ഈരാറ്റുപേട്ട നഗരസഭയിലും പൂ കൃഷി ; മികച്ച യുവ കർഷകയ്ക്കുള്ള അവാർഡ് നേടി കൊച്ചുറാണി ബിജു.
നഗരസഭയുടെ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ 28-ആം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളുടെ വേറിട്ട കൃഷികൾ ശ്രദ്ധേയമാകുന്നു. അതി മനോഹരങ്ങളായ പൂക്കളും പച്ചക്കറി കളും വിവിധങ്ങളായിട്ടുള്ള കാർഷിക വിഭവങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടുത്തെ കൃഷിഭൂമി .പൂകൃഷി കാണാനും നഗരസഭയിലെ യുവ കർഷകയ്ക്കുള്ള അവാഡ് നേടിയ കൊച്ചുറാണി ബിജുവിനെ അഭിനന്ദിക്കാനും നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദറും കൗൺസിലർമാരും കൃഷി സ്ഥലത്തെത്തി. കൃഷി ഓഫീസർ രമ്യ , നഗരസഭാ സെക്രട്ടറി സുമയ്യാ ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുതിയ കാലത്ത് കൊച്ചുറാണിയുടെ നേതൃത്വത്തിൽ തണൽ കുടുംബശ്രീ അംഗങ്ങളുടെ ഈ സംരംഭം ഏവർകും മാതൃകയാണെന്ന് ചെയർ പേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ പറഞ്ഞു.എല്ലാ ദിവസവും കൃഷി ഭൂമിയിൽ പണിയെടുക്കാനെത്തുമെന്നും എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും തങ്ങൾക്കുണ്ടെന്നും കൊച്ചുറാണി പറഞ്ഞു