വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വാകേഴ്‌സ് ക്ലബ്ബിൻ്റെ ഏഴാമത് വാർഷിക പൊത് സമ്മേളനം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.

ഈരാറ്റുപേട്ട : ജന സേവന പ്രവർത്തനങ്ങളിലും പ്രകൃതി ദുരന്ത മേഖലകളിലും യുവാക്കളുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്നതാണെന്നും ആൻ്റോ ആൻ്റണി എംപി പറഞ്ഞു. വാകേഴ്‌സ് ക്ലബ്ബിൻ്റെ ഏഴാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.മികച്ച സേവനങ്ങൾക്ക് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി. കെ.സലിം,ഷെരീഫ് പൊന്തനാൽ,സലിം കുളത്തിപ്പടി,ഇർഫാൻ നവാസ്,സിയാദ് എന്നിവരെ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു.പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ലബംഗങ്ങളുടെ കുട്ടികൾക്ക് മെമൻ്റോ നൽകി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ ലോഗോ പ്രകാശനം ചെയ്തു. വാകേഴ്‌സ് ക്ലബ്ബ് പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.അനസ് പാറയിൽ,അജീബ് തൂങ്ങമ്പറമ്പിൽ, എ. ജെ.അനസ്,അഫ്സറുദ്ദീൻ,അനസ് കൊച്ചേപ്പറമ്പിൽ,സക്കീർ തൂങ്കമ്പറമ്പിൽ,നജീബ് പുളിക്കത്താഴത്ത്,റിയാസ്,റസാഖ് ചേലാപ്പീരുപറമ്പിൽ, മുഹമ്മദാലി വയലങ്ങാട്ടിൽ, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് തെക്കേക്കര ജമാഅത്തിന് ആവശ്യമായ പരിപാലന ഉപകരണങ്ങൾ ഭാരവാഹികളെ ഏൽപ്പിച്ചു. സലിം കുളത്തിപ്പടി ഏകാങ്ക നാടകത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികളും ഗാനമേളയും നടത്തി.

പ്രാദേശികം

േശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം.എൽ. എ.

ഈരാറ്റുപേട്ട.രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം. എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം  ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തം, ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം തുടങ്ങിയ വിശയങ്ങളിൽ ജനങ്ങളിൽ ബോധവൽക്കണവും,  സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ജനകിയ ക്വിസ് മൽസരം, ഗാനദീപ്തി എന്നിവയും സംഘടിപ്പിച്ചു. ചേന്നാട് കവലിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ്  സക്കീർ താപി അദ്യക്ഷനായി. ഈരാറ്റുപേട്ട നഗരസഭാ  ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ഫെയ്സ് ജനറൽ സെകട്ടറി കെ.പി.എ നടക്കൽ, ഡയറക്ടർ പത്മനാഭൻ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, പി.എസ്. അബ്ദുൽ ജബ്ബാർ, ഹാഷിം ലബ്ബ, കെ.എം. ജാഫർ, മുഹ്സിൻ പഴയം പള്ളിൽ, എസ്, എഫ്. ജബ്ബാർ, മൃദുല നിഷാന്ത്, റീനാ വിജയ് എന്നിവർ സംസാരിച്ചു

പ്രാദേശികം

ഇന്യൂസും ഐ ഫോർ യു ന്യൂസും ചേർന്ന് മീഡിയാ സെൻറർ ഈരാറ്റുപേട്ടയിൽ പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട : ഇന്യൂസും ഐ ഫോർ യു ന്യൂസും സംയുക്തമായി തുടങ്ങുന്ന മീഡിയ സെൻ്ററിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മാറുന്ന കാലത്ത് പ്രാദേശിക വികസനത്തിൻ്റെയും നിർദ്ദേശങളുടെയും ചൂണ്ടുപലകയാകാൻ പ്രാദേശിക മാധ്യമങ്ങൾക്കാണ് കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തുടങ്ങുന്ന CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പി ഇ മുഹമ്മദ് സക്കീർ നിർവഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ്,  മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, സി പി ഐ മണ്ഡലം സെകട്ടറി നൗഫൽ ഖാൻ, കെ എ മാഹിൻ , ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ VP നാസർ, പുത്തൻ പള്ളി പ്രസിഡൻ്റ് സാലി നടുവിലേടത്ത്, അമാൻ മസ്ജിദ് പ്രസിഡൻ്റ് സി പി ബാസിത്ത്, പി പി എം നൗഷാദ്, കെ. എം ജാഫർ, അൻവർ അലിയാർ ,  വി ടി ഹബീബ്, ശരീഫ് ചന്ദ്രിക , ഹാഷിം ലബ്ബ എന്നിവർ സംസാരിച്ചു. ഗോൾഡൻ കേബിൾ നെറ്റ്വർക്ക് ഡയറക്ടർ വി എം സിറാജ് സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു. '

പ്രാദേശികം

കാരക്കാട് ബോയ്സ് ഹൈസ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട കാരക്കാട് ബോയ്സ് ഹൈസ്കൂളിൽ ,  ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനറും അധ്യാപികയുമായ  സുഹ്‌നയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു..എം എൽ.എ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആഘോഷപരിപാടിയിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി .മുഹമ്മദ്‌ ആരിഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ  ചെയർമാൻ ഉനൈസ് ഖാസിമി അവർകൾ അധ്യക്ഷത വഹിച്ചു.. പി. ടി. എ പ്രസിഡന്റ്‌ ഹാരിസ് ഫലാഹി, എം. പി. ടി. എ പ്രസിഡന്റ്‌ .നജീന കെ. എ, ഫൗസിയ ദീനിയാ ത്ത് മക്തബ് പ്രിൻസിപ്പാൾ ഹാഷിർ നദ് വി , മജ്‌ലിസ് ഖുർആനുൽ കരീം പ്രസിഡന്റ്‌ .ഹാഷിം ദാറുസ്സലാം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പരിപാടിയിൽ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരസൂചകമായി എം.എൽ. എ യും, മറ്റു അതിഥികളും ചേർന്ന് വൃക്ഷതൈകൾ നട്ടു.പി റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.സ്കൂൾ ലീഡർ ആദിൽ വി. റഹീം യോഗത്തിൽ നന്ദി അർപ്പിച്ചു.

പ്രാദേശികം

കരുണ അഭയ കേന്ദ്രത്തിൽ ലൈബ്രറിയും ബാഡ്മിന്റൺ കോർട്ടുകളും ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: വെട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന കരുണ അഭയ കേന്ദ്രത്തോടനുബന്ധിച്ച് അന്തേവാസികളുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് ലൈബ്രറിയും ബാഡ്മിന്റൺ കോർട്ടും ഉദ്ഘാടനം ചെയ്തു.  രണ്ട് ബാഡ്മിന്റൻ കോർട്ടുകളുടെ ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ പുത്തൻ പള്ളി മഹല്ല് പ്രസിഡന്റും കരുണ ഡവലപ്പ്‌മെന്റ് കമ്മറ്റി മെമ്പറും ബാഡ്മിൻ താരവുമായ സാലി നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു.  ലൈബ്രറിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക് ലൈബ്രറി സ്ഥാപക ചെയർമാൻ അഡ്വ. പീർ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.     കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൺ അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് എസ്.എഫ് ജബ്ബാർ, അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ്‌വി, അബ്ദുൽ ഖാദർ കണ്ടത്തിൽ (അജ്മി ഫുഡ്‌സ്), യൂസുഫ ഹിബ, അമീൻ പിട്ടയിൽ, സാദിഖ് റഹീം, അജ്മൽ പാറനാനി തുടങ്ങിയവർ സംസാരിച്ചു കരുണ സെക്രട്ടറി വി.പി. ശരീഫ് സ്വാഗതവും മാനേജർ കെ.പി. ബഷീർ നന്ദിയും പറഞ്ഞു.  

പ്രാദേശികം

*തലപ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി "സ്വാതന്ത്ര്യദിന മെഗാ ക്വിസ്" പ്രോഗ്രാം സംഘടിപ്പിച്ചു

തലപ്പലം: ഭാരതത്തിൻ്റെ 78 ാ മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി "സ്വാതന്ത്ര്യദിന മെഗാ ക്വിസ്" തലപ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 240 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാതന്ത്ര്യ സമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരത ചരിത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ് നടത്തിയത്. ബാങ്ക് പ്രസിഡൻ്റ് ഷിബി ജോസഫ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ മുൻ പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേചാലിൽ, പ്രോഗ്രാം കൺവീനർ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബാങ്ക് വൈസ് പ്രസിഡൻറ് . അനിൽകുമാർ മഞ്ഞപള്ളിൽ, സെക്രട്ടറി അനിൽകുമാർ പി പി എന്നിവർ സംസാരിച്ചു. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ രാഷ്ട്രമീമാംസ വിഭാഗം അധ്യാപകനായ ഡോ.തോമസ് പുളിക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ. പങ്കാളിത്തം കൊണ്ട് വൻ വിജയമായ പ്രോഗ്രാമിൽ സീനിയർ വിഭാഗത്തിൽ രാമപുരം സെൻ്റ് അഗസ്റ്റിൻ എച്ച്എസ്എസിലെ ശ്രുതിനന്ദന എം എസ്, അലൻ ജോജോ എന്നിവരുടെ ടീമിന് ഒന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. അതേ സ്കൂളിലെ തന്നെ അനഘ രാജീവ്, അലോണ തോമസ് എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായ 2001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ആനക്കല്ല് സെൻ്റ് ആൻറണീസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ ആശിഷ് ബിനോയിക്ക് മൂന്നാം സമ്മാനമായ 1001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ കടനാട് സെൻ സെബാസ്റ്റ്യൻ സ്കൂളിലെ ജെയിംസ് ജോസഫ്, ജോയൽ ടോം ജോബി എന്നിവർ ഉൾപ്പെട്ട ടീമിന് ഒന്നാം സമ്മാനമായ 3001 രൂപയും സർട്ടിഫിക്കറ്റും, രാമപുരം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ അക്ഷര ശ്രീകുമാർ, ലിനറ്റ് സി ജോസഫ് എന്നിവർ അടങ്ങിയ ടീമിന് രണ്ടാം സമ്മാനമായ 2001 രൂപയും സർട്ടിഫിക്കറ്റും, ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂളിലെ മുഹമ്മദ് ഫർഹാൻ, ബിലാൽ നൗഷാദ് എന്നിവർ അടങ്ങിയ ടീമിന് മൂന്നാം സമ്മാനമായ 1001 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. ക്വിസ് പ്രോഗ്രാം വിജയകരമായി സംഘടിപ്പിക്കുന്നതിന് ബോർഡ് മെമ്പർമാരായ പയസ് കുര്യൻ, ബെന്നി തോമസ്, ഡിജു സെബാസ്റ്റ്യൻ, ദിവാകരൻ എം ആർ, പുരുഷോത്തമൻ കെ എസ്, റോജിൻ തോമസ്, ജയശ്രീ സി, ജോമി ബെന്നി, ശ്രീലേഖ ആർ, കൂടാതെ ബാങ്കിലെ ജീവനക്കാരും നേതൃത്വം നൽകി.

കോട്ടയം

തീക്കോയിയിൽ നിരവധി കടകളിൽ മോഷണശ്രമം

തീക്കോയി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമവും. രണ്ടു കടകളിലും രണ്ട് മെഡിക്കൽ സ്റ്റോറുകളിലും ആണ് മോഷ്‌ടാവ് കയറിയത്. ജൻ ഔഷധി, മുല്ലൂരാകം സ്റ്റോഴ്സ്, റിലാക്സ്‌സ് ബേക്കറി, തീക്കോയി സഹകരണ ബാങ്കിൻറെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തീക്കോയി ടൗണിലുള്ള ജൻ ഔഷധി സ്റ്റോറിൽ നിന്നും 30,000ത്തോളം രൂപ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം   വ്യാഴാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം. മുഖംമൂടിയും കൈയുറയും തരിച്ചെത്തിയ മോഷ്ട‌ാവാണ് കടകളിൽ കയറിയത്. നീതി മെഡിക്കൽ സ്റ്റോറിൻ്റെ സിസിടിവി ക്യാമറയിൽ മോഷ്‌ടാവ് കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീതി സ്റ്റോറിൽ നിന്നോ മറ്റോ കടകളിൽ നിന്നോ കാര്യമായി മോഷണം പോയില്ല

പ്രാദേശികം

ഈരാറ്റുപേട്ടഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു

ഈരാറ്റുപേട്ടഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു .ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെപ്രധാനപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം( ടാബ്ലോ മത്സരം) ഹൗസടിസ്ഥാനത്തിൽ നടത്തിയത് കുട്ടികളിൽ ആവേശം ജനിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടുള്ള പ്രസംഗം, പ്രച്ഛന്ന വേഷം,ദേശഭക്തിഗാനംഎന്നിങ്ങനെ വിവിധ തരത്തിലുള്ളആകർഷകമായപരിപാടികളാണ്കുട്ടികൾചെയ്തത്.രക്ഷിതാക്കളുടെസജീവമായസഹകരണവും പ്രോത്സാഹനവും ഉണ്ടായിരുന്നു