വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

വാഹനം തട്ടി വയോധികൻ മരിച്ചു.

ഈരാറ്റുപേട്ട .പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ വയോധികൻ കാറിടിച്ചു മരിച്ചു.  ഈരാറ്റുപേട്ട കടുവാമൂഴി വക്കാപറമ്പ് വാഴമറ്റം ഈസ റാവുത്തർ ( 75 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ വടക്കേക്കരയിലാണ്  അപകടമുണ്ടായത്.  ഈരാറ്റുപേട്ടയിൽ  നിന്ന് പാലായ് ക്ക് പോയ കാറാണ്  ഇടിച്ചത്. ഇടിച്ച കാർ നിർത്താതെ പോയി. സംഭവം അറിഞ്ഞെത്തിയ   പോലീസാണ് ഈസായെ പാലായിലെ ഗവ. ആശുപത്രിയിലും  തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ ഈസ ഉച്ചയോടെ മരിച്ചു. ഭാര്യ ഐഷ പെരുവന്താനം സ്വദേശിനി മക്കൾ : നൗഷാദ്,  സിറാജ്. മരുമക്കൾ  ഹസീല പരേതയായ നാഷിദ

മരണം

വാഹനപകടത്തിൽ മരിച്ചു

ഈരാറ്റുപേട്ട .നടയ്ക്കൽ  സഫാ നഗർ മാങ്കുഴയ്ക്കൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബ് (41) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 ന്  ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടയ്ക്കൽ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് റോഡിൽ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളക്കത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 3 മണിയോടു കൂടി മരണപെടുകയായിരുന്നു.  ഇദ്ദേഹംഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്കൂളിലെ ബസ് ഡ്രൈവറായിരുന്നുഭാര്യ . അമീന മക്കൾ മുഹമ്മദ് അർഷദ്, മുഹമ്മദ് മുഹിദ്ദീൻ, ഹാദിയ, ഹർഷിയ മൃതദേഹം ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ കബറടക്കി

പ്രാദേശികം

സ്മാർട്ട്‌ ഫോണിലെ ചതിക്കുഴികൾ ബോധ വത്കരണ സെമിനാർ

ഈരാറ്റുപേട്ട: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയിൽ നിന്നും എങ്ങിനെ രക്ഷപെടം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. തലപ്പലം  ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട എസ് എച്ച് ഒ  ബാബു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകൾ ആകുന്നത് സ്ത്രീകൾ ആണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്ന തിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും  സി ഐ അഭിപ്രായപെട്ടു.സി ഡി എസ് വൈസ് ചെയർപേഴ്സൺ  ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌  സ്റ്റെല്ല ജോയ്, മെമ്പർമാരായ  ചിത്ര സജി,  ജോമി ബെന്നി, വി ഇ ഒ മിനി, സെക്രട്ടറി അനുചന്ദ്രൻ, സി ഡി എസ്, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ സർക്കാർ ഭൂമിയിൽ വരാതിരിക്കാൻ ആർക്കാണ് താൽപര്യമെന്ന് സ്ഥലമില്ലെങ്കിൽ സൗജന്യമായി നൽകാമെന്നും യുത്ത് ലീഗ്

ഈരാറ്റുപേട്ട :- സർക്കാർ തന്നെ കണ്ടെത്തിയ വടക്കേക്കരയിലെ ഗവൺമെന്റ് ഭൂമിയിൽ സിവിൽ സ്റ്റേഷൻ വരാതിരിക്കാൻ ആർക്കാണ് അമിത താല്പര്യമെന്ന്  പൂഞ്ഞാർ എം.എൽ.എ യും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്തീഗ് ആവശ്യപ്പെട്ടു. 2.80ഏക്കർ സ്ഥലം പോലീസ് സ്റ്റേഷന്റെ കൈവശമുണ്ടായിട്ടും അതിൽ 1.40 ഏക്കർ സിവിൽ സ്റ്റേഷന് എടു ക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് വെച്ച് 10 മാസം കഴി ഞ്ഞിട്ടും ഇപ്പോഴും പരിഗണനയിൽ മാത്രമാണെന്ന മറുപടി ലഭിച്ചെന്ന് എം.എൽ.എ തന്നെയാണ് പറയുന്നത്. സ്ഥലം ഏറ്റടുക്കാൻ സർക്കാരിനും എം.എൽ.എ ക്കും കഴിയുന്നില്ലെങ്കിൽ ആവശ്യ മായ സ്ഥലം സൗജന്യമായി നൽകാൻ മുസ്ലിം ലീഗ് തയ്യാറാണെന്നും പക്ഷെ എത്രയും വേഗം ജനങ്ങളുടെ ആവശ്യത്തിന് സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് പരിഹാരമുണ്ടാകണ മെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ  വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ മറ്റൊരിടത്തുമില്ലാത്ത സുരക്ഷാകാരണങ്ങൾ പറഞ്ഞും മറ്റ് പദ്ധതികൾ നടപ്പിലാക്കണമെന്ന് പറഞ്ഞും ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ വിഷയം ആഭ്യന്തര വകുപ്പിൻ്റെതീരുമാനം വൈകുകയാണ്. കോട്ടയത്തും പാലായിലുമൊക്കെ പോലീസ് ഓഫീസുകളും ജയിലും സിവിൽ സ്റ്റേഷ നുമൊക്കെ ചേർന്ന് പ്രവൃത്തിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ അതു പാടില്ല എന്നു പറയു ന്നത് എന്തുകൊണ്ടാണ്. പൊൻകുന്നത്ത് 4 .5 ഏക്കറും പാലായിൽ 2 ഏക്കറും ആഭ്യന്തര വകുപ്പിന് ഭൂമിയുള്ളപ്പോൾ ട്രയിനിംഗ് സെൻററും ക്വാർട്ടേഴ്സുകളും ഈരാറ്റുപേട്ടയിൽ മാത്രം പണിയണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. അവയൊക്കെ പണിതാലും കുറച്ച് സ്ഥലം സിവിൽ സ്റ്റേഷന് നൽകാത്തത് ആരുടെ താൽപര്യപ്രകാരമാണ്. ഇതിനൊക്കെ സി.പി.എം ഉം എം.എൽ.എ യും മറുപടി പറയേണ്ടതാണ്. ഈരാറ്റുപേട്ടയിലെ സ്ഥലമേറ്റെടുപ്പിനുപോലും 21 മാസമായിട്ടും തീരുമാനമാകാതെനിൽക്കുമ്പോൾ 3 മാസം കൊണ്ട് ഏറ്റമുമാനൂരിൽ സമാന സ്വഭാവമുള്ള സ്ഥലത്ത് സിവിൽ സ്റ്റേഷന്റെ സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തിയായിവരുന്നത് വിവേചനമല്ലേ? താലൂക്കും താലൂക്കാശുപത്രിയും കുടിവെള്ള പദ്ധതിയും ട്രാഫിക്ക് യൂണിറ്റ് പോലുംനൽകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരും എം.എൽ.എ യും പൂഞ്ഞാറിനോടും ഈരാറ്റുപേട്ടയോടും കടുത്ത അവഗണനയാണ് കാട്ടുന്നത്. പൂഞ്ഞാർ മണ്ഡലത്തിന്റെയും ഈരാറ്റുപേട്ടയുടേയും സമഗ്രവികസനത്തിന് മുന്നിൽ നിന്നത് മുസ്ലിം ലീഗും യു.ഡി.എഫുമാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണിയിലെ മുപ്പിളപ്പ് തർക്കം മൂലം സിവിൽ സ്റ്റേഷൻ നാടിന് നഷ്ടപ്പെട രുതെന്നും ഇത് യാഥാർത്ഥ്യമാക്കുവാൻ പൊതുജനപങ്കാളിത്തത്തോടെ സമരപരിപാടികൾ മുസ്ലിം ലീഗ് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. കോട്ടയംജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:വി.പി.നാസർ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അൻവർ അലിയാർ, ജനറൽ സെക്ര ട്ടറി സിറാജ് കണ്ടത്തിൽ, യൂത്ത് ലീഗ് നേതാക്കളായ അബ്സാർ മുരിക്കോലി, അമീൻ പിട്ട യിൽ, യഹിയ സലിം എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

പ്രാദേശികം

ചാമ്പ്യൻമാർക്ക് സ്വീകരണം നൽകി.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സബ് ജില്ലാ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജൂണിയർ,സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വോളീബോൾ ടീമംഗങ്ങൾക്കും പരിശീലകർക്കും വാകേഴ്സ് ക്ലബ്ബ് സ്വീകരണം നൽകി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.വോളീബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എച്ച്.ജബ്ബാർ,വോളീബോൾ പരിശീലകൻ നസീർ കൊച്ചെപ്പറമ്പിൽ, വാകേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.പരിശീലനത്തിന് ആവശ്യമായ പന്തുകൾ ടീമുകൾക്ക് സമ്മാനമായി നൽകി.

പ്രാദേശികം

കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ  നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ   അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുൻസിപ്പൽ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡണ്ട് ആരിഫ് വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് എം ഈരാറ്റുപേട്ട മണ്ഡലം പ്രസിഡണ്ട്  അഡ്വ. ജെയിംസ് വലിയവീട്ടിൽ, കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, പി എസ് എം റംലി, ജാവ ഫൈസൽ, ഷാന കടപ്ലാക്കൽ,സാനിയോ ജെയിംസ്, അലൻ ബിജു, സഫൽ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട കോർട്ട് കോംപ്ലക്സിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിച്ചു

ഈരാറ്റുപേട്ട.കോർട്ട് കോംപ്ലക്സിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിച്ചു .കുടുംബകോടതിയുടെ ക്യാമ്പ് സിറ്റിങ് ഫാമിലി കോർട്ട് ജില്ലാ ജഡ്ജി അയ്യൂബ് ഖാൻ.ഇ  ഉദ്ഘാടനം ചെയ്തു.മുൻസിഫ് മജിസ്ട്രേറ്റ് ആർ.കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജോമി സെബാസ്റ്റ്യൻ, അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സെക്രട്ടറി അഡ്വ.വി.പി.നാസർ സ്വാഗതവും ട്രഷറർ അഡ്വ.ഇ.എസ്.കണ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം പതിനൊന്ന് മണിയോടെ കോടതി സിറ്റിങ് ആരംഭിച്ചു

പ്രാദേശികം

പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന് ഡോ ഗിരീഷ് ശർമ്മ .

അരുവിത്തുറ: പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന്  ഐ എസ്സ് ആർ ഓ ചന്ദ്രയാൻ 3 ലാന്റിങ്ങ് നാവിഗേഷൻ ടീം മേധാവി ഡോ ഗിരീഷ് ശർമ്മ പറഞ്ഞു. ചന്ദ്രയാൻ 2ന്റെ ലാന്റിങ്ങ് പരാജയത്തിനു  ശേഷം അന്നു രാത്രി മുതൽ ആരംഭിച്ച കൃതമായ വിലയിരുത്തലുകളും പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ് ചന്ദ്രയാൻ 3 ന്റെ വിജയത്തിനു നിദാനമായത് നാം ചന്ദ്രനെ കീഴടക്കി എന്നു പറയുന്നത് തെറ്റാണെന്നും പ്രപഞ്ച ശക്തികൾ പ്രവചനാതീതമാംവിധം ശക്തമാണ്. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ ഗിരീഷ് ശർമ്മക്ക് കലാലയം നൽകിയ സ്വീകരണത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് മനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ഐക്യു ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.