വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫെയ്സ് വനിതാവേദി സംഘടിപ്പിക്കുന്ന മധുരം മഹനീയം മാതൃത്വം മാതൃദിന പരിപാടി നാളെ

ഈരാറ്റുപേട്ട: മെയ്‌ 11 മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മധുരം മഹനീയം മാതൃത്വം എന്ന പേരിൽ മാതൃദിന പരിപാടി സംഘടിപ്പിക്കുന്നു.വൈകുന്നേരം നാലിന് ഫെയ്സ് ഓഫീസ് ഹാളിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിദ്യാഭ്യാസം

SSLC പരിക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ചരിത്ര വിജയം തുടർച്ചയായി 100% വിജയം |

തിടനാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതി 100 % വിജയം കൈവരിച്ച സ്കൂൾ 115 ൽ 115 - 20 പേർക്ക് ഫുൾ A+ 9 പേർക്ക് 9 ഫുൾ A+ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മ‌ാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ അഭിനന്ദിച്ചു

മരണം

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

വിദ്യാഭ്യാസം

എസ്എസ്എല്‍സി ഫലം; സേ പരീക്ഷ 28 മുതല്‍ ജൂണ്‍ രണ്ടു വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ അവസാനത്തോടെ സേ പരീക്ഷ ഫലം പ്രഖ്യാപിക്കും.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ 12 മുതല്‍ 15 വരെ നല്‍കാം. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 ശതമാനം കുറവാണ്. 61449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 2331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

വിദ്യാഭ്യാസം

പ്ലസ് വൺ പ്രവേശനം; ഏകജാലക അപേക്ഷകൾ മെയ് 14 മുതൽ ഓൺലൈനായി നൽകാം;അവസാന തീയതി മേയ് 20 വരെ

തിരുവനന്തപുരം  ;2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി  മേയ് 20 ആയിരിക്കുന്നതാണ്.*ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ  ട്രയൽ അലോട്ട്‌മെന്റ് തീയതി :     മേയ് 24 ആദ്യ അലോട്ട്‌മെന്റ് തീയതി   : ജൂൺ 2രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10 മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ  16   ജൂൺ 18 ന് ക്ലാസ് തുടങ്ങും മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

പ്രാദേശികം

കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.

ഈരാറ്റുപേട്ട.കേരള നദ് വത്തുൽ മുജാഹിദ്ദീൻ ഈരാറ്റുപേട്ട മേഖലാ കുടുംബസംഗമവും ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര വിതരണവും നടത്തി.മേഖലാ പ്രസിഡന്റ് വി.എം അഷറഫ് അദ്യക്ഷത വഹിച്ച യോഗം കെ.എൻ.എം. കോട്ടയം ജില്ലാ സെക്രട്ടറി നസീർ റ്റി.എച്ച് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ അനസ് നദ്‌വി, പി.കെ. സക്കരിയ്യ സ്വലാഹി,ഉമ്മു സ്വലാഹിയ എന്നിവർ പ്രഭാഷണം നടത്തി. കെ.എൻ.എം. ജില്ലാ പ്രസിഡന്റ്. പി.എച്ച്.ജാഫർ, മണ്ഡലം സെകട്ടറി വി.എം. സത്താർ, ജോയിൻറ് സെക്രട്ടറി പി.പി.എം. നൗഷാദ്, ഷാഹിദ ഇബ്രാഹിം, നാഷിദ ഹാരിസ്, സനാ ഫാത്തിമ എന്നിവർ സംസാരിച്ചു.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ്: സിവിൽ സർവീസ് കോഴ്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ . കോഴ്സിന്‍റെ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമർപ്പണബോധവും കഠിനാധ്വാനവും മാത്രമല്ല അച്ചടക്കത്തോടെയുള്ള പഠനവും, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള പരിജ്ഞാനവും സിവിൽ സർവീസ് നേടുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, കോളേജ് ബർസാർ ഡോ. മനോജ് പാലക്കുടി ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർമാരും, ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളുമായ അഭിലാഷ് ജോസഫ്, ബിനോയ് സി.ജോർജ്, ആർ ധർമ്മകീർത്തി, നിയാസ് എം എച്ച് , നോബി ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐആർഎസ് കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു.   ഈ രംഗത്തെ മികച്ച പരിശീലകരായ ജോർജ് കരുണയ്ക്കൽ,ഡോ. ആൻസി ജോസഫ്, അഭിലാഷ് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്ലാസ് വൈകിട്ട് 5 മണിയോടെ അവസാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ നൽകുകയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പ്രാദേശികം

തണൽ മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.നടയ്ക്കൽ അമാൻ ജംഗ്ഷനിൽ വലിയവീട്ടിൽ ബിൾഡിംഗിൽ തണൽ മെഡിക്കൽ ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചു. എം.ഇ.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തണൽ മെഡിക്കൽ ലാബിൻ്റെ ബ്രാഞ്ചായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മെഡിക്കൽ ടെസ്റ്റുകൾ ഈ ലാബിലൂടെ ചെയ്യാൻ കഴിയും... ലാബിലൂടെ ലഭിക്കുന്ന വരുമാനം തണലിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. ലാബിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.മസ്ജിദുൽ അമാൻ ഇമാം മുഹമ്മദ് ബല്ല്യാ ഖാൻ റഷാദി, നഗരസഭ കൗൺസിലർമാരയ നാസർ വെള്ളൂപറമ്പിൽ, ഷഫ്‌ന അമീൻ,അഡ്വ വി.പി നാസർ,കെ.എ ഹാരിസ് സ്വലാഹി,അവിനാഷ് മൂസ,പി.ഇ.ഇർഷാദ്, വി.എ നജീബ്,കെ.പിഷെഫീഖ് എന്നിവർ പ്രസംഗിച്ചു.