വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അമാൻസക്കാത്ത് സെല്ലിന്റെ മൂന്നാംഘട്ട ഭവന നിർമ്മാണ പദ്ധതി തുടക്കമായി

ഈരാറ്റുപേട്ട: നടയ്ക്കൽ മസ്ജിദുൽ അമാന്റെ കീഴിൽ പ്രവർത്തിക്കുന്ന അമാൻ സക്കാത്ത് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം മൂന്നാംഘട്ട ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി.ഭവനരഹിതരും നിർധനരുമായ നാല് കുടുംബങ്ങൾക്ക് ഈ പദ്ധതി കാലയളവിൽ ഭവനം നിർമ്മിച്ച നൽകുന്നതാണ്.  അറഫാ ജംഗ്ഷനിൽ നടന്ന കട്ടിള വെപ്പ് കർമ്മത്തിൽ മസ്ജിദ് പരിപാലന സമിതിയും സക്കാത്ത് സെല്ലും മേൽനോട്ടം വഹിച്ചു.പ്രസിഡൻറ് സിപി അബ്ദുൽബാസിത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇമാം ഹാഷിർ നദ്‌വി ഉദ്ഘാടനം ചെയ്തു. റഹീസ് എംബഷീർ,പി എം സൈനുൽ ആബിദീൻ,കെ പി ഷാജി, ഷംസുദ്ദീൻ മടുക്കളപ്പിൽ , സിറാജ് പേരകത്തുശ്ശേരി,നൗഷാദ് മുളന്താനം,റിയാസ് ശാസ്താംകുന്നേൽതുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നടപടിയുടെ അനാസ്ഥ മുസ്ലിം യൂത്ത് ലീഗ് എം എൽ എ ഓഫിസ് മാർച്ച് നടത്തി.

ഈരാറ്റുപേട്ട:  ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും സ്മാർട്ട് വില്ലേജ് ഓഫിസിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്ത നട പടിയിൽ പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റിൻ കുളത്തിങ്കലിൻ്റെ  വികസന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും മുസ്ലിം യൂത്ത് ലീഗ്  ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  എം.എൽ.എ. ഓഫിസ് മാർച്ച് നടത്തി.മാർച്ച് മാർക്കറ്റ് റോഡിലെ ലീഗ് ഓഫീസ് സമീപത്ത് നിന്ന് ആരംഭിച്ച് മാർച്ച് ടൗണിലെ യൂണിയൻ ബാങ്കിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.  സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ മാർച്ച് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. നഗരസഭ യൂത്ത് ലീഗ് പ്രസിഡൻ്റ് യാഹ് യ സലീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, നഗരസഭ മുൻ ചെയർമാൻ വി എം.സിറാ ജ്, അൽ ഫാജ് ഖാൻ എന്നിവർ പ്രസംഗിച്ചു  

പ്രാദേശികം

കെ എസ് ആർ ടി സി ഡിപ്പോയിൽ പുസ്തക ലൈബ്രറിക്ക് തുടക്കം കുറിച്ചു.

ഈരാറ്റുപേട്ട: യാത്രാക്ഷീണവും ബോറടിയും മാറ്റാൻ യാത്രക്കാർക്ക് വായനക്കായി അൽ മനാർ സ്കൂൾ വക മിനി ലൈബ്രറിക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യർത്ഥികൾ വായനാ ദിനം മുതൽ  കെ എസ് ആർ ടി ബസ്റ്റാൻന്റിൽ  വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബാല്യകാലസഖി, ആടുജീവിതം തുടങ്ങിയ കൃതികളുടെ നിരൂപണം നടത്തുകയും ഇതോടനുബന്ധിച്ച്   മത്സരം നടത്തുകയും ഉണ്ടായി.  വിദ്യാർത്ഥികൾ നടത്തിയ പരിപാടിയിൽ യാത്രക്കാരും പങ്ക് ചേർന്നു.ഇതേ തുടർന്നാണ് യാത്ര കാർക്ക് വേണ്ടി ചെറിയ ലൈബ്രറി ആരംഭിക്കാൻ തീരുമാനിച്ചത്. പ്രിൻസിപ്പൽ  സുഹൈൽ ഫരീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി അജയ്, കെഎസ്ആർടിസി കൺട്രോളിങ് ഓഫീസർ മാത്തുക്കുട്ടി, സ്കൂൾ മാനേജ് മെന്റ് അംഗം  വി എ ഹസീബ്, പി റ്റി എ പ്രസിഡന്റ് അൻവർ അലിയാർ,മദർ പി റ്റി എ പ്രസിഡന്റ് റസീന ജാഫർ വിദ്യാർത്ഥികളായ ആദിൽ ഷെരീഫ്, നെഹ്റിൻ ഷെമീർഎന്നിവർ പങ്കെടുത്തു.  

പ്രാദേശികം

വേൾഡ് മലയാളി കൗൺസിൽ.

ഈരാറ്റുപേട്ട :ന്യൂഡൽഹിയിലെ അശോകാ ഹോട്ടലിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിൽ വെച്ച് സംഘടനയുടെ പുതിയ ഗ്ലോബൽ,റീജിയൺ,പ്രോവിൻസ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റായി വി. എം.അബ്ദുള്ള ഖാൻ,ഈരാറ്റുപേട്ട ചുമതലയേറ്റു.

പ്രാദേശികം

ഈരാറ്റുപേട്ടയുടെ വൃത്തിയ്ക്കായി ചർച്ച നടത്തി വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : നാടിന്റെ വൃത്തിയെ കുറിച്ച് വിദ്യാർത്ഥികൾ തങ്ങളുടെ മനസിലെ ആശയങ്ങൾ പങ്ക് വെച്ചു. ജനകീയ ഓഡിറ്റ് സംഘം അവയെല്ലാം ശ്രദ്ധയോടെ കേട്ട് കുറിച്ചെടുത്ത് രേഖപ്പെടുത്തി. നിലവിൽ നാട് നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങളും ഭാവിയിൽ തങ്ങളുടെ നഗരം വൃത്തിയുടെ മുൻപന്തിയിൽ എങ്ങനെ എത്തുമെന്നുള്ള ചിന്തകളും പകർന്ന  വിദ്യാർത്ഥികളുടെ ചർച്ച ഏറെ ശ്രദ്ധേയമായി. നഗരസഭയുടെ ഹരിതസഭ സോഷ്യൽ ഓഡിറ്റ് സംഘവുമായുള്ള ചർച്ചയിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാട് വിവരിച്ചത്. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുമായാണ് ജനകീയ ഓഡിറ്റ് സംഘം ചർച്ച നടത്തിയത്. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നഗരസഭ നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ജനകീയ ഓഡിറ്റ് ആരംഭിച്ചിരിക്കുന്നത്. സ്കൂളിൽ വിദ്യാർത്ഥികളും ഓഡിറ്റ് സംഘവും തമ്മിൽ ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചയും ഗൂഗിൾ ഫോർമാറ്റിൽ സർവേയും നടന്നു. സർവേയുടെ ചോദ്യാവലിയ്ക്ക് വിദ്യാർത്ഥികൾ  ഉത്തരങ്ങൾ നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു. ജനകീയ ഓഡിറ്റ് സമിതി സോൺ ലീഡർമാരായ റിട്ട. തഹസീൽദാർ വി എം അഷറഫ്, റിട്ട. സീനിയർ സൂപ്രണ്ട് വി എസ് സലിം, കില റിസോഴ്സ് പേഴ്സൺ ജോഷി ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം ബി ലീന, എസ്പിസി കോർഡിനേറ്റർ റമീസ്,   നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി എച്ച് അനീസ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.  

ജനറൽ

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം (സ്‌കിറ്റ്+കോമഡി) പ്രോഗ്രാമാണ് 'ഉപ്പും മുളകും'. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്. ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല.  മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി കഴിഞ്ഞദിവസം യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു വെറൈറ്റി മീഡിയ എന്ന ചാനല്‍ പോസ്റ്റ് ചെയ്തു. ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൂടാതെ മുന്നേയും ഉണ്ണി എന്ന ഈ സംവിധായകന്റെ അടുത്തുനിന്നും, പരമ്പരയിലെ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതും റിഷി പറയുന്നുണ്ട്.  മുടിയന്റെ അമ്മയായി എത്തുന്ന നിഷ സാരംഗ് മുന്നേതന്നെ ഉണ്ണി എന്ന സംവിധായകനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെപ്പറ്റിയും റിഷി ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നുണ്ട്. തന്നെ പുറത്താക്കി എന്നതിലും സങ്കടം, കഥാപാത്രമായ മുടിയനെ മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിച്ചു എന്ന തരത്തില്‍ അവര്‍ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണെന്നും റിഷി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണം കൊടുത്തിരിക്കുകയാണ് ചാനല്‍. ആര്‍ട്ടിസ്റ്റുകള്‍ പെട്ടന്ന് കൊഴുക്കുമെന്നും, അവര്‍ പിന്നെ ശബ്ദം മാറ്റി സംസാരം തുടരും, തങ്ങളില്ലെങ്കില്‍ ഈ പ്രോഗ്രാം തന്നെ ഇനിയുണ്ടാകില്ല എന്ന തരത്തിലേക്ക് അവരുടെ സംസാരം മാറുമ്പോള്‍, ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാതെ രക്ഷയില്ല എന്നാണ് ചാനല്‍ മേധാവി പറയുന്നത്.  വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടണം എന്നെല്ലാമാണ് വിശദ്ദീകരമായി ചാനല്‍ മേധാവി പറയുന്നത്. മുടിയന് എന്താണ് സംഭവിച്ചത്, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തിലെല്ലാം സോഷ്യല്‍മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്യുകയാണ്.

ജനറൽ

തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന അമീബ മൂലം പതിനഞ്ചുകാരൻ മരണപ്പെട്ട സംഭവത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് . മഴക്കാലത്ത് ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അവസ്ഥകളിലേക്കു തള്ളിവിടുന്നതുമായ നിരവധി രോഗങ്ങളുണ്ട് .ഇവയെ എല്ലാം ചെറുക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. മഴക്കാല രോഗങ്ങളിൽ മിക്കവയും ജലജന്യവും സാംക്രമിക രോഗങ്ങളും ആയിരിക്കും.ചെറിയ മുൻകരുതലുകൾ കൊണ്ട് അകറ്റി നിർത്താവുന്ന രോഗങ്ങളാണ് ഇവയിൽ കൂടുതലും. തലച്ചോർ തിന്നുന്ന അമീബ പോലെ ഗുരുതരവും അപൂർവവും ആയ രോഗത്തെപ്പോലും ഇത്തരത്തിൽ ചെറുക്കാൻ കഴിയും . മലിനജവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.മഴക്കാലത്ത് ശുദ്ധമാണെന്നുറപ്പുള്ള വെള്ളത്തിലല്ലാതെ കുളിക്കുകയോ , മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യാതിരിക്കുക. മഴക്കാല രോഗങ്ങളിൽ നിന്നകന്നു നില്ക്കാൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം. സൂക്ഷിക്കേണ്ടതെന്തെല്ലാം ? മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ജലജന്യ രോഗങ്ങൾ പടരുന്നതും ബാധിക്കുന്നതും.മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്. മഴവെള്ളത്തിലും തോട് , പുഴ പോലുള്ള ജലാശയങ്ങളിലും വൈറസുകളും , തലച്ചോറിനെ ബാധിക്കുന്ന അമീബ പോലുള്ള പരാദങ്ങളും ഉണ്ടാവാനിടയുള്ളതിനാൽ അവയിൽ കുളിക്കുന്നതോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക ഇത്തരത്തിൽ പല രോഗാണുക്കളും കുളിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെയും നഖത്തിനടിയിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നവയുമുണ്ട്.അതിനാൽ ശുദ്ധമാണെന്നുറപ്പില്ലാത്ത വെള്ളത്തിൽ മുഖം കഴുകുന്നതോ കൈകാലുകൾ കഴുകുന്നതോ ഒഴിവാക്കുക ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുക വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭങ്ങൾ കഴിവാക്കുക. ഫിഷ്‌ടാങ്കുകൾ , നീന്തൽക്കുളങ്ങൾ പോലുള്ളവ കൃത്യമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി ക്ലോറിനേറ്റ് ചെയ്യുകയും , സമയനുസൃതമായി അവയിലെ വെള്ളം മാറ്റുകയും ചെയ്യുക വീട്ടിലെ വാട്ടർടാങ്ക് , കിണർ എന്നിവ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഉപയോഗിച്ച് ശുചിയാക്കുകയും കൃത്യമായ രീതിയിൽ മൂടി സംരക്ഷിക്കുകയും ചെയ്യുക

കേരളം

പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഡെങ്കിപ്പനി പ്രത്യേകം ശ്രദ്ധിക്കണം  മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.