മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വലിയ പെരുനാൾ ആഘോഷം " പെരുനാൾക്കിസ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വലിയ പെരുനാൾ ആഘോഷം " പെരുനാൾക്കിസ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുനാൾ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും പലഹാരക്കൈമാറ്റവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി ഉൽഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. സഹ്‌ല ഫിർദൗസ് എ.ഇ.ഒയിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. മാപ്പിളപ്പാട്ടുകൾ, സംഗീത ദൃശ്യാവിഷ്കാരം എന്നിവ ഏറെ ശ്രദ്ധേയമായി. അധ്യാപികമാരായ അനീഷ ഇബ്രാഹീം, ഷൈനാസ് അബ്ദുൽ വാഹിദ്, മൈമൂന എഫ്. എന്നിവർ ഈദ് ഗാനങ്ങൾ ആലപിച്ചു. ഹെഡ്മിസ്ട്രസ് എം.പി ലീന, എം.എഫ് അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി സുമി.കെ.എം, കെ എ റെസിയ, റ്റി.എസ്. അനസ് ഐ ഷാസിയാദ്, ജയൻ .പി ജി എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.