വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാരക്കാട് സ്കൂൾ യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.കാരക്കാട് സ്കൂൾ  യങ്ങ് ഫാർമേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. നാടൻ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുകൂടിയും രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ജീവിതത്തിന് പോഷകസമ്പുഷ്ടമായ നാടൻ വിഭവങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടും സംഘടിപ്പിച്ച  "നാടൻ വിഭവങ്ങളുടെ പ്രദർശനം"  സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിനോട് അനുബന്ധിച്ച് കേരള സർക്കാരിന്റെ ഈ വർഷത്തെ മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥിയുമായ മിൻഹ യാസീനെ യോഗത്തിൽ ആദരിച്ചു.  സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം  നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സെമിനാ വികെ, പിടിഎ പ്രസിഡണ്ട് ഒ എ ഹാരിസ്, വൈസ് പ്രസിഡൻറ് അസീസ് പത്താഴപ്പടി, യങ്ങ് ഫാർമേഴ്സ് ക്ലബ്ബ് കോഡിനേറ്റർ ബിസ്നി സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ബഡ്സ്  വാരാചരണത്തിന്‍റെ ഭാഗമായി ബഡ്സ് ഡേ ആഘോഷങ്ങള്‍ ഈരാറ്റുപേട്ട പ്രതീക്ഷാ ബി.ആര്‍.സി യില്‍

ബഡ്സ്  വാരാചരണത്തിന്‍റെ ഭാഗമായി ബഡ്സ് ഡേ ആഘോഷങ്ങള്‍ ഈരാറ്റുപേട്ട പ്രതീക്ഷാ ബി.ആര്‍.സി യില്‍ വെച്ച് നടത്തപ്പെട്ടു ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മ്മാന്‍ പി.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഡ്സ് വാരാചരണം 2024 ന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചുസ്കൂള്‍ അലങ്കരിക്കല്‍ കുട്ടികളുടെ കലാ പരുപാടികള്‍ കൗണ്‍സിലറന്‍മ്മാരുടെ കലാ പരിപാടികള്‍ ചിത്ര രചന,കളറിംങ്ങ്,തുടങ്ങിയ പരിപാടികളുമായി കുട്ടികള്‍ ബഡ്സ് ഡേ ആഘോഷിച്ചു കൗണ്‍സിലറന്‍മ്മാരായ അനസ് പാറയില്‍,സജീര്‍ ഇസ്മയില്‍,സുനിത ഇസ്മയില്‍,ഫാസില അബ്സാര്‍,റിസ്വാന സവാദ്,ഷൈമ ഹനീഫ,ലീന ജയിംസ്, നൗഫല്‍ എസ് കെ, നൗഫിയ ഇസ്മയില്‍,നെസീറാ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രോഗ്രാമിന് പി.റ്റി.എ പ്രസിഡന്‍റ് സിസമ്മ ജോ കൃതക്ഞത രേഖപ്പെടുത്തി....

ലോകം

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു  ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു.മുമ്പ് കെനിയയില്‍ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാള്‍ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവില്‍ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികം

പ്രതിഭ സംഗമവും എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും നാളെ

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിലുള്ള  എം.എൽ.എ എക്സലൻസ് അവാർഡ് ദാനം നാളെ നടക്കും.  ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയുമാണ്  ആദരിക്കുന്നത്. നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും മറ്റ് പ്രതിഭകളോടുമൊപ്പം വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത് 30ലധികം മൃതദേഹങ്ങൾ കണ്ടെടുക്കുകയും, എല്ലാ മേഖലകളിലും സ്തുത്യർഹമായ രക്ഷാ ദൗത്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഈരാറ്റുപേട്ടയിലെ റെസ്ക്യൂ ടീമുകൾ ആയ നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റെസ്ക്യൂ ടീം അംഗങ്ങളെയും ആദരിക്കും. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ് അവാർഡുകൾ വിതരണം ചെയ്യും. നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും

കോട്ടയം

മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

മണിമല: മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചിറക്കടവ് മൂന്നാം മൈലിൽ മണിമലയാറ്റിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാലാ വലവൂർ സ്വദേശിയാണ് ഒഴുക്കിൽപ്പെട്ടു കാണാതായതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കോട്ടയം

*ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും വീണ്, കോതമംഗലം സ്വദേശിക്ക് ദാരുണ അന്ത്യം, കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിൽ പെട്ടയാളാണ് മരണമടഞ്ഞത്

കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് . കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ് .പുലർച്ചെ 12.30 ഓടു  കൂടിയാണ് അപകടമുണ്ടായത് ,ഇവർ മദ്യ ലഹരിയിലായിരുന്നെന്നു റിപ്പോർട്ടുകളുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം മേരിഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

ഇൻഡ്യ

ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർമൂണും ബ്ലൂ മൂണും ദൃശ്യമാകും

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കിയാല്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരില്‍ കാണാം. സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യന്‍ സമയം 11:56 ന് ആകാശത്ത് ദൃശ്യമാകും. സൂപ്പര്‍മൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാന്‍ കഴിയും. ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനാണ് സൂപ്പര്‍മൂണെന്ന് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രന്മാരില്‍ ഒന്നാണ് ഇത്തവണത്തെ സൂപ്പര്‍മൂണ്‍. നാല് പൂര്‍ണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. രണ്ട് പൗര്‍ണമികളുള്ള മാസത്തിലെ രണ്ടാം പൗര്‍ണമിയെയും ബ്ലൂ മൂണ്‍ എന്ന് വിളിക്കാറുണ്ട്. ബ്ലൂ മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറം ഉണ്ടാകില്ലെന്ന് ഓര്‍ക്കണം.സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനും ഭൂമിയുടെ അടുത്തു നില്‍ക്കെ ദൃശ്യമാകുന്ന പൂര്‍ണചന്ദ്രനും ആയതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസത്തെ 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണെ'ന്ന് വിളിക്കുന്നത്. സ്റ്റര്‍ജന്‍ മൂണെന്നും ഇതിനെ വിളിക്കും.

പ്രാദേശികം

പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ്റ് 20 ന്

ഈരാറ്റുപേട്ട :എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 20 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും മറ്റ് പ്രതിഭകളോടുമൊപ്പം വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത് 30ലധികം മൃതദേഹങ്ങൾ കണ്ടെടുക്കുകയും, എല്ലാ മേഖലകളിലും സ്തുത്യർഹമായ രക്ഷാ ദൗത്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഈരാറ്റുപേട്ടയിലെ റെസ്ക്യൂ ടീമുകൾ ആയ നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റെസ്ക്യൂ ടീം അംഗങ്ങളെയും ആദരിക്കുന്നു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് ഐ എ എസ് അവാർഡുകൾ വിതരണം ചെയ്യും. നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും