വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പോലീസകണോ...അതോ പ്രതിയാകണോ... കാക്കി അണിയാനും ജയിലിൽ കിടക്കാനും അവസരമൊരുക്കി പോലീസ്.

കോട്ടയം: പോലീസാകണോ...അതോ പ്രതിയാകണോ... രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലിൽ കിടന്നും  പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ. അതോടൊപ്പം, അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് വകുപ്പിനെ  ബന്ധപ്പെടാനുള്ള നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ മാർഗങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രനേഡുകൾ, പിസ്റ്റളുകൾ, റിവോൾവറുകൾ, ബുള്ളറ്റ്സ്, വയർലസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈബർ സുരക്ഷയേക്കുറിച്ചുള്ള അവബോധന ക്ലാസും ക്വിസ് മൽസരവും ഇവിടെ സംഘടിപ്പിക്കുന്നു. അതേ സമയം, ജില്ലാ ജയിലിന്റെ സ്റ്റാളിലും തിരക്കേറുകയാണ്. എങ്ങനെയാണ് ഒരു ജയിലിലെ സെൽ ഉള്ളതെന്നും പ്രതിയ്ക്ക് എന്തൊക്കെ സാധനങ്ങളാണ് സെല്ലിൽ നൽകുന്നതെന്നും കാണിച്ചിട്ടുണ്ട്. തൂക്കു കയറും ജയിലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം മാത്രമല്ല, വിപണനവും ഇവിടെ തകൃതിയായി നടക്കുന്നു. ജയിൽ നിവാസികൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ, കുടകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം.  

പ്രാദേശികം

*ഫെയ്സ് സാഹിത്യ വേദി എം.ജി.എസിനെ അനുസ്മരിച്ചു

ഈരാറ്റുപേട്ട :പ്രമുഖ ചരിത്രകാരനായ എംജിഎസ് നാരായണന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് ഫെയ്സ് സാഹിത്യ വേദി അനുസ്മരണം സംഘടിപ്പിച്ചു.ഫെയ്സ് ഓഫീസ് ഹാളിൽ ചേർന്ന യോഗം സാഹിത്യവേദി വർക്കിംഗ് പ്രസിഡന്റ് കെഎം ജാഫർ അധ്യക്ഷത വഹിച്ചു.ഫെയ്സ് വിമൻസ് ക്ലബ്ബ് സെക്രട്ടറി റസീന ജാഫർ യോഗം ഉദ്ഘാടനം ചെയ്തു. മുഹ്സിൻ പി. എം. അനുസ്മരണ പ്രഭാഷണം നടത്തി.ഫെയ്സ് സെക്രട്ടറി കെ.പി.എ. നടക്കൽ,ഫെയ്സ് വൈസ് പ്രസിഡൻ്റ് റഫീഖ് പട്ടരുപറമ്പിൽ,ഹാഷിം ലബ്ബ, കെ.പി. ത്വാഹ,നാസർ,സിറാജ് പടിപ്പുരക്കൽ, റഷീദ നിജാസ്, താഹിറഎം.എ എന്നിവർ സംസാരിച്ചു.

കോട്ടയം

തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം കൂടി അനുവദിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ PHC കിണർ നവീകരണം, പാർക്കിംഗ് ഷെഡ് നിർമ്മാണം, ചുറ്റുമതിൽ പൂർത്തീകരണം എന്നീ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. PHC ലേക്കുള്ള റോഡും മുറ്റവും കോൺക്രീറ്റും ടൈൽ പാകിയും വൃത്തിയാക്കിയിട്ടുണ്ട്. സോക്ക് പിറ്റ് നിർമ്മാണവും ഇതോടൊപ്പം പൂർത്തീകരിച്ചിട്ടുണ്ട്.   PHC യിൽ മരുന്നുവാങ്ങൽ ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. PHC യിൽ മരുന്നു വാങ്ങൽ 7 ലക്ഷം, പാലിയേറ്റീവ് കെയർ 11 ലക്ഷം, ലാബ് ടെക്നീഷ്യൻ വേതനം 3 ലക്ഷം, PHC കണ്ടിജന്റ് ചാർജ് 70,000/- എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 190 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം പരിചരണം നൽകുന്നുണ്ട്. തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീക്കോയി പഞ്ചായത്തിലെ ജനങ്ങൾക്ക് പുറമേ തലനാട്, പൂഞ്ഞാർ തെക്കേക്കര, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും മരുന്നു വാങ്ങാൻ എത്തുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചില മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും എന്നാൽ അത് സമയാസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും പ്രസിഡന്റ് കെസി ജയിംസ് അറിയിച്ചു.

