വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

എമർജൻസി എക്‌സിറ്റ് വഴി തിരികെ ജീവിതത്തിലേക്ക്; അവിശ്വസനീയം വിശ്വാസ് കുമാർ രമേശിൻ്റെ അതിജീവനം

അഹ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി ഒരാൾ ജീവിതത്തിലേക്ക്. എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെയാണ് ആശ്വാസകരമായ ഈ വാർത്ത. വിശ്വാസ് കുമാർ രമേശ് എന്ന 38 കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തെ, യാത്രക്കാരിൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അഞ്ച് ഡോക്ടർമാരും മരിച്ചു. ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ 'മേയ്ഡേ കാൾ' എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.       

ഇൻഡ്യ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നടുങ്ങി രാജ്യം; മലയാളിയടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു. 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.    

ഇൻഡ്യ

*വിമാന ദുരന്തം; മരിച്ചവരിൽ പത്തനംതിട്ട പുല്ലാട് സ്വദേശിയും; സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുകയായിരുന്നു

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്   ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്

ഇൻഡ്യ

രാജ്യത്തെ നടുക്കി വിമാനദുരന്തം: മരണസംഖ്യ 110, വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 8 കുട്ടികളും, മരണസംഖ്യ ഉയർന്നേക്കും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇൻഡ്യ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു: വിമാനത്തിൽ ഉണ്ടായിരുന്നത് ആകെ 230 പേർ

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകർന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. അപകട സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.  

പ്രാദേശികം

ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ചേർന്നു

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഫെസിലിറ്റേഷൻ സെന്റർ റിസോഴ്സ് പേഴ്സൺ മാരുടെ യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ കെ കെ കുഞ്ഞുമോൻ സ്മാരക ഹാളിൽ നടന്നു. യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ RGSA ബ്ലോക്ക്‌ കോർഡിനേറ്റർ, തീമാറ്റിക് എക്സ്പെർട്ട്, സെക്രട്ടറി സാം ഐസക് എന്നിവർ സംസാരിച്ചു.

പ്രാദേശികം

സിജി കോട്ടയം ജില്ലാകമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കോട്ടയം: സെന്റർ ഫോർ ഇൻഫർമേഷൻ .ആൻറ് ഗൈഡൻസ് ഇന്ത്യാ (സിജി) കോട്ടയം ജില്ലാ കൺവെൻഷൻ ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്നു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.പി. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫസർ എ.എം. റഷീദ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് 2025-27 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി സാജിദ്.എ. കരിം,  സെക്രട്ടറിയായി പി.പി.എം.നൗഷാദ്, ട്രഷററായി എം.എഫ്.അബ്ദുൽ ഖാദർ  എന്നിവർ ചുമതയേറ്റു. ജില്ലാ കോർഡിനേറ്ററായി  അമീർ പി. ചാലിൽ തെരഞ്ഞെടുക്കപ്പെട്ടു.  റബീസ് കാസിം, ഫൈസൽ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, ജാഫർ കെ.എം. അബ്ദുൽ കലാം ഹാരിഫ് എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സിജി വുമൺ കളക്ടീവ് ചെയർപേഴ്സൺ ആയി അൻസിമോൾ. പി. എ, സെക്രട്ടറിയായി റസീനാ ജാഫർ എന്നിവർ ചുമതയേറ്റു.

കോട്ടയം

സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വച്ച യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു

പാലാ:നോബി തോമസ് (30), കരോട്ട്എംബ്രയിൽ, പിണ്ണാക്കനാട് എന്നയാളെയാളാണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിൽ ആയത്. 10.06.25 തീയതി പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.