നടന്‍ ബൈജുവിന്റെ മകള്‍ക്ക് എംബിബിഎസ്; ഡോ. വന്ദനയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം
നടന്‍ ബൈജു സന്തോഷിന്റെ മകള്‍ക്ക് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ബൈജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് മകളുടെ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് ബൈജു പറഞ്ഞു. ബൈജു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എന്റെ മകള്‍ ഐശ്വര്യ സന്തോഷിനു Dr. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവന്‍ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഉൃ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു..