വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ 5 ലക്ഷം രൂപ നൽകി മാതൃകയായി

ഈരാറ്റുപേട്ട: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ് ലിം എ ഡൂ ക്കേഷണൽ ട്രസ്റ്റും സ്കൂൾ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുചേർന്ന്  5,11,600 രൂപ  നൽകി മാതൃകയായിഈ തുകയുടെ ചെക്ക് എം.ഇ.റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദിൽ നിന്നും ഡയമണ്ട് ജൂബിലി ആഘോഷവേദിയിൽ വെച്ച് പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏറ്റുവാങ്ങി. ഈ തുകയുടെ ചെക്ക് മുഖ്യമന്ത്രിയെ നേരിട്ട് എൽപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞുചടങ്ങിൽ പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട്, ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ്, സ്കൂൾ മാനേജർ എം.കെ.അൻസാരി, ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ്,നഗരസഭ.ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ വി.എം.മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ പി.പി.താ ഹിറ, അഡ്മിനിസ്റ്റേറ്റർ എച്ച്.നിജാസ്, എം.എഫ് അബ്ദുൽ ഖാദർ , അധ്യാപക ,വിദ്യാത്ഥി  പി ടിഎപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ പൂർവ്വ അദ്ധ്യാപക എൻഡോൺ മെൻ്റ് വിതരണവും കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും നടന്നു.

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോൺ മെൻ്റ് അവാർഡുകളുടെ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ സെൻ്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സണ്ണി കുര്യാക്കോസ് അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൻഡോൺമെൻ്റുകളുടെ വിതരണവും നിർവഹിച്ചു. ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് അസോസിയേഷൻ കോഡിനേറ്റർ ഡോ മഞ്ചു മോൾ മാത്യു അസോസിയേഷൻ പ്രസിഡൻ്റ് റിയോൺ ജോസ് എന്നിവർ സംസാരിച്ചു.

കേരളം

ഷിരൂർ ദൗത്യം; വെയിലും ഒഴുക്കും അനുകൂലം, നാവിക സംഘം ഇനിയും എത്തിയില്ല; രക്ഷാ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

  ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ 9ന് തെരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോ​ഗിക വിവരം ലഭിച്ചിട്ടില്ല.  കാർവാറിൽ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാർവാറിലുണ്ടെന്നാണ് നേവി അനൗദ്യോ​ഗികമായി അറിയിക്കുന്നത്. ഇവർക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്റഫ് എംഎൽ‍എ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയും പറയുന്നത്.  ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.  തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.  

പ്രാദേശികം

സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും, 18 ലക്ഷം രൂപ അനുവദിച്ചു

  എറണാകുളം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ  നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ  നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം.  18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത് നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ  2കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം  അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്  

പ്രാദേശികം

'കളർ ഇന്ത്യാ .' മത്സരം 'കളറാ'ക്കി അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ...

അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ 'കളർ ഇന്ത്യ.'കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്‌ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.  ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. തങ്ങളുടെ കളർ ചിത്രങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്

ഈരാറ്റുപേട്ട ഉപജില്ല ബാഡ്മിൻറൺ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം. പൂഞ്ഞാർ  ജി.വി രാജ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉപജില്ല ഗെയിംസിൻ്റെ ഭാഗമായി ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സപ്പും ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ റിഫ ഫാത്തിമ, ആയിഷ അഫ്രിൻ, തമന്ന സാറാ ഷെരീഫ്,  ഫാദിയ മോൾ വി എസ്, വിദ്യാർത്ഥിനികളും  ജൂനിയർ വിഭാഗത്തിൽ ഫർഹാ ഫാത്തിമ, ഫഹമ ഫാത്തിമ, അമിറ ശിഹാബ് എന്നീ വിദ്യാർത്ഥിനികളും ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം

മുതുകോരമലയിലെ ടൂറിസം സാധ്യതകൾ ഗവൺമെന്റിന്റെ മുന്നിൽ കൊണ്ടുവരും -അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

പൂഞ്ഞാർ: മുതുകോര മലയിലെ  ടൂറിസം വികസനത്തെക്കുറിച്ച്  മുതുകോരമല സന്ദർശിച്ച് സാധ്യതകൾ പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മഴ കുറഞ്ഞാൽ ഉടൻ മുതുകോരമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻകുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം  ജാൻസ് വയലിക്കുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി  സോജൻ ആലക്കുളം, മണ്ഡലം ഇൻ ചാർജ് സണ്ണി വാവലാങ്കൽ, മണ്ഡലം ഓഫീസ് ചാർജ്ജ്  സെക്രട്ടറി റോയ് വിളക്കുന്നേൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, സാബു പൂണ്ടികുളം, ജോസ് കോലോത്ത്, ജോസ് വടകര, ബെന്നി കുളത്തിനാൽ, ജെയിംസ് മാറാമറ്റം, മാത്തച്ചൻ കോക്കാട്ട്, ജോസ് കുന്നത്ത്, സണ്ണി മടിക്യാങ്ങൾ, ജോണി മുണ്ടാട്ട്, ജോണി തടത്തിൽ, സിബി വരവുകാലായിൽ, വക്കച്ചൻ തട്ടാം പറമ്പിൽ, ജോബി പടന്ന മാക്കൽ, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജോമി മുളങ്ങാശ്ശേരി, വിൻസന്റെ കളപ്പുരയിൽ, ജോർജുകുട്ടി കുറ്റ്യാനി എന്നിവർ സംസാരിച്ചു.

പ്രാദേശികം

കരുണ അഭയകേന്ദ്രത്തിൽ കെയർ ആൻ്റ് ക്യൂയർ പ്രെജക്ട് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: വൈദ്യശാസ്ത്രം ചികിത്സയില്ലെന്ന കാരണത്താൽ ആസ്പത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രോഗികൾക്ക് ഇനി കരുണ അഭയകേന്ദ്രത്തിൽ അഭയമുണ്ട്.വീടുകളിൽ മതിയായ പരിചരണത്തിന് സാഹചര്യ മില്ലാത്തവരും ശുശ്രൂഷ രംഗത്തെ അജ്ഞതയും മൂലം ജീവിതത്തിൻ്റെ അവസാന നാളുകൾ ദുരിതപൂർണ്ണമായ ഒരു കൂട്ടം മനുഷ്യർക്കായി അവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിചരിച്ചും ശുശ്രൂഷിച്ചും സമാധാനപൂർവ്വം ഈ ലോകത്തു നിന്ന് യാത്രയാക്കുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പുതിയ ബ്ലോക്കിൽ ആരംഭിക്കുന്ന പ്രെജക്ടാണ് "കെയർ ആൻ്റ് ക്യുയർ "  പ്രൊജക്ടിൻ്റെ സമ്മർപ്പണം ഇന്ന് രാവിലെ 9 മണിക്ക് കരുണ അഭയകേന്ദ്രത്തിൽ വച്ച് നടന്നു. മുഹമ്മദ് റഷീദ് കെ.എ മറ്റക്കൊമ്പനാൽ ( യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ പാട്രൺ ) പദ്ധതി സമർപ്പണവും മജിഷ്യൻ ഗോപിനാഥ് മുതുകാട് പദ്ധതി ഉൽഘാടനവും ഡോ: എം .എ മുഹമദ് മുഖ്യ പ്രഭാഷണവും ആശംസകൾഅർപ്പിച്ചു കൊണ്ട് മുഹമ്മദ് നദീർ മൗലവി , ഹാഷിർ നദ്‌വി, ചീഫ് ഇമാം മസ്ജിദുൽ അമാൻ ,മുഹമ്മദ് അഫ്സാർ മുഹയുദ്ധീൻ ജും അ മസ്ജിദ് പ്രസിഡണ്ട് , വി.പി. ശരീഫ് , സെക്രട്ടറി കരുണ തുടങ്ങിയവർ സംസാരിച്ചു. എൻ.എ മുഹമ്മദ് ഹാറൂൺ കരുണ ചെയർമാൻ പദ്ധതി വിശദീകരണവും .മുഹമ്മദ് സാദിഖ് കെ.കെ. കരുണ വൈസ് ചെയർമാൻ സ്വാഗതവും പറഞ്ഞു