വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം

ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂളിൻ്റെ അനുമോദനം ഈരാറ്റുപേട്ട. സ്വദേശിയും കാരയ്ക്കാട് എം.എം എം യു എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മായ ആർ ഡി എക്സ് തിരക്കഥാകൃത്ത് ഷബാസ് റഷീദിന് കാരയ്ക്കാട് സ്കൂൾപി.ടി.എ നേതൃത്വത്തിൽ അനുമോദിച്ചു . സ്‌കൂൾ മാനേജർ കെ.എമുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു കെ.എമുഹമ്മദ് ഹാഷിം, എം.പിഅസർ, ഒ.എ ഹാരിസ്, സെമിനാ വി കെ.രേണു, ഷനീർ അലിയാർ, ഫാത്തിമ ഷമ്മാസ്, ഷാജി കെ.കെ.പി., എം.എ.നവാസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി റമീസ് ഫൈസലും

ഇന്ന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി  റമീസ് ഫൈസലും , വൈസ് ചെയർപേഴ്സനായി എസ് അമലയും ജനറൽ സെക്രട്ടറിയായി ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.ഫയാസ് ഷാഹിദും ജിത്തു ബിനു വുമാണ് കൗൺസിലർമാർ. ആർട്സ് ക്ലബ്‌ സെക്രട്ടറിയായി അച്ചത്ത് അശോകനും മാഗസിൻ എഡിറ്ററായി ഫായിസ ഷമീറും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റമീസ് ഫൈസൽ ബി എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിയാണ്. തെക്കേക്കര മന്ത പുള്ളോലിൽ ഫൈസലിന്റെ മകനാണ്   

കേരളം

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിച്ചുകൊണ്ട് പോലീസ് നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി തടയാനുള്ള കേരളാ പോലീസ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി അനുവദിക്കില്ലെന്ന് കാണിച്ച് കേരളത്തില്‍ വ്യാപകമായി പോലീസ് ആരാധനാലങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു. കേവലം മൂന്നു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ബാങ്ക് വിളിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പോലീസിന്റെ നിലപാട് അംഗീകരിക്കാവുന്നതല്ല. വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസവുമായി പുലര്‍ത്തിപ്പോരുന്ന ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാ മതവിഭാഗങ്ങളുടെയും ഇത്തരം സ്വാതന്ത്ര്യങ്ങളെ പൊതുസമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകാത്ത വിധത്തില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഉണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ സമീപനം സ്വീകരിക്കണം. ഇത്തരം പ്രകോപനപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ പോലീസിന് അധികാരം നല്‍കുന്ന എന്തെങ്കിലും വകുപ്പുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പുനപ്പരിശോധിക്കണം. വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതയും നിരാശയും പ്രതിഷേധവുമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി

പ്രാദേശികം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം

AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം   (3-10-2023 ) ഈരാറ്റുപേട്ട മേഖലയുടെ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ് ഉദ്ഘാടനം ചെയ്യുന്നു മേഖല പ്രസിഡന്റ് ബേബിച്ചൻ ഫോട്ടോ ലാന്റ് സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ , ജില്ലാ സെക്രടറി സാജു പിനായർ , ജില്ലാ ട്രഷറർ റെന്നി ജോസഫ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബൈജു കമൽ , സൂരജ് ഫിലിപ്പ്, മേഖല നീരീഷകൻ ബിനീഷ് രാമപുരം മേഖലാ സെക്രട്ടറി റോയ് അമല , ട്രഷറർ, മനു തീക്കോയ്, തുടങ്ങിയവർ സമീപം

പ്രാദേശികം

ക്യാമ്പിൽ സ്വയം തയ്യാറാക്കിയ ബിരിയാണിക്ക് രുചിയേറെയെന്ന് കുട്ടിക്കൂട്ടം

ഈരാറ്റുപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ നടക്കുന്ന സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ക്യാമ്പിൽ ആണ് കുട്ടികൾ ബിരിയാണി തയ്യാറാക്കിയത്. സാമൂഹ്യ സേവനം ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന 4 S (School Social Service Scheme) ക്ലബ്ബിന്റെ ക്യാമ്പിൽ രണ്ടാം ദിവസമാണ് കുട്ടികൾ വ്യത്യസ്തമായ പാഠം പരിശീലിച്ചത്. സ്കൂളിലെ തന്നെ പൂർവ വിദ്യാർഥിയായ ഷമീമിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം, അതും ബിരിയാണി തന്നെ , സ്വയം പാചകം ചെയ്യുകയായിരുന്നു. പാചകത്തിന്റെ ഓരോ ഭാഗവും കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തത് കൊണ്ടാവും വിളമ്പി വന്നപ്പോൾ ബിരിയാണിക്ക് പതിവിലേറെ രുചി !

പ്രാദേശികം

മാലിന്യമുക്തം നവകേരളം 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പഞ്ചായത്ത്‌ തല കൺവെൻഷനും ശുചിത്വ സന്ദേശ റാലിയും നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ' പദ്ധതിയുടെ ഭാഗമായി ആദ്യ പഞ്ചായത്ത് തല കൺവെൻഷൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് ആക്ഷൻ പ്ലാൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യു വർക്കി അവതരിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ അംബാസിഡറുമായ എബി ഇമ്മാനുവൽ ശുചിത്വ സന്ദേശം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജിത് കുമാർ, വൈസ് പ്രസിഡന്റ് റെജി ഷാജി, വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ് , സജി കളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധുമോൻ, ജനാർദ്ദനൻ പി ജി, നിഷ പി റ്റി, സജി സിബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് , അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ ,വി ഇ ഓ മാരായ ജോബി, ദീപ ജോർജ്, സെക്ഷൻ ക്ലാർക്ക് രമ്യ രമേശ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും ആരംഭിച്ച ശുചിത്വ സന്ദേശ റാലി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, അംഗനവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനങ്ങൾ,  ഏരിയ ഫീസിലിറ്റേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

പ്രതിഷേധ സമരം നടത്തി

ഈരാറ്റുപേട്ട നഗരസഭ 15 - 16 - വാർഡുകളിലെ , വർഷങ്ങളായി തകർന്ന് കിടക്കുന്ന സഫാ , കുഴിവേലി റോഡുകളോടുള്ള അവഗണന, മൂന്ന് വർഷത്തോളമായി തുടരുന്നതിൽ പ്രതിഷേധിച്ച് സഫാ പൗരസമിധി ഇന്ന് രാവിലെ പത്ത് മണിക്ക് , അമാൻ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. നൂറ് കണക്കിന് സഫാ നിവാസികൾ സമരത്തിൽ പങ്കെടുത്തു. സമരസമിധി കൺവീനർ,സിദ്ധീഖ് പുളിക്കീൽ പ്രതീഷേധ സമരം ഉദ്ഘാടനം ചെയ്തു. സമരസമിധിയുടെ ജന: സെക്രട്ടറി മുനീർ പേരകത്ത്ശേരിൽ സ്വഗതം പറഞ്ഞു. സമര സമിധിയുടെ പ്രസിഡന്റ്, സവാദ് പുത്തൻ പീടികയിൽ , നിഷാദ് പാലയംപറമ്പിൽ , ബിജിലി വാണിയ പുരക്കൽ, മഹിൻ ജൂനിഫർ, റാഷിദ് ബെൻസോ , ഉനൈസ് ums എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ധാർമ്മിക പാഠങ്ങളുടെ അടിത്തറയാണ് മദ്രസ വിദ്യാഭ്യാസം : മുഹമ്മദ് നദീർ മൗലവി

ഈരാറ്റുപേട്ട : വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക ജീവിതത്തിനുള്ള അടിത്തറ പണിയുന്നതിൽ മദ്രസ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് മദ്രസ ഫെസ്റ്റിന്റെ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. AM റഷീദ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻപള്ളി ഇമാം ത്വൽഹ നദ് വി, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി VH നാസർ, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, KM റഷീദ്,  അഷ്കർ മാഹിൻ എന്നിവർ സംസാരിച്ചു. ഷമീർ ഇലവുങ്കൽ സ്വാഗതവും ജലീൽ പാറയിൽ നന്ദിയും പറഞ്ഞു. നിയാസ് NM അധ്യക്ഷത വഹിച്ചു.