വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ.

അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ   അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക്  വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു. മലമുകളിൽ ഭരണങ്ങാനം സെൻ്റ് മേരീസ് എച്ച്. എസ്.എസ്. പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം പീഢാനുഭവ സന്ദേശം നൽകി. . അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,  അസിസ്റ്റൻറ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ,  ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒ.എസ്.ബി., തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ 06.00 മണി മുതൽ നേർച്ചകഞ്ഞി വിതരണവും നടന്നുവരുന്നു.

കോട്ടയം

ഈരാറ്റുപേട്ട -വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു

ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന സാഹചര്യമാണുള്ളത്.ഈ അടുത്ത നാളിലെ റോഡിലെ ടാറിങ്ങും അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടത്തിൻ്റെ എണ്ണം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ‘പലസ്ഥലങ്ങളിലും വീതി കുറവായതുകൊണ്ട് വാഹനത്തിന് സൈഡ് കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. യാതൊരു സുരക്ഷിതത്വമോ മാനദണ്ഡമോ ഇല്ലാത്ത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്.ഈ അടുത്ത നാളിൽ കോടിക്കണക്കിന് രൂപയാണ് റോഡ് വികസനത്തിന്റെ പേരിൽ മുടക്കിയിട്ടുള്ളത്.എങ്കിലും വാഹനാപകടത്തിന് യാതൊരു കുറവുമില്ല. വേലത്തുശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടം ഇതിനു തെളിവാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇടുങ്ങിയ റോഡും അപകടകരമായ വളവുമാണ് . നാട്ടുകാരുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് അപകട മരണം കുറയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് വെള്ളികുളം എ കെ. സി സി .യൂണിറ്റ് ആവശ്യപ്പെട്ടു.മനുഷ്യജീവനു പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ സമീപനത്തെ യോഗം കുറ്റപ്പെടുത്തി. ഈ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ റോഡിന് യാതൊരു പുരോഗതിയും ഇന്നേ വരെ ഉണ്ടായിട്ടില്ല.റോഡിന് വീതികൂട്ടിയും അപകടകരമായ വളവുകൾ നിവർത്തിയും ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചും ഉചിതമായ നടപടികൾ ജനപ്രതിനിധികൾ കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കണിയാംകണ്ടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സജി താന്നിപ്പൊതിയിൽ, ഷിബു കിഴക്കേമുറിയിൽ,സുനിൽ മുതുകാട്ടിൽ, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. തീക്കോയി വേലത്തുശേരിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അവധി ആഘോഷത്തിനായി 12 അംഗ സംഘമാണ് ബുധനാഴ്‌ച വാഗമണ്ണിൽ എത്തിയത് . തിരികെ പോകും വഴിയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ട‌പ്പെട്ട ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ പെട്ടാണ് ധന്യ മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടം അംഗങ്ങളും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപക

കോട്ടയം

സമ്മർ ഫെസ്റ്റ് 2025 ന് കോട്ടയത്ത് തുടക്കം.

കോട്ടയം : 'നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം' എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ സമ്മർ ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ  ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ജില്ലയിലെ പാലാ ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. റഷീദ് എം എം അധ്യക്ഷത വഹിച്ചു. ടി എൻ സി ഡിപ്പാർട്മെന്റ് ഡയറക്ടർ ഷാഹിദ് എളേറ്റിൽ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സ്റ്റുഡന്റസ് വർക്ക്ഷോപ്പ് പ്രൊജക്റ്റ്‌ ഡയറക്ടർ ഷബീറ പി ടി,എച്ച്.ആർ.ഡയറക്ടർ നിഷ എം.എം, ക്യാമ്പ് ഡയറക്ടർ.പി.പി.എം. നൗഷാദ്, ഫാക്കൽറ്റി ലീഡർ അൻഷാദ് അതിരമ്പുഴ, അമീൻ മുഹമ്മദ്,അമീർ പി. ചാലിൽ, ഷറഫ് പി.ഹംസ,അബിൻ സി. ഉബൈദ്,ആസിം അഹമ്മദ്, മാഹീൻ എ കരിം, മുഹമ്മദ് ഷബീബ് ഖാൻ, തസ്നി മാഹീൻ എന്നിവർ  സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം എഫ് അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ്‌ ഷുഹൈബ് നന്ദിയും പറഞ്ഞു.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

ഈരാറ്റുപേട്ട: വാഗമൺ റോഡിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു

അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത 57 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികളിലെ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായതും, കുട്ടികൾക്ക് ഉയർന്ന കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതുമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യുകയും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, മികച്ച ക്യാമ്പ് അംഗങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. സുജ എം.ജി, പ്രൊഫ. ബിനോയ് സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം നൗഷാദ്, നോബി ഡൊമിനിക്, പ്രിയാ അഭിലാഷ്, മാർട്ടിൻ ജെയിംസ്, ഖലീൽ മുഹമ്മദ്, സാൻജോ ഡെന്നി തുടങ്ങിയ ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം

ഈരാറ്റുപേട്ട: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വ്യത ശുദ്ധയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണം തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായും എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്ന്, ഏപ്രിൽ 17, വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പിഡാനുഭവ സന്ദേശം. രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്. 19ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന.