വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ദിവസവും കഴിക്കാം പര്‍പ്പിള്‍ നിറത്തിലുള്ള ഈ മൂന്ന് പച്ചക്കറികള്‍; അറിയാം ഗുണങ്ങള്‍...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു.കാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികള്‍. പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികളാണ് പര്‍പ്പിള്‍ നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവയുടെ ഗുണങ്ങളെ കുറിച്ചറിയാം... 

ഇൻഡ്യ

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം: മരണം 280 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു ഭുവനേശ്വർ : രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

കോട്ടയം

കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാര്‍

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ പരിഭ്രാന്തരായി. ചേനപ്പാടി ഭാഗത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാട്ടുകാര്‍ മുഴക്കം കേട്ടത്.തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് സമാനമായ നിലയില്‍ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് അന്ന് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താനിരിക്കേയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 12 വോടിന് പിടിച്ചെടുത്തു

പൂഞ്ഞാർ : പൂഞ്ഞാർ  ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി  ബിന്ദു അശോകൻ  12 വോടിന് പിടിച്ചെടുത്തു.  പിസി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി  മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ 264 വോട്ട് നേടിയപ്പോൾ യുഡിഫ് സ്ഥാനർഥിക്ക് 252 വോട്ടും എൻഡിഎ പിന്തുണയുള്ള പിസി ജോർജിന്റെ ജനപക്ഷം സ്ഥാനാർഥിക്ക് 239 വോട്ടെ ലഭിച്ചൊള്ളു. 15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് അട്ടിമറി വിജയം നേടിയത്

പ്രാദേശികം

പുകയില വിരുദ്ധ ദിനം ആചരിച്ചു

ഈരാറ്റുപേട്ട.  ലോകാപുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊളാശ് പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തി.മേരിഗിരി ഹോസ്പിറ്റലിലെ നേഴ്സിങ് വിദ്യാർഥിനികൾ കൊളാഷ് പ്രദർശനവും പുകയില വിരുദ്ധ പ്രതിജ്ഞയും നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഅ‌റൂഫ് വയനാട് ക്ലാസിനു നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് തല പ്രവേശനോത്സവം ഈരാറ്റു പട്ട ഗവ. മുസലീം എൽ.പി.സ്കൂളിൽ നടന്നു

ഈരാറ്റുപേട്ട ബ്ലോക്ക് തല പ്രവേശനോത്സവം ഈരാറ്റു പട്ട ഗവ. മുസലീം എൽ.പി.സ്കൂളിൽ നടന്നു ഈരാറ്റുപേട്ട മുനിസിപ്പൾ വെസ് പ്രസിഡണ്ട് അഡ്വേ : മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ആർ നവാഗതരെ സ്വീകരിക്കുകയും ചെയ്തു. .കുട്ടികൾക്കുള്ള മധുരപലഹാരങ്ങൾ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിസ് വാന സവാദ് വിതരണം നടത്തി, പഠനോപകരണ വിതരണം വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർനിർവ്വഹിച്ചു. എ.ഇ. ഒ സി.എം.ഷംല ബീവി, പി.റ്റി.എ. പ്രസിഡണ്ട് അനസ് പീടിയേക്കൽ,മാതൃ സംഗമം പ്രസിഡണ്ട് ആസിനറസാഖ്, തുടങ്ങിയവർആശംസകളർപ്പിച്ചു. ബ്ലോക്ക് പ്രെജക്ട് ഓഫീസർ ബീൻസ് ജോസഫ് സ്വാഗതവും ഹെഡ് മാസ്റ്റർ ഷാജിമോൻ നന്ദിയും പറഞ്ഞു

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇക്കഴിഞ്ഞ എസ്.എസ് എൽ .സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 49 വിദ്യാർത്ഥികൾ പ്രത്യേക ഗൗണുകളും ബാഡ്ജുകളും അണിഞ്ഞ് പൂവും പുസ്തകങ്ങളും നൽകിയാണ് പുതിയ വിദ്യാർത്ഥികളെ വരവേറ്റത്. അവർക്ക് പ്രത്യോക സമ്മാനങ്ങൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ മാനേജർ എം.കെ ഫരീദ്, ഹെഡ് മിസ്ട്രസ് എം.പി ലീന എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അൻസാർ അലി ,റമീസ്, മാഹീൻ, ജയൻ ,ജവാദ് , റ സിയ, പ്രീത മോഹനൻ എന്നിവർ സംസാരിച്ചു.

ജനറൽ

ബിജുക്കുട്ടനും മകളും ഒരേ പൊളി; വീണ്ടും വൈറലായി ഡാൻസ്

മലയാളികള്‍ക്ക് സുപരിചിതനാണ് ബിജുക്കുട്ടന്‍. മിമിക്രി വേദികളിലൂടേയും പിന്നീട് കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അധികം വൈകാതെ മലയാള സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു ബിജുക്കുട്ടന്‍. മിമിക്രിയിലും അഭിനയത്തിലുമൊക്കെ കയ്യടി നേടിയ ബിജുക്കുട്ടന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. ഈയ്യടുത്ത് മകള്‍ ലക്ഷ്മിയ്‌ക്കൊപ്പം ചുവടുവെക്കുന്ന ബിജുക്കുട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മകൾക്കൊപ്പം വൈറൽ ഡാൻസുമായി വന്നിരിക്കുകയാണ് ബിജുക്കുട്ടൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ബിജുക്കുട്ടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.