വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഈരാറ്റുപേട്ട നഗരസഭാ കൗൺസിലന്മാർ സമരം നടത്താൻ സർവ്വകക്ഷി യോഗ തീരുമാനം

ഈരാറ്റുപേട്ട.ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള വസ്തുതാവിരുദ്ധമായ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസവസാനം നഗരസഭാ കൗൺസിലന്മാർ എസ്.പി ഓഫീസിനു മുമ്പിൽ  ഉപവാസം നടത്താൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. അതു കൂടാതെ റി പ്പോർട്ട് പിൻവലിക്കാൻ തയ്യാറാകുന്നില്ലങ്കിൽ ഈരാറ്റുപേട്ട നഗരസഭ ഹൈക്കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു 'നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി. എം.അബ്ദുൽ ഖാദർ ,പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, എൽ ഡി.എഫ് ഈരാറ്റുപേട്ട  കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, അൻവർ അലിയാർ  യഹ് യാ സലീം ,അനസ് നാസർ ,സുബൈർ വെള്ളാപ്പള്ളി റഫീഖ് പട്ടരുപ്പറമ്പിൽ ,എ.എം.എ ഖാദർ ,റ്റി.ഡി.മാത്യൂ . കൗൺസിലറന്മാരായ എസ്.കെ.നൗഫൽ  ,നാസർ വെള്ളൂപ്പറമ്പിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

  ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ രാറ്റുപേട്ട ഉപജില്ലാ കലോത്സവം ഇമ്പം 2023 ഉദ്ഘാടനം മാണി .സി . കാപ്പൻ എം.എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്  നഗരസഭാ ഉപാദ്ധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ ഇല്ല്യാസ്, എ.ഇ. ഒ  ഷം ലാബീവി, . റിസ്വാനസവാദ്, പി.എം.അബ്ദുൽ ഖാദർ, ഷെഫ്ന അമീൻ, അനസ് പാറയിൽ സുനിത ഇസ്മായിൽ, റിയാസ് പ്ലാമൂട്ടിൽ ,ഫാത്തിമ ഷാഹുൽ, സുനിൽ കുമാർ, നൗഫിയ ഇസ്മായിൽ, അൻസൽ ന പരിക്കുട്ടി, ഹബീബ് .റ്റി എ. ഫാത്തിമ മാഹീൻ, കെ.പി സിയാദ്, ഫൗസിയാബീവി, ബിൻസ് ജോസഫ്, വിൻസെന്റ് മാത്യൂസ്, തസ്നീം.കെ.മുഹമ്മദ്, കുമാരി മിന മർയം നവാസ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ  ലീന .എം പി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ ധർമ്മ കീർത്തി നന്ദിയും പറഞ്ഞു. പടം.മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കുളിൽ നടക്കുന്ന ഈ രാറ്റുപേട്ട ഉപജില്ല കലോത്സവം  ഉദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ എ നിർവ്വഹിക്കുന്നു.

പ്രാദേശികം

ഇമ്പം 2023 കലോത്സവം ആരംഭിച്ചു.

ഈരാറ്റുപേട്ട: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി പതാക ഉയർത്തിയതോടെ തുടക്കമായി. ആദ്യ ദിവസം മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം, അറബി ,ഉർദു തമിഴ് തുടങ്ങിയ ഭാഷകളിലെ രചനാ മത്സരങ്ങളും , വിവിധ ചിത്രരചനാ മൽസരങ്ങളും നടന്നു. കൂടാതെ ലോവർ പ്രൈമറി വിഭാഗത്തിന്റെ കഥാകഥനം, കടംകഥ, അഭിനയ ഗാന മത്സരങ്ങളും നടന്നു. ചൊവ്വ, ബുധൻ ,വ്യാഴം ദിവസങ്ങളിലായി സ്റ്റേജ് തലമൽസരങ്ങൾ എട്ട് വേദികളിലായി അരങ്ങേറും. പതാക ഉയർത്തൽ ചടങ്ങിൽ ജനറൽ കൺവീനർ ലീന എം.പി., ജോയിൻ കൺവീനർ ഫൗസിയ ബീവി, നിജാസ് . എച്ച്, പ്രിൻസ് അലക്സ് , രാജേഷ് ആർ, മുഹമ്മദ് അഫ്സൽ, അധ്യാപക സംഘടനാ പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ നടക്കുന്ന കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അധ്യക്ഷത വഹിക്കും.

പ്രാദേശികം

അഹമ്മദ് കുരിക്കൾ നഗർ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട .പുനർ നിർമ്മാണം നടത്തിയ ഈരാറ്റുപേട്ട നഗരസഭയുടെ അഹമ്മദ് കുരിക്കൽ നഗർ സ്മാരക സൗധം ഉദ്ഘാടനം പത്തനംതിട്ട എം.പി. ആൻ്റോ ആൻ്റണി നിർവ്വഹിച്ചു. എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത്      2016 ൽ സാമൂഹിക വിരുദ്ധർ, നാല്പത് വർഷം പഴക്കമുള്ളതും,മുൻ പഞ്ചായത്ത് മന്ത്രിയും ,പഞ്ചായത്ത രാജ് ബില്ലുകളുടെ ഉപഞ്ജാതാവും ആയിരുന്ന അഹമ്മദ് കുരുക്കലിൻ്റെ സ്മാരകം ആയിരുന്ന ഈ സൗധം തകർത്തിരിന്നു.  ഇത് പുതുക്കി പണിയുന്നതിന് ഏഴ് വർഷത്തെ നീണ്ട നിയമ പോരട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഈ പുതിയ സൗധം പണി പൂർത്തിയാക്കിയത്.നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം അബ്ദുൽ ഖാദർ ,ഫാസില അബ്സാർ ,ഷെഫ്ന അമീൻ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,എസ്.കെ നൗഫൽ ,അൻസൽ ന പരിക്കുട്ടി ,വിവിധ കക്ഷി നേതാക്കളായ കെ.എ മുഹമ്മദ്  അഷ്റഫ് ,അനസ് നാസർ ,എം .പി സലീം ,മുഹമ്മദ് ഹാഷിം ,റാസി ചെറിയ വല്ലം ,വി.എം സിറാജ് ,സി.കെ ബഷീർ അമീൻ പിട്ടയിൽ ,വി .പി മജീദ് ,ഷിയാസ് മുഹമ്മദ് ,അഭിരാം ബാബു ,നിസാമുദ്ദീൻ ,അബ്സാർ മുരിക്കോലിൽ തുടങ്ങിയവർ സംസാരിച്ചു  .

ജനറൽ

വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി 100 കോടി ക്ലബിൽ; പ്രിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ ഇടം നേടിയതായി അറിയിച്ച് മമ്മൂട്ടി കമ്പനി. അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചത് ചിത്രം നൂറു കോടിയിൽ എത്തിയെന്നും കണ്ണൂർ സ്‌ക്വാഡിനെ ഹൃദയത്തോട് ചേർത്തു വച്ച പ്രേക്ഷകരോട് നന്ദിയെന്നും മമ്മൂട്ടി കമ്പനി അറിയിച്ചത്.സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത് ഞങ്ങളുടെ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇത് പ്രേക്ഷകരെ അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക്, ഞങ്ങളെ അതിശയിപ്പിച്ച പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി’, മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചു.

ലോകം

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് പ്രധാനമന്ത്രി ഉത്തരവിട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം മുസ്‌ലീം ഗേൾസിൽ .

ഈരാറ്റുപേട്ട: ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 6, 7, 8, 9 തീയ്യതികളിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഉപജില്ലയിലെ എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള എഴുപതോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തിലേറെ കുട്ടികൾ അവരുടെ കലാ-സാഹിത്യ മികവുകൾ അവതരിപ്പിക്കും. ആദ്യ ദിവസം സാഹിത്യരചനാ മത്സരങ്ങളും അടുത്ത മൂന്ന് ദിവസങ്ങളിൽ 8 വേദികളിലായി സ്‌റ്റേജ് തല മത്സരങ്ങളും നടക്കും. ഇമ്പം2023 എന്ന് പേരിട്ടിരിക്കുന്ന ഈ കലാ മാമാങ്കത്തിലെ വിവിധ വേദികൾക്ക് കസവ് , മിഴിവ്, നിലാവ്, നിനവ്, കനവ്, നിറവ് , പൊലി വ് , മികവ് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഇന്നലെ കൂടിയ ഒരുക്കങ്ങൾ വിലയിരുത്തൽ യോഗത്തിൽ കലോത്സവ ലോഗോ പ്രകാശനം നടന്നു. ഒന്നാം ദിവസം രാവിലെ 9 മണിക്ക് ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ഷം ലാബീവി പതാക ഉയർത്തുന്നതോടെ രചനാ മത്സരങ്ങൾ ആരംഭിക്കും. രണ്ടാം ദിവസം രാവിലെ 9.30 ന് പ്രധാന വേദിയിൽ പൂഞ്ഞാർ എം.എൽ എ അഡ്വ.സെബാസ്‌റ്റ്യൻ കുളത്തുങ്കൽ കലോത്സവത്തിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ് അധ്യക്ഷതവഹിക്കും. ജനറൽ കൺവീനർലീന എം.പി സ്വാഗതവും റിസപ്ഷൻ കമ്മി റ്റി കൺവീനർ ആർ. ധർമ്മ കീർത്തി നന്ദിയും പറയും. നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ജനപ്രതിനിധികൾ ആശംസകളർപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാഅബ്ദുൽ ഖാദർ ഉൽഘാടനം ചെയ്യും. എം.കെ ഫരീദ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. ആർ സമ്മാനദാനം നിർവ്വഹിക്കും. ജനപ്രതിനിധികൾ പി.ടി.എ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ നേരും. എ.ഇ. ഒ ഷം ലാബീവി സ്വാഗതവും, പ്രോഗ്രാം കമ്മി റ്റി കൺവീനർ പ്രിൻസ് അലക്സ് നന്ദിയും പറയും.. സർഗ്ഗ വൈഭവങ്ങളുടെ വസന്തമായ ഉപജില്ലാ കലോത്സവത്തിന് എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംലാബീവി, ജനറൽ കൺവീനർ ലീന എം.പി., ജോയിന്റ് കൺവീനർ ഫൗസിയാ ബീവി പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസ് അലക്സ് , പബ്ളിസിറ്റി കമ്മിറ്റി കൺവീനർ അഷ്റഫ് പി.എസ്, നഗരസഭാ വിദ്യാഭ്യാസ കമ്മി റ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം.അബ്ദുൽ ഖാദർ എന്നിവർ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

പ്രാദേശികം

സഹകരണ ബാങ്കിലെ കെടുകാര്യസ്തയ്ക്ക് സി.പി.എം. ഉത്തരവാദി -യൂത്ത് ലീഗ്

ഈരാറ്റുപേട്ട- ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്തതക്കുo പൂർണ്ണ ഉത്തരവാദിത്യം സി.പി.എം നിയന്ത്രിത ഭരണ സമിതിയ്ക്ക് മാത്രമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ . ബാങ്കിലെ അഴിമതിക്കെതിരെ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും ലക്ഷക്കണക്കിന് രൂപ വായ്പ നൽകി തിരിച്ചടവിന് വേണ്ടി യാതൊരു നടപടിയെടുക്കാതിരിക്കുകയും ചെയ്ത ഭരണ സമിതി പണം നിക്ഷേപിച്ച പാവപ്പെട്ട ഇടപാടുകാർക്ക് പണം നൽകാതിരിക്കുകയാണ്. ആസ്തി വിറ്റാണെങ്കിലും ഇടപാടുകാരുടെ തുക തിരിച്ച് നൽകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡന്റ് യഹ്‌യ സലിം അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് കാട്ടമല സ്വഗതം പറഞ്ഞുലക്ഷക്കണക്കിന് രൂപ തിരിച്ചു കിട്ടാനുള്ള ധാരാളം സഹകാരികൾ പരിപാടിക്കിടെ സങ്കടം പങ്കു വെച്ചു.  യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി. നാസർ, മുനിസിപ്പൽ ചെയർമാൻ സുഹ്റ അബ്ദുൽ ഖാദർ,മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ്, ജില്ലാ ജന.സെകട്ടറി അമീർ ചേനപ്പാടി,മുസ്ലിംലീഗ് നേതാക്കളായ അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, പി.എം. അബ്ദുൽ ഖാദർ, കെ. എ. മുഹമ്മദ് ഹാഷിം, എന്നിവർ സംസാരിച്ചു. അബ്സാർ മുരിക്കോലി, അമീൻപിട്ടയിൽ, മാഹീൻ കടുവാമുഴി, മുനീർ കൊല്ലം പറമ്പിൽ, ലത്തീഫ് കെ എച്ച്‌. നസീം മടുക്കളപ്പേൽ , അബ്ദുള്ള മുഹ്സിൻ , റിയാസ് പ്ലാമൂട്ടിൽ, നവാസ് കീരിയാ തോട്ടം, തൽഹത്ത് മാളിയേക്കൽ, റിയാസ് മടുക്കളപ്പേൽ , അൻവർ മുരിക്കോലി, ജുനൈദ് കാട്ടാമല, സിയാദ് കൂവപ്പള്ളി, അമീൻ മേത്തർ, അർസൽ കണ്ടത്തിൽ , നാസിം തലപ്പള്ളിൽ, അനീസ് കോന്ന ച്ചാടത്ത്  എന്നിവർ നേതൃത്വം നൽകി സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു