വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ നാസറിനെ മർദ്ദിച്ചയാളിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം ഈരാറ്റുപേട്ട നഗരസഭാ

ഈരാറ്റുപേട്ട . നഗരസഭാ 15 ആം വാർഡ് മെമ്പറും മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡറുമായ നാസർ വെള്ളൂപ്പറമ്പിനെ മർദ്ദിച്ച ഒട്ടോറിക്ഷാ ഡ്രൈവർ സാദിഖ് പടിപ്പുരയ്ക്കലിനെതിതിരെ ശക്തമായ  നിയമനടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസും പ്രതിപക്ഷ നേതാവ് അനസ് പാറയിലും വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ കൗൺസിലർ എസ്.കെ.നൗഫലും പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ 9-30 ന് നടയ്ക്കൽ അറഫാ റോഡിലൂടെ സ്കൂട്ടറിൽ ഭാര്യ പിതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന നാസർ വെള്ളൂ പറമ്പിലിനെ ഒട്ടോറിക്ഷാ ഓടിച്ചു വന്ന സാദിഖ് പടിപ്പുരയ്ക്കൽ ഒട്ടോ റിക്ഷാ യിട്ട് തടയുകയും റോഡ് നന്നാക്കുന്നില്ലെയെന്ന് പറഞ്ഞ് നാസറിനെ മർദ്ദിക്കുകയാണ് ചെയ്തത്. നാസർ വെള്ളൂപ്പറമ്പിലിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു

ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു. യാത്രക്കാർ രക്ഷപെട്ട് തലനാരിഴയ്ക്ക്. വ്യാഴം വൈകിട്ടു നാലു മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. നൂറു കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രകാർ സ്റ്റാന്റിലുണ്ടായിരുന്നു ഇ സമയം. ഈരാറ്റുപേട്ടയുടെ നഗരസഭയുടെ സ്വകാര്യ ബസ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സ് യാത്രക്കാർക്ക് ഭീക്ഷണിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി . കെട്ടിടം പൊളിക്കുന്നതിനുള്ള നിർമ്മാണോദ്ഘാടനം കഴിഞ് രണ്ടു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നുമില്ലാത്തെ ജീർണ്ണാവസ്ഥയിലായ ബസ്റ്റാൻഡ് സമുച്ചയം എത് നിമിഷവും ഇടിഞ്ഞ് വിഴാവുന്ന നിലയിലാണ്. ഇരുനിലക്കെട്ടിടത്തിന് പകരം ഏഴു കോടിയിലധികം രൂപാ ചിലവിട്ട് അഞ്ച് നിലകളുള്ള മൾട്ടിപർപ്പസ് ഷോപ്പിംഗ് കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. 70 തിലധികം ഷട്ടറുകളും ഓഫീസ് ഏരിയയും കാർ പാർക്കിംഗ് സൗകര്യവും' പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു. കടമുറികളുടെ എണ്ണം വർധിക്കുന്നതുവഴി കൂടുതൽ വരുമാനവും നഗരസഭ പ്രതീക്ഷിച്ചിരുന്നു രണ്ടു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാവാനായിരുന്നു നഗരസഭ ലക്ഷ്യമെങ്കിലും യാതൊരു പുരോഗതിയും ഇക്കര്യത്തിലുണ്ടായില്ല. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ്റ്റാൻഡിന് നാൽപ്പത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി ചോർന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയിൽ കോൺക്രീറ്റ് അടർന്ന് വീണ് പരുക്കേറ്റ സംഭവും ഇവിടെ ഉണ്ടായിട്ടുണ്ട്. ദിവസേന നൂറ് കണക്കിന് സ്വാകാര്യ ബസ്സ് കയറുന്നതാണിവിടെ. സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്

കോട്ടയം

രണ്ടാംഘട്ടം വാഗമൺ റോഡ് വികസനം: സ്ഥലമേറ്റെടുപ്പ് - സാമൂഹികആഘാത പഠനത്തിന് അനുമതിയായി

 ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് കൂടുതൽ മികച്ച നിലയിൽ നിർമ്മിക്കുന്നതിന് ഉദ്ദേശിച്ച് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  റോഡ് വീതി കൂട്ടിയും, പരമാവധി വളവുകൾ നിവർത്തിയും,  സംരക്ഷണ ഭിത്തികൾ നിർമ്മിച്ചും, മികച്ച സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കിയും  റോഡ് പുനർ നിർമ്മിക്കുന്നതിന് 2016-17ൽ 64 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും റോഡ് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചിരുന്നില്ല.2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം  താൻ എംഎൽഎ ആയതിനുശേഷം ജില്ലാ കളക്ടർക്ക് കത്ത് നൽകി നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു.  ഇതേത്തുടർന്ന്  ലാൻഡ് അക്ക്വസിഷന്‍ ആക്ട് സെക്ഷൻ 4(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് വ്യക്തത വരുത്തി.ഇപ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ നിശ്ചയിച്ചതിന്റെ വെളിച്ചത്തിൽ സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇത് പ്രകാരം ടെൻഡർ ക്ഷണിച്ച് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തിരുവനന്തപുരം എന്ന ഏജൻസിയെ സാമൂഹ്യ ആഘാത പഠനത്തിന് ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.  90 ദിവസത്തിനുള്ളിൽ ലാൻഡ് അക്ക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്  ആക്ട് 2013 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ഏജൻസിയോട് നിർദ്ദേശിച്ചിട്ടുള്ളത്  .   റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക്  LARR ആക്ട് 2013 പ്രകാരo 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സ്ഥലമേറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതാണ്. മറ്റു തടസ്സങ്ങൾ വരാത്ത പക്ഷം  ഒരു വർഷത്തിനുള്ളിൽ ടെൻഡർ നടപടികളിലേയ്ക്ക് എത്തിക്കുന്നതിന് കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 64 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നതോടുകൂടി  വാഗമൺ റോഡ് കേരളത്തിലെ തന്നെ ഏറ്റവും നല്ല മലയോര ഹൈവേ ആയി മാറും. അതുവഴി വാഗമൺ ടൂറിസം കേന്ദ്രം അതിന്റെ വികസനത്തിന്റെ ഉന്നതിയിലേയ്ക്കും കുതിക്കും. റോഡ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതോടൊപ്പം വാഗമണ്ണിൽ റോപ്പ് വേയും, കേബിൾ കാറും ഉൾപ്പെടെ എല്ലാ ആധുനിക ടൂറിസം സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വിശദമായ ടൂറിസം പ്രോജക്ട് തയ്യാറാക്കി  ഗവൺമെന്റിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.

കേരളം

നീറ്റ് റാങ്കിൻ്റെ തിളക്കമെത്തിച്ച ആർ.എസ്.ആര്യയെ അഭിനന്ദിച്ചു

താമരശ്ശേരി.മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പുറത്ത് വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 23 റാങ്കും കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി മാറിയ ആര്യ.ആർ.എസിനെ കൊടുവള്ളി മണ്ഡലം നന്മ ഫൗണ്ടേഷൻ ചെയർമാനും മുൻ എംഎൽഎയുമായ കാരാട്ട് റസാഖ് ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം എ.പി മുസ്തഫ,വേളാട്ട് മുഹമ്മദ്,വി കുഞ്ഞിരാമൻ,യു.കെ ദിനേശ്,റാഷി താമരശ്ശേരി സംബന്ധിച്ചു.

ജനറൽ

ഇന്ത്യയിലെ മികച്ച പത്ത് വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി വാഗമൺ

കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ, ട്രാവൽ ലെഷർ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് വാഗമൺ മാത്രം ആണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതിൽ മുൻപന്തിയിലായ വാഗമൺ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങൾ കൊണ്ടും സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് .ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തിൽ ഉള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും പ്രചാരത്തിൽ ഉള്ള ട്രാവൽ മാഗസിൻ ആണ് ട്രാവൽ ലെഷർ. കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളിൽ വ്യാപിച്ചു നിൽക്കുന്ന പ്രദേശം ആണ്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈറേൻജ് പ്രദേശം. പച്ചപ്പ്‌ നിറഞ്ഞ ചുറ്റിനും മൂടി നിൽക്കുന്ന പൈൻ കാടുകൾ, മൊട്ടകുന്നുകൾ, തടാകങ്ങൾ, മർമല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹിൽസ്, മുരുകൻ മല, തങ്ങൾ പാറ, മുണ്ടക്കയം ഘട്ട്, വാഗമൺ പുൽമേടുകൾ ഒക്കെ നിറഞ്ഞ വശ്യചാരുതയാർന്ന പ്രദേശം ആണ് വാഗമൺ. ചെറു മഴയും തണുപ്പുമേറ്റ് ഹെയർപിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികൾക്കു മികച്ച അനുഭൂതി നൽകും എന്നതിൽ സംശയം ഇല്ല. വാഗമണിലെ പുൽമേടുകളും വെൽവെറ്റ് പുൽത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല. പൈൻ വാലി പശ്ചിമഘട്ടത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യനിർമിത വനം പ്രകൃതിയോട് കൂടുതൽ അടുക്കാനും, വാഗമണ്ണിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലും ഒന്നാണ്. ഇടതുർന്ന് നിൽക്കുന്ന ഈ കാട് ഫോട്ടഗ്രാഫേഴ്സിന്റെയ്യും ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വാഗമൺ തടാകം മൂന്ന് പച്ച കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം, കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പമോ മനോഹരമായ കാലാവസ്ഥയിൽ പിക്നിക് ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്. ചുറ്റിനും ഉള്ള തേയിലത്തോട്ടങ്ങൾ തടാകത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് സഞ്ചാരികൾക്കു ഒരു മികച്ച അനുഭൂതി ആണ് നൽകുന്നത്. മൊട്ടകുന്നുകൾ വാഗമൺ യാത്രയിൽ ആരും സമയം ചെലവഴിക്കാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൊട്ടകുന്നുകൾ. നല്ല തണുത്ത കാറ്റും കൊണ്ട് മൊട്ടകുന്നുകളിൽ ഇരിക്കുന്നത് വേനൽകാലത്ത് ഒരു കുളിർമ പകരുന്ന ഒന്നാണ്. മർമല വെള്ളച്ചാട്ടം “കാടിന്റെ മന്ത്രവാദിനി” എന്ന പേരിൽ പ്രശസ്തമായ മർമല വെള്ളച്ചാട്ടം സന്ദർശിക്കാതെ വാഗമൺ ടൂറിസം അപൂർണ്ണമാണ്. പച്ച മരങ്ങളാലും മൂടൽ മഞ്ഞിനാലും ചുറ്റപ്പെട്ടതിനാൽ മർമലയിലെ തണുത്ത, ശുദ്ധജലത്തിൽ മുങ്ങിക്കുളിക്കുകായും ചെയ്യാം. തങ്ങൾപ്പാറ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രം. വാഗമൺ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്ന്. 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങൾപാറ വാഗമൺ പട്ടണത്തിന്റെ അതിമനോഹരമായ കാഴ്ച സഞ്ചാരികൾക്കു നൽകും. സൂയിസൈഡ് പോയിന്റ് ആഴത്തിലുള്ള താഴ്‌വരയാണ് സൂയിസൈഡ് പോയിന്റിന്റെ ഹൈലൈറ്റ്. ‘വി’ ആകൃതിയിലുള്ള ഈ മലയിടുക്കാണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്ന്.

ജനറൽ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ

ഗോതമ്പുണ്ടോ വീട്ടില്‍? എങ്കില്‍ എളുപ്പം തയ്യാറാക്കാം കിടിലന്‍ സമൂസ ചേരുവകള്‍ ഗോതമ്പ് പൊടി – 2 കപ്പ് ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം സവാള – 1 എണ്ണം വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 2 എണ്ണം കറിവേപ്പില മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ ഗരംമസാല – 1/2 ടേബിള്‍സ്പൂണ്‍ ജീരകം – 1/4 ടേബിള്‍സ്പൂണ്‍ ഉപ്പ് എണ്ണ തയാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ജീരകം ഇട്ട് ചൂടായതിന് ശേഷം ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ട് ഉള്ളി ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ശേഷം പൊടികള്‍ എല്ലാം കൂടി ഇട്ട് നല്ലതു പോലെ വഴറ്റി എടുത്തതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് ഇട്ട് കൊടുക്കാം. ഗോതമ്പ് പൊടി എണ്ണയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് എടുത്ത ശേഷം ഇത് സമോസ ഉണ്ടാക്കുന്നതിനായിട്ട് ചപ്പാത്തിക്ക് പരത്തുന്നതു പോലെ വൃത്താകൃതിയില്‍ പരത്തി എടുക്കുക. മാവ് പരത്തി പകുതി മുറിച്ചെടുത്ത്, ആ പകുതി ഷീറ്റ് ഒന്നും കൂടി പരത്തി കോണ്‍ ആകൃതിയില്‍ മടക്കി എടുക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് നല്ലതു പോലെ മടക്കി എടുക്കണം. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം സമോസ രണ്ട് സൈഡും വേവിച്ച് എടുക്കണം

ജനറൽ

സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം എളുപ്പത്തില്‍

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാങ്ങാ സീസനാണ്. അതുകൊണ്ടു തന്നെ മാങ്ങ കൊണ്ടുള്ള നിരവധി പരീക്ഷണങ്ങള്‍ നമ്മള്‍ നടത്താറുണ്ട്. സ്വാദൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പഴുത്ത മാങ്ങ – 4 എണ്ണം തേങ്ങ തിരുമ്മിയത്- 1 മുറി തൈര് – 3 കപ്പ് മുളക് പൊടി – ഒരു ടി സ്പൂണ്‍ മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍ ജീരകം – ഒരു നുള്ള് കറി വേപ്പില – ഒരു തണ്ട് താളിക്കാന്‍ വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍ ഉലുവ – ഒരു നുള്ള് കടുക് – അര ടി സ്പൂണ്‍ വറ്റല്‍ മുളക് – രണ്ടു എണ്ണം കറി വേപ്പില -നാല് അഞ്ചു ഇതള്‍ ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം പാകത്തിന് മഞ്ഞളും മുളകുപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക. തേങ്ങയും ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .

ജനറൽ

അല്‍ഫാം വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി

അറേബ്യന്‍ ഭക്ഷണത്തിന് ആരാധകര്‍ കൂടി വരികയാണ് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് അല്‍ഫാമിന്. അല്‍ഫാം എങ്ങിനെ വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ചിക്കന്‍ തൊലിയോടുകൂടി ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത് തക്കാളി – 1 ഉള്ളി – 1/2 കഷ്ണം ഇഞ്ചി 2 വലിയ കഷ്ണം വെളുത്തുള്ളി – 4 -5 അല്ലി അറബിക് മസാല 1 1/2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ – 1 വലുത് മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ ഉപ്പ് ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍ റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍ ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍ കരി (ചാര്‍ക്കോള്‍) – 1 കഷ്ണം മസാല തയാറാക്കാന്‍: മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍ കുരുമുളക് – 1 ടേബിള്‍സ്പൂണ്‍ പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍ നല്ലജീരകം – 1 ടീസ്പൂണ്‍ കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍ ഏലക്കായ – 1 ടേബിള്‍സ്പൂണ്‍ ഗ്രാമ്പൂ – 1 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ നാരങ്ങാ – 1 എണ്ണം കറുവയില – 4, 5 എണ്ണം വറ്റല്‍മുളക് – 4 ,5 എണ്ണം തയാറാക്കുന്ന വിധം ആദ്യം ഉള്ളിയും തക്കാളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക. കഴുകിയ ചിക്കന്റെ നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കന്‍ പരത്തിയെടുക്കുക. കഴുകിവെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം വയ്ക്കുക. നോണ്‍സ്റ്റിക് ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ വെച്ച് ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക. ഒരുകഷ്ണം കരി അടുപ്പത്തുവെച്ച് കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം കരി അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക.