആക്രമിച്ചു കൃത്യനിർവഹണം തടസപെടുത്തി തുടങ്ങിയ വകുപ്പ്കൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ പത്ത് വർഷക്കലമായി നടന്ന നിയമയുദ്ധത്തിൽ 18 പേരും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പ്രതികൾക്കു വേണ്ടി അഡ്വ സിറിൾ ജോസഫ് മലമാക്കൽ അഡ്വ ജെയിംസ് വലിയ വീട്ടിൽ എന്നിവർ ഹജരായി.

കോട്ടയം

കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി (ഓഗസ്റ്റ് 29,30) ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത

പ്രാദേശികം

മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു

പനച്ചികപ്പാറ: മാധ്യമം പത്രത്തിന്റെ വെളിച്ചം പദ്ധതി പനച്ചികപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജില്ലാ കോ-ഓർഡിനേറ്റർ എം. സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.മാധ്യമം ഏരിയ പ്രതിനിധി അവിനാശ് മൂസ ആശംസകൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 3 പത്രങ്ങൾ കുട്ടികൾക്ക് വായനയ്ക്കായി സ്കൂളിൽ ലഭ്യമാക്കും.

കേരളം

കച്ചിലെ തീവ്രന്യൂന മർദ്ദം 'അസ്ന'യാകുമോ? ചക്രവാതച്ചുഴി ന്യൂന മർദ്ദമാകാനും സാധ്യത; കേരളത്തിൽ മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യൂന മർദ്ദം 30ന് രാവിലെയോടെ  വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം. ചുഴലിക്കാറ്റായി മാറിയാൽ പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന ( Asna) എന്ന പേരിലറിയപ്പെടും. മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ വരും മണിക്കൂറിൽ നിലവിലെ ചക്രവാതചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും വടക്കൻ ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തിൽ ന്യൂന മർദ്ദത്തിന്റെ ശക്തിക്കും സഞ്ചാര പാതക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ  ഇടത്തരം/ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. 

പ്രാദേശികം

ഈരാറ്റുപേട്ട റഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ എഞ്ചിനീയറുടെ റിപ്പോർട്ട് തള്ളണം.

ഈരാറ്റുപേട്ട. റഗുലേറ്റർ കം ബ്രിഡ്ജ്   ഈരാറ്റുപേട്ട വടക്കേക്കര മുക്കടയിൽ  നിർമ്മിക്കുന്നതിന് പ്രയോഗിക ബുദ്ധിമുട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന്  സ്ഥലം ലഭ്യമല്ലായെന്ന് കാണിച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ പാലാ കൊടുത്ത റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതായതു കൊണ്ട് തള്ളണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു.തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ ടൗൺ പ്രദേശത്തെ ഗതാഗത തിരക്ക് കുറക്കുന്നതിന് ഇന്നർ റിംഗ് റോഡ് പദ്ധതി എന്ന നിലയിൽ വടക്കേക്കരയിലെ മുക്കട ചെക്ക് ഡാം  സമീപത്ത് ഒരു പാലം അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് .   അരുവിത്തുറ കോളേജ് റോഡിൽ നിന്നും പുഴയിലേക്ക് നിലവിലുള്ള പൊതു ഇടവഴി അപ്രോച്ച് റോഡ് ആയി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിവിധ പുഴകളിൽ കാലഹരണപ്പെട്ട ചെക്ക് ഡാമുകൾ പൊളിച്ചു മാറ്റി റഗുലേറ്റർ കം ബ്രിഡ്ജ്. നിർമ്മിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ശ്രമ ഫലമായി കഴിഞ്ഞ വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ചെക്ക് ഡാം നിലനിൽക്കുന്ന മുക്കട എന്നറിയപ്പെടുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്ന പദ്ധതി ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട് .ഇക്കാര്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനകീയ വികസന ഫോറം പ്രസിഡൻ്റ് പൊന്തനാൽ ഷെരീഫ് പറഞ്ഞു . അതുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ അളവ് ജലം ഉൾക്കൊള്ളാൻ കഴിയുന്നതും വർഷ കാലത്ത് എക്കൽ അടിഞ്ഞു കൂടാത്ത നിലയിൽ ഷട്ടറുകൾ ഉയർത്തി വെച്ച് വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കുന്നതിനും ഉതകുന്ന വിധത്തിൽ ജനങ്ങളുടെ അഭിലാഷമായ റഗുലേറ്റർ കം ബ്രിഡ്ജ്.നിർമ്മിക്കുന്നതിന് സഹായകരമായസമഗ്രറിപ്പോർട്ട് തയ്യാനാക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം ഡിവിഷൻ  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിൽ  പൊന്തനാൽ ഷെരീഫ്  ആവശ്യപ്പെട്ടു.  

പ്രാദേശികം

ഇംഗ്ലീഷ് വാർത്താപത്രിക പെഗാസിസ് പേപ്പേഴ്സ്സ് പുറത്തിറക്കി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി. വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു മോൾ സെബാസ്റ്റ്യൻ, തേജി ജോർജ്, വിദ്യാർത്ഥി പ്രതിനിധികളായ അമലാ ജോർജ്, ഫസാ ഫാത്തിമ എന്നിവർ സംസാരിച്ചു.

പ്രാദേശികം

അക്ഷരമുറ്റം ഈരാറ്റുപേട്ട ഉപജില്ല മത്സരം ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

കോട്ടയം  ജില്ലാ പഞ്ചായത്ത് മെമ്പർ പിആർ അനുപമ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ മിമിക്രിതാരം ഇർഫാൻ മുഖ്യാതിഥിയായിരുന്നു . സ്വാഗതസംഘം ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. അക്ഷരമുറ്റം സംസ്ഥാന കോഡിനേറ്റർ പ്രദീപ് മോഹനൻ, കെസിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഗസ്റ്റിൻ സേവ്യർ , മുനിസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു. സമാപനയോഗവും സമ്മാന വിതരണവും സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  അഗസ്റ്റിൻ സേവിയർ , എൻ കെ സജി മോൾ,സബ് ജില്ലാ സെക്രട്ടറി അർജുൻ രാജ് , സബ് ജില്ലാ പ്രസിഡന്റ് ബിൻസ് ജോസഫ് എന്നിവർ സംസാരിച്ചു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw