വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം

ഈരാറ്റുപേട്ട : സപ്ലൈകോയിൽ ആവശ്യത്തിനുള്ള സബ്സിഡി സാധനങ്ങൾ ലഭ്യമല്ല ഭക്ഷ്യവകുപ്പും എം എൽ എ.യും ഇക്കാര്യത്തിൽ നടപടി സ്വീകരിക്ക ണമെന്ന് ഐ.എൻ.ടി.യുസി ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി ആലശ്യപ്പെട്ടു പച്ചരി, പഞ്ചസാര, കടല, പരിപ്പ് ഉഴുന്ന് ,പയർ ,മുളക് തുടങ്ങി പല നിത്യോ പയോഗസാധനങ്ങളും കിട്ടാനില്ല. വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും മൂലം ദുരിതത്തിലായ ജനങ്ങൾ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് . സബ്സിഡിയുള്ള എല്ലാസാ ധനങ്ങളും ഉണ്ടെന്ന് തെറ്റിധാരണ ഉണ്ടാക്കുന്നതിന് സബ്സിഡി യുള്ള സാധന ങ്ങളുടെ വിലവിവരം ബോർഡിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട് . മണ്ഡലം പ്രസിഡന്റ് എസ് എം കബീർ അദ്ധ്യക്ഷനായി ജില്ലാസെക്രട്ടറി പി എച്ച് നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു വി.പി ലത്തീഫ്, വർക്കിച്ചൻ വയംമ്പോത്തനാൽ ,നൗഷാദ് വട്ടക്കയം, അൻസാരി,മനാഫ് ,അനസ് ,അയ്യൂബ്ഖാൻ എന്നിവർ പ്രസംഗിച്ചു.

കേരളം

തുലാവർഷമെത്തി;‌ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്.  തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം ആരംഭിക്കുന്നതോടെ പകൽ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. താപനില 35 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നേക്കും. ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത് എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ജനറൽ

എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ 'തൂക്കിയടി', പണംവാരിപ്പടമായി 'കണ്ണൂർ സ്ക്വാഡ്'

ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ.  സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.  ആദ്യദിനത്തെക്കാൾ ഇരട്ടിയാണ് പത്താം ദിനം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നും ആകെ  27.42 കോടി ചിത്രം നേടി കഴിഞ്ഞു. ആ​ഗോളതലത്തിൽ 60 കോടി അടുപ്പിച്ച് ചിത്രം നേടി എന്നും ട്രാക്കർന്മാർ പറയുന്നു. ഇനി വരുന്ന മൂന്ന് ദിവസത്തിൽ ചിത്രം കേരളത്തിൽ 30 കോടി കടക്കുമെന്നും വിലയിരുത്തലുണ്ട്. 

ജനറൽ

ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

തന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. കാലങ്ങൾ മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ത മലയാളികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തി കസറിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ആള് കൂടി എത്തിയിരിക്കുകയാണ് 'ജോർജ് മാർട്ടിൻ'. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി.  ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുമ്പോൾ, ദുബായിൽ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്‍റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. 

പ്രാദേശികം

നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം

നേർവഴി ട്രസ്റ്റ് തെക്കേക്കര തൈപ്പറമ്പ് പ്രദേശത്ത് നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം മുഹ്ദ്ദീൻ  ജുമാ മസ്ജിദ് ഇമാം വി പി സുബൈർ മൗലവി നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഫാത്തിമ മാഹിൻ . ട്രസ്റ്റ് ഭാരവാഹികളായ .നൗഷാദ് കല്ലുപുരക്കൽ (ജനറൽ സെക്രട്ടറി). അനസ് നാസർ (ആക്ടിംഗ് പ്രസിഡണ്ട്) കെഎം ലത്തീഫ്. കെ എം ബഷീർ . അൻവർ സാദത്ത്. എന്നിവർ പ്രസംഗിച്ചു.

ഇൻഡ്യ

അഫ്ഗാനിസ്ഥാൻ ഭൂകമ്പം; മരണം 2400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 2400-ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി താലിബാൻ ഭരണകൂടം. ശനിയാഴ്ച, പ്രാദേശിക സമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂകമ്പത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. വ്യാപക നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിൽ സംഭവിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ അഫ്ഗാനിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഭൂകമ്പത്തിൽ ആറ് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 13 പേർ മരണപ്പെട്ടിരുന്നു.

ലോകം

ഇസ്രായേൽ ഹമാസ് സംഘർഷം; മരണം 1200 കടന്നു; വിറങ്ങലിച്ച് ലോകം

ടെൽ അവീവ് : ഇസ്രായേൽ – പലസ്തീൻ സംഘർഷം അതി രൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.

പ്രാദേശികം

ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ഈരാറ്റുപേട്ട: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ മാസത്തിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സ്കൂളിൽ നടന്നു. മാനേജർ പ്രൊഫ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽഖാദർ ഉൽഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീകല റ്റീച്ചർ മുഖ്യപ്രഭാഷണം നടത്തി. നഗര വൈസ് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇല്ല്യാസ്, കൗൺസിലർ അനസ് പാറയിൽ വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ, പി ടി എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി വിഷയമ വതരിപ്പിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് ലീനാ എം.പി സ്വാഗതവും, പ്രിൻസിപ്പാൽ ഫൗസിയാ ബീവി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ ,പി ടി എ കമ്മിറ്റിയംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, മറ്റിതര അധ്യാപകർ എന്നിവർ പങ്കെടുത്തു. മാന്വൽ പ്രകാരമുള്ള വിവിധ കമ്മിറ്റികളുടെയും സംഘാടകസമിതിയുടെയും രൂപീകരണവും നടന്നു