വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.   പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാകുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പ് കൂടിയാണിത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തുലകള്‍ വന്നേക്കാനും സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവര്‍ക്ക് നീതി നിഷേധിക്കുന്ന തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

പ്രാദേശികം

എഫക്ട് ഗുരുസ്മൃതി അധ്യാപക ദിന പരിപാടി നടന്നു

ഈരാറ്റുപേട്ട ; എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ  കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിന പരിപാടി നടന്നു .ഗുരു സ്മൃതി എന്ന പരിപാടിയിൽ വിവിധ അധ്യാപകരെ ആദരിച്ചു .എഫക്ട് ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഗവ.എംഎൽപി സ്കൂൾ ഹെഡ്മാസ്റ്ററും മാതൃകാ അധ്യാപകനുമായ  പി.വി ഷാജിമോൻ ഉദ്ഘാടനം ചെയ്തു . പി. എം മുഹ്സിൻ മുഖ്യപ്രഭാഷണം നടത്തി .അനസ് പീടിയേക്കൽ ,റിയാസ് കൊല്ലംപറമ്പിൽ ,തൽഹ നദ് വി ,മുജീബ് മൗലവി ,ഡോ.കെ.എ സവാദ് ,അൻസർമാങ്കുഴക്കൽ ,സാദിഖ് പള്ളി വാതുക്കൽ ,സിറാജ് സവിധം പടിപ്പുര എന്നിവർ സംസാരിച്ചു 

പ്രാദേശികം

ഓണക്കിറ്റുകൾ വിതരണം ചെയ്തു

ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇടമറുക് വായനശാലയിൽ വച്ച് കെ.എസ്. തോമസ്, കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 100 ഓണക്കിറ്റുകൾ വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുക്കുന്നേൽ ൻറ അദ്ധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ വിഷയാവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനുരാഗ് പാണ്ടിക്കാട്ട്, അജിത് പെമ്പിളകുന്നേൽ ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറക്കൽ ലയൺ മെമ്പർമാരായ റ്റിറ്റോ തെക്കേൽ, മാത്യു വെള്ളാപ്പാണിയിൽ, സണ്ണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

ഇൻഡ്യ

ജിഎസ്ടിയിൽ പുതിയ മാറ്റങ്ങൾ: നികുതി ഇനി രണ്ട് സ്ലാബുകളിൽ മാത്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ. നിലവിലുള്ള സ്ലാബുകൾക്ക് പകരം ഇനി മുതൽ രണ്ട് നികുതി സ്ലാബുകൾ മാത്രമായിരിക്കും. ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൈക്കൊണ്ടതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 175 ഉൽപ്പന്നങ്ങളുടെ നികുതി നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇതിൽ വസ്ത്രങ്ങൾ, ഹെയർ ഓയിൽ, സോപ്പ്, ഷാംപൂ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയുടെ നികുതി 5% ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എസി, റഫ്രിജറേറ്റർ തുടങ്ങിയ ആഡംബര വസ്തുക്കളുടെ നികുതി 18% ആയിരിക്കും. നിർമ്മാണ മേഖലയ്ക്ക് ഉണർവ്വ് നൽകിക്കൊണ്ട് സിമന്റിന്റെ വിലയിലും കുറവുണ്ടാകും.   കൂടാതെ, പാൽ, കടല, ഇന്ത്യൻ നിർമ്മിത ബ്രെഡ് തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങളെ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് കാർഷിക മേഖലയ്ക്കും സാധാരണക്കാർക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജിഎസ്ടി ഘടനയിലെ ഈ മാറ്റം വിവേചനപരമല്ലെന്നും, ഇത് ജിഎസ്ടി സംവിധാനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഘടനാപരമായ പരിഷ്കാരമാണെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി കൗൺസിലിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നിർണ്ണായക തീരുമാനം എടുത്തതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു

പ്രാദേശികം

തനിമ കുട്ടിക്കൂട്ടം സമാപിച്ചു

ഈരാറ്റുപേട്ട: തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടന്ന കലാപരിശീലന ക്യാമ്പ് സമാപിച്ചു.കലാസംസ്കാരിക പ്രവർത്തകനായ ലത്തീഫ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്ത ദിന ക്യാമ്പിൽ കാലിഗ്രാഫി, ചിത്രകല, ക്രാഫ്റ്റ് വർക്ക്, നാടകം, മാപ്പിള കലകൾ, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളിൽ അമീൻ ഒപ്ടിമ, നസീർ കണ്ടത്തിൽ, എസ് എഫ് ജബ്ബാർ, ഹക്കീം പി എസ്, ഷാഹുൽഹമീദ്, അബ്ദുൽ റസാഖ്, മെഹനാ ഇസ്മായിൽ തുടങ്ങിയവർ പരിശീലനം നൽകിപരിശീലനം നൽകി. കുട്ടികളുടെ കലാവാസനയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയു മായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. തനിമ ഈരാറ്റുപേട്ട രക്ഷാധികാരി അവിനാഷ് മൂസ ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റഷീദ് നിജാസ്, മനാഫ് നെടുങ്കീന്തി, നാസർ പി എസ്, ഹസീന ടീച്ചർ, അൻസാർ അലി, യൂസഫ് പുതുപ്പറമ്പിൽ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു 

കേരളം

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

പാലക്കാട്: നിയമലംഘനത്തിന്റെ പേരിൽ നിരവധി തവണ നിയമനടപടി നേരിട്ട് ശ്രദ്ധിക്കപ്പെട്ട റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.

ജനറൽ

സ്വര്‍ണ്ണവില; സര്‍വകാല റെക്കോഡില്‍, പവന് 78,440 രൂപ ചരിത്രത്തിലാദ്യമായി പവന് 78,000 രൂപ മറികടന്നു

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 78,440 രൂപയായി, ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9805 രൂപയായി. ചൊവ്വാഴ്ച 77,800 രൂപയായിരുന്നു. ഒറ്റദിവസം 640 രൂപയാണ് ഉയര്‍ന്നത്. ചരിത്രത്തിലാദ്യമായി പവന് 78,000 രൂപ മറികടന്നു. ആഗസ്റ്റ് 22ന് ഒരു ഗ്രാം സ്വര്‍ണ്ണവില 9215 രൂപയായിരുന്നു, 12 ദിവസത്തിനുള്ളില്‍ ഇത് 9805 രൂപയിലേക്കെത്തി. സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ 85,000 രൂപയ്ക്കു മുകളില്‍ നല്‍കണം. ഒരു ഗ്രാമിന് 10,700 രൂപയും നല്‍കേണ്ടിവരും. താരിഫ് നിരക്ക് വര്‍ധന, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, ലോക ക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമാകുന്നുണ്ട്.

പ്രാദേശികം

തീക്കോയിൽ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത്  കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത  ആരംഭിച്ചു. സെപ്റ്റംബർ 4 വരെയാണ് ഓണച്ചന്ത നടത്തപ്പെടുക .ശുദ്ധമായ നാടൻ പച്ചക്കറികൾ ന്യായവിലയ്ക്ക് ഓണ വിപണിയിൽ  ലഭ്യമാണ്. കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാജിതോമസ്, മോഹനൻ കുട്ടപ്പൻ, ജയറാണി  തോമസുകുട്ടി, നജ്മ പരിക്കോച്ച്, രതീഷ് പി.എസ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം, സി.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ അക്കൗണ്ടന്റ് അനില പി.ആർ, മെമ്പർ സെക്രട്ടറി ആകാശ് ടോം, ആർ.പിമാർ, എം.ഇ.സിമാർ തുടങ്ങിയവർ പങ്കെടുത്തു.