കോട്ടയം

ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച ഹജിമാർക്കുള്ള വാക്സിനേഷൻക്യാമ്പും മൂന്നാംഘട്ട പഠന പരിശീലന ക്ലാസും ചെവ്വാഴ്ച കോട്ടയത്ത്

ഈരാറ്റുപേട്ട- വിരശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പഠന പരിശീലന ക്ലാസും വാക്സിനേഷന്‍ ക്യാമ്പും (മെനിഞ്ചറ്റിസ് വാക്സിനും പോളിയോ തുള്ളിമരുന്നും) 29.4.2025 തീയതി ചെവ്വാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം  അറുപുഴ ഹിദായത്തുൽ ഇസ്ലാം കമ്മ്യൂണിറ്റി  ഹാളിൽ വച്ച് നടത്തപ്പെടും* കുത്തിവെപ്പിന് വരുമ്പോൾ വെള്ള പ്രതലമുള്ള കളർ ഫോട്ടോ ചെറുത് (Size 3.5 x 3.5 cm), സ്ഥിരമായി രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മെഡിസിൻ  കഴിച്ചിട്ട് വരികയും മരുന്നിന്റെ കുറിപ്പടിയും  കൊണ്ടുവരേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

കോട്ടയം

വാക്ക് തർക്കം; പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു*

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത് വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ സംഘടന കരുത്ത് തെളിയിച്ച് കോട്ടയം ജില്ലയിലെ പദയാത്ര പര്യടനം സമാപിച്ചു_

ഈരാറ്റുപേട്ട: മുസ്‌ലിംകൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളെ വർഗീയതയും തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന വംശീയ പരാമർശങ്ങൾ നടത്തുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് ഈരാറ്റുപ്പേട്ടയിലെ മുട്ടം കവലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടക്കെതിരെ ബിജെപി നേതാവ് പി.സി ജോർജടക്കമുള്ളവർ പല സന്ദർഭങ്ങളിലായി നടത്തിയ വംശീയ തീവ്രവാദ പരാമർശങ്ങൾ ഇത്തരത്തിലുള്ളതാണ്. പിന്നീട് തിരുത്തിയെങ്കിലും ഭരണകൂടത്തിൻ്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഈരാറ്റുപ്പേട്ടയെ തീവ്രവാദത്തിൻ്റെയും മതസ്പർധയുടെയും കേന്ദ്രമായി ചിത്രീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പ്രായപൂർത്തിയാവാത്ത സ്കൂൾ കുട്ടികളുടെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു വീഴ്ച്ചയെ സംസ്ഥാനം ശ്രദ്ധിക്കുന്ന വർഗീയ വിവാദമാക്കി മാറ്റുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനവസരത്തിലെ പ്രസ്താവന വഹിച്ച പങ്കും വലുതായിരുന്നു. ലൗ ജിഹാദും ഹലാൽ ഫുഡ് വിവാദവും വർഗീയ പരാമർശങ്ങളുമെല്ലാം വിദ്വേഷ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമിട്ട് പ്രചരിപ്പിച്ച വ്യാജങ്ങളാണ്. അവയുടെ പ്രചാരകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുൻകൈയെടുക്കേണ്ട ഇടതുപക്ഷം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാവാനാണ് മത്സരിക്കുന്നതെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കേരളത്തിൽ നിലനിൽക്കുന്ന സഹിഷ്ണുതയും മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ വിദ്വേഷ പ്രചാരകരെ മാതൃകപരമായ ശിക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഇ.എസ് ജംഗ്ഷനിൽ നിന്നും മുട്ടം കവലയിലേക്ക് സംഘടിപ്പിച്ച പദയാത്രയിൽ റസാഖ് പാലേരിയോടൊപ്പം പൂഞ്ഞാർ മണ്ഡലത്തിലെ ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു. പദയാത്രയിൽ ഉടനീളം ഈരാറ്റുപേട്ടയിലെ വ്യത്യസ്ത മേഖലയിലെ ജനങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. ഓട്ടോ തൊഴിലാളികൾ, വീൽചെയർ അസോസിയേഷൻ പ്രതിനിധി, വിദ്യാർത്ഥികൾ, സമുദായ നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡണ്ട് പി.എ അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ. എച്ച് അധ്യക്ഷത വഹിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ സ്വാഗതം പറഞ്ഞു. മണ്ഡലം - പഞ്ചായത്ത് - യൂണിറ്റ് ഭാരവാഹികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ. കെ. എം സാദിഖ്, ഈരാറ്റുപേട്ട മുൻസിപ്പൽ പ്രസിഡന്റ് വി. എ ഹസീബ് എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അഭിനന്ദാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജീവകാരുണ്യ പ്രവർത്തകൻ ഷഹീർ, ടീം നന്മക്കൂട്ടം, ടീം എമർജൻസി, ഐ ആർ ഡബ്ല്യൂ, തണൽ, കരുണ, എഫക്ട്എന്നീ കൂട്ടായ്മകളെ പദയാത്രയിൽ ആദരിച്ചു. പരിപാടിയിൽ മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഫിർദൗസ് റഷീദ് നന്ദി പറഞ്ഞു.    

പ്രാദേശികം

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്

ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷനിൽ മതസ്പർധ, തീ വ്രവാദ  എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി മാർച്ച് 30ന്  സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന്  ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. കോട്ടയം  ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന്''സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീ വ്രവാദ  പ്രവർത്തനം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട സ്റ്റേഷനിൽവളരെയധികമാണെന്ന് രേഖപ്പെടുത്തീയിരുന്നു ഈ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു' മതസ്പർധ, തീവ്രവാദ    എന്നീ കേസുകൾ ഈരാറ്റുപേട്ടയില്ലെന്ന്   ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 2024 ഒക്ടോബർ 12  ന്  ഷെരീഫിന് നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരുന്നു ഇതെ തുടർന്ന് കഴിഞ്ഞ വർഷം നവംമ്പർ 18 ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജനകീയ വികസന ഫോറം  പ്രസിഡൻ്റ് ഷെരീഫ് ഈ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകീ യിരുന്നു.  ഇതെ തുടർന്നാണ് ജില്ലാ  പൊലീസ് മേധാവിയായിരുന്ന കെ.കാർത്തികിൻ്റെ 2022 ഡിസംമ്പറിലെ  റിപ്പോർട്ട്  ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് തിരുത്തി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത

പ്രാദേശികം

നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ;കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ മെയ് 16, 17, 18 തീയതികളിൽ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് 56 വിദ്യാർത്ഥികളെ അടിമാലി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ എത്തിച്ച് ത്രിദ്വന അവധികാല പഠനോത്സവം നടത്തുകയാണ്. ഹരിത കേരളം മിഷൻ ഇതിന്റെ പ്രഥമിക റൗണ്ട് ആയി നടത്തുന്ന മെഗാ ക്വിസ് മത്സരം ഇന്ന് കേരളത്തിലെ എല്ല ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലും നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന മെഗാ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ ഉത്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശ്രീ. വിഷ്ണു പ്രസാദ് സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുത്തത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ആയിരുന്നു. പേർ മത്സരത്തിൽ പങ്കെടുത്തു. വിദ്യ കിരണം മിഷൻ ബ്ലോക്ക് കോഡിനേറ്റർ ശ്രീ. ജെസ്സി ആയിരുന്നു ക്വിസ് മാസ്റ്റർ. മത്സരത്തിന് ഒടുവിൽ 4 വിദ്യാർത്ഥികളെ വിജയികളായി തിരഞ്ഞെടുത്തു.1st.ലക്ഷ്മി ശ്യാം – നവ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂന്നിലവ്, 2nd. നദ ഫാത്തിമ – എസ് ജി എം യുപി എസ്, ഓലനങ്ങാട് 3rd. ജീവൻ ജോയറ്റ് – എ,സ് ജെ യു പി എസ്, മണിയംകുന്ന്, 4th. ജോഹൻ അനീഷ് – സെന്റ് ആന്റണീസ് യു പി എസ് ഇടമറുക് എന്നിവർ യഥാക്രമം 4 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ബ്ലോക്ക് ശ്രീമതി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് RGSA ശ്രീമതി. സുചിത മെഗാ ക്വിസ് മത്സരത്തിന് കൃതജ്ഞത പറഞ്ഞ് സംസാരിച്ചു.ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാർ, കുടുംബ ശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഫൗസിയ, കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷണിലെ വിദ്യാർത്ഥികൾ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ മെഗാ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.