വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: ദക്ഷിണകേരളാ ലജ്നത്തുല്‍ മുഅല്ലിമീന്‍റെ നേത്യത്വത്തില്‍ നാട്ടിലെ മത,സാമുഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്തങ്ങളുടെ പങ്കാളിത്തത്തോടുകൂടി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ്  മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി യു ഡി എഫ്  ഈരാറ്റുപേട്ട മംണ്ഡലം ചെയര്‍മ്മാന്‍ പി.എച്ച് നൗഷാദ് ,കണ്‍വീനര്‍ റാസി ചെറിയവല്ലം, മുനിസിപ്പല്‍ വൈസ് ചെയര്‍മ്മാന്‍  അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ്.അന്‍വര്‍ അലിയാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്. അനസ് നാസര്‍, വി.എം സിറാജ്,അന്‍സര്‍ പുള്ളോലില്‍, സിറാജ് കണ്ടത്തില്‍,കെ.എ മുഹമ്മദ് ഹാഷിം, പി.എം അബ്ദുല്‍ ഖാദര്‍,നാസര്‍ വെള്ളൂപറമ്പില്‍, കെ.ഇ.എ ഖാദര്‍,അബ്സാര്‍ മുരിക്കോലില്‍,നിസാമുദ്ദീന്‍ അഡ്വ.വി.പി നാസര്‍,യഹ്യാ സലിം, അമീന്‍ പിട്ടയില്‍,അസീസ് പത്താഴപടി തുടങ്ങിയവര്‍ പ്രസംഗിച്ചു  

പ്രാദേശികം

എം ജി സൗത്ത് സോൺ വോളി അരുവിത്തുറ ജേതാക്കൾ .

മഹാത്മാഗാന്ധി സർവ്വകലാശാല പുരുഷവിഭാഗം സൗത്ത് സോൺ  വോളിബോൾ മത്സരത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് വിജയിച്ചു. പാലാ സെന്റ് തോമസ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

പ്രാദേശികം

എം ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് എം ഇ എസ് കോളജിൽ തുടങ്ങി.

മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ്  ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ആരംഭിച്ചു. 20/10/23 ന് രാവിലെ 9.00മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 22 കോളജുകൾ ഇതിൽ പങ്കെടുക്കുന്നു.എം ഇ എസ് കോളജ് ഗ്രൗണ്ട് ,നടക്കൽ സ്പോർട്ടിഗോ സ്പോർട്ട്സ് സിറ്റി എന്നിവിടങ്ങളിലാണ് മത്സരം നടന്നു വരുന്നത് . മത്സരങ്ങൾ ഇന്ന് സമാപിക്കും.

പ്രാദേശികം

മുസ്‌ലീം ഗേൾസിൽ ജനമൈത്രി പോലീസിന്റെ സ്ത്രീസുരക്ഷാനാടകം അരങ്ങേറി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള ജനമൈത്രി പോലീസ് സ്കൂളിൽ അവതരിപ്പിച്ച ' ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ - എന്ന നാടകം വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി. സ്ത്രീ സുരക്ഷ യ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി സാമൂഹിക വിഷയങ്ങളെ കോർത്തിണക്കി ക്കൊണ്ട് വളരെ ആകർഷകമായി സംവിധാനം ചെയ്ത മികച്ച കലാസൃഷ്ടി പോലീസ് കലാകാരൻമാർ അവരുടെ അഭിനയ മികവു കൊണ്ട് അവിസ്മരണീയമാക്കി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ വളരെ ഫലപ്രദമായി അവതരിപ്പിച്ചു. അതിന് പോലീസ് സഹായം എങ്ങനെ ലഭ്യമാക്കാമെന്നും അതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും നൽകിയത് ബോധവൽക്കരണത്തിന്റെ ഒരു പുതിയ തലമായി കാണികൾക്ക് അനുഭവപ്പെട്ടു. പ്രൊഫഷണൽ നാടകങ്ങളുടെ എല്ലാ സാങ്കേതിക മികവോടെ അവതരിപ്പിച്ച ഈ നാടകം ഇത്തരം നാടകങ്ങൾ നേരിട്ടു കാണാത്ത വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.  പരിപാടി നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.പി. ലീന , ജനമൈത്രി പോലീസ് എസ്.ഐ ബിനോയ് തോമസ്, എ.ഡി.എൻ. ഒ മാത്യു പോൾ, അൻസാർ അലി എന്നിവർ സംസാരിച്ചു. ജനമൈത്രി ഡയറക്ടറേറ്റിലെ എസ്.ഐ നിസാറുദ്ദീൻ പദ്ധതി വിശദീകരിച്ചു. നാടകം അവലോകനം ചെയ്ത് മുഹമ്മദ് ലൈസൽ സംസാരിച്ചു. റമീസ് പി.എസ്. നന്ദി പറഞ്ഞു.

പ്രാദേശികം

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിവാദ പരാമർശം മുഖ്യമന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി.

ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെവിവാദ പരാമായ റിപ്പോർട്ട്  പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം  മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി ഓഫീസിൽ വെച്ച് നിവേദനം നൽകി.  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ  വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ തന്നെ യാഥാർഥ്യമാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി അന്വേഷിച്ച് വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു.  നിവേദന സംഘത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ  പി.ആർ ഫൈസൽ, അബ്സാർ മുരിക്കോലി (മുസ്ലിം ലീഗ്) എന്നിവർ ഉണ്ടായിരുന്നു.

ജനറൽ

ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണോ നിങ്ങളുടേത്? എങ്കില്‍ ഈ രോഗത്തിന് സാധ്യത കൂടാം..

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കാനുണ്ട്.മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതെ ഇടവേളകളെടുക്കുക- സ്ക്രീൻ സമയം ക്രമീകരിച്ച്, കണ്ണുകള്‍ക്ക് ഇടയ്ക്ക് വിശ്രമം നല്‍കുക- ശരീരത്തിന്‍റെ ഘടന (പോസ്ചര്‍) ശ്രദ്ധിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി, ഉറക്കത്തിന് സമയക്രമം, നിര്‍ബന്ധമായ വ്യായാമം എന്നിങ്ങനെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തായാലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പിടികൂടാൻ സാധ്യതയുള്ളൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയെ കുറിച്ചാണ് പറയുന്നത്. ഒരുപാട് സമയം ശരീരം അനക്കമില്ലാതെ ഇരിക്കുമ്പോഴാണ് ഇതിന് സാധ്യതയേറുന്നത്. ദീര്‍ഘനേരം ഇരുന്ന് പതിവായി യാത്ര ചെയ്യുന്നവരിലും (നാല് മണിക്കൂറോ അതിലധികമോ) ഇതേ സാധ്യത കാണാം.  ഡീപ് വെയിൻ ത്രോംബോസിസ് അഥവാ ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥ അത്ര നിസാരമല്ല കെട്ടോ. ഇങ്ങനെ കട്ട പിടിച്ചുകിടക്കുന്ന രക്തം ഞരമ്പിലൂടെ നീങ്ങി ശ്വാസകോശത്തിലെത്തിയാല്‍ അത് ജീവന് തന്നെ ആപത്താണ്. മരണം സംഭവിക്കാവുന്ന അവസ്ഥ എന്നും പറയാം. ഇക്കാരണം കൊണ്ടാണ് ഡീപ് വെയിൻ ത്രോംബോസിസിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് നിര്‍ദേശിക്കുന്നത്.  'റിസ്ക്' കൂട്ടുന്ന ഘടകങ്ങള്‍... ചില ഘടകങ്ങള്‍ ഡീപ് വെയിൻ ത്രോംബോസിസിന് സാധ്യത ഒന്നുകൂടി ഉയര്‍ത്തും. അമിതവണ്ണം, പ്രായാധിക്യം, ശസ്ത്രക്രിയകള്‍, പരുക്കുകള്‍, ചില ഗര്‍ഭനിരോധന മരുന്നുകള്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി, ഗര്‍ഭാവസ്ഥയും പ്രസവത്തിന് ശേഷമുള്ള സമയവും, ക്യാൻസര്‍, ക്യാൻസര്‍ ചികിത്സാഘട്ടം, വെരിക്കോസ് വെയിൻ, വീട്ടിലാര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുള്ളതിന്‍റെ പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കൂട്ടുന്നത്. അതിനാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്.  പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍ തന്നെ ബാധിച്ച അമ്പത് ശതമാനത്തോളം പേരും ഇതെക്കുറിച്ച് തിരിച്ചറിയാറില്ല. എങ്കിലും ചിലരില്‍ ചില ലക്ഷണങ്ങള്‍ കാണാം. കൈകാലുകളില്‍ നീര്, കൈകാലുകളില്‍ വേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധമാര്‍ഗങ്ങള്‍... ഡീപ് വെയിൻ ത്രോംബോസിസ് പിടിപെടാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കാതിരിക്കുക എന്നത് തന്നെയാണ്. ജോലിയിലായാലും യാത്രയിലായാലും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക, സ്ട്രെച്ചിംഗ് ചെയ്യുക, പടികള്‍ കയറിയിറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കഴിവതും ചെയ്യണം. അതുപോലെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ വ്യായാമം പതിവാക്കുകയും വേണം. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് ചെയ്യുന്നതും രോഗത്തിന്‍റെ വരവ് നേരത്തേക്കൂട്ടി അറിയാനും അല്ലെങ്കില്‍ സാധ്യതകള്‍ മനസിലാക്കാനും പ്രതിരോധിക്കാനുമെല്ലാം സഹായിക്കും

ജനറൽ

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ് ; സ്റ്റാമ്പ് പുറത്തിറക്കി

കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം ചെയ്തു.ഓസ്ട്രേലിയയിലെ നിരവധി എം.പി മാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റി അന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്‌സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ  മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ  നേതൃത്വത്തില്‍ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു. ട്രെയ്ഡ് ആന്‍ഡ് ടൂറിസം മിനിസ്റ്റര്‍ ഡോണ്‍ ഫാരല്‍ ഇന്ത്യയിലെ ഓസട്രേലിയന്‍ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡാനിയേല്‍ മക്കാര്‍ത്തി, പാര്‍ലമെന്ററി  സമിതി ഉപാധ്യക്ഷന്‍ ജൂലിയന്‍ ലീസര്‍ സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണല്‍ അസ്സോസിയേറ്റ് ചെയര്‍ ഇര്‍ഫാന്‍  മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണല്‍ ചെയര്‍മാനുമായ കിരണ്‍ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയര്‍ ആന്‍ഡ്  ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു..

കേരളം

നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് നേരെ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്

കോഴിക്കോട്: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് നേരെ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി. ഇന്നലെ അപകടമുണ്ടായ ബസ്സിലെ ഡ്രൈവറെയും ബസ്സ് ഉടമയെയും പൊലിസ് അറസ്റ്റ് ചെയ്തു. ഡ്രൈവറിന്റെ അശ്രദ്ധ മൂലം ബസിടിച്ച് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കിയത്. എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന ബസുകൾക്കെതിരെ നടപടി ഉണ്ടാകും. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ കോഴിക്കോട് 4 പേരാണ് ബസിടിച്ച് മരിച്ചത്. ഇന്നലെ അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർഡിഒ പരിശോധന നടത്തി.