വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

സൈനബ ടീച്ചർ (97) മരണപ്പെട്ടു.

കാഞ്ഞിരപ്പള്ളി കണ്ടത്തില്‍ വീട്ടില്‍ (പുതുമംഗലത്ത്) പരേതനായ അലികുഞ്ഞ്  ( റിട്ട അധ്യാപകൻ, പേട്ട ഗവണ്മെന്റ് സ്കൂൾ) സാഹിബിന്റെ ഭാര്യ സൈനബ ടീച്ചർ (97) മരണപ്പെട്ടു.കബറടക്കം നാളെ രാവിലെ  10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍. മക്കൾ: അബ്ദുൽ ഹക്കീം (വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ), ഖദീജ (റിട്ട. അധ്യാപിക), സുബൈദ ( റിട്ട അധ്യാപിക ), അബ്ദുൽ റഷീദ് ( അൽ മദ്രസത്തുൽ ഇസ്ലാമിയ ), അഷ്‌റഫ് ബിൻ അലി ( റിട്ട അധ്യാപകൻ ), ബദറുന്നിസ, സൗദ, സാദിക്ക് ബിൻ അലി ( വിജ്ഞാനം പ്രിന്റേഴ്സ്  ) മരുമക്കൾ : ലൈല, മുഹമ്മദ്‌ ഇസ്മായിൽ (റിട്ട അധ്യാപകൻ, സലീന ( റിട്ട. അധ്യാപിക), താഹ ( റിട്ട സെയിൽസ് ടാക്സ് ഓഫീസർ),    ഐഷ   പരേതരായ അബ്ബാസ്, മുഹമ്മദാലി, റഷീദ .

കോട്ടയം

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

പൊൻകുന്നം ; പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ മകൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. പോലീസെത്തി വീട്ടിൽ നിന്നുതന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്തു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

കേരളം

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം നൽകി വാട്സ്ആപ്പ്, ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ കുറിപ്പ് ഡാ മോനെ അത് തട്ടിപ്പാ സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇൻഡ്യ

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പ്രാദേശികം

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ടകാരൻ

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ട കാരൻ, ദുബായിൽ ഐടി മേഖലയിൽ ബിസിനസ് ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശി ജാസിം ആണ് ഓഗസ്റ് 20 ആം തിയതി ദുബായിൽ നിന്നും പുറപ്പെട്ടത്, സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആൾ ആണ് ജാസിം, ഒരു വർഷക്കാലമായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പൂർത്തിയാക്കുവാൻ പോകുന്നത്, ഈരാറ്റുപേട്ട UAE അസോസിയേഷന്റെ മെമ്പർ കൂടെ ആണ് അദ്ദേഹം. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

മരണം

കാഞ്ഞിരപ്പള്ളി കൊടുവന്താനം മേലാട്ടുതകിടിയിൽ എം.എസ് ലത്തീഫ് (85) നിര്യാതനായി

കാഞ്ഞിരപ്പള്ളി കൊടുവന്താനം മേലാട്ടുതകിടിയിൽ എം.എസ് ലത്തീഫ് (85) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് ഒന്നിന് സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.  ഭാര്യ : സുഹ്‌റ ബീവി, കുഴിവേലിൽ (ഈരാറ്റുപേട്ട) .മക്കൾ : ഷാനി ലത്തീഫ്, ഷൈജു (സൗദി അറേബ്യ ), ഫാസിൽ (അമേരിക്ക) മരുമക്കൾ; ഷാജി പത്തനാപുരം (ദുബായ്), സബിത നെടുംങ്കണ്ടം, അൻസൽന കങ്ങഴ.

കോട്ടയം

ഓസ്ട്രേലിയൻ നിയമസഭയിൽ മലയാളി

ഈരാറ്റുപേട്ട. ഓസ്ട്രേലിയ യിൽ നിയമസ ഭാംഗമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർല മെന്റിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പി ലാണു കോട്ടയം പൂഞ്ഞാർ മൂന്നിലവ് പുന്നത്താനി യിൽ ജിൻസൺ ചാൾസ് തിര ഞ്ഞെടുക്കപ്പെട്ടത്. ആന്റോ ആന്റണി എംപിയുടെ അനുജൻ മൂന്നിലവ് സ്വദേശി ചാൾസ് ആന്റണിയുടെ മകനായ ജിൻസൺ, ലേബർ പാർട്ടി സ്ഥാനാർഥിയായാണു മത്സരിച്ചത്. നഴ്സിങ് ജോലിയു മായി 2011ൽ എത്തിയ ജിൻ സൺ ഇപ്പോൾ നോർത്ത് ടെറിറ്റ റി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും ചാൾസ് ഡാർവിൻ യൂണിവേ ഴ്സിറ്റി ലക്ചററുമാണ്. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മത്സരിച്ചിരുന്നെങ്കിലും വിജയിക്കു ന്നത് ആദ്യമാണ്.

കോട്ടയം

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശി സുനിൽ ലാൽ- ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാൻ പഴം പൊളിച്ചു നൽകുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ റമ്പൂട്ടാൻ കുരു കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.