വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് കൺവൻഷൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട: നഗരസഭ കുറ്റിമരംപറമ്പ് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധി പത്യ മുന്നണി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സിയാദ് കൂവപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ  കാരക്കാട് പുത്തൻ പള്ളി കൺവൻഷൻ സെന്ററിൽ  പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ  ഉദ്ഘാടനം ചെയ്തു.  യു. ഡി. എഫ്  നഗരസഭാ ചെയർമാൻ പി.എച്ച്.നൗഷാദ് അധ്യക്ഷത വഹിച്ചു. റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ,ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് ,നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്‌ ,സി.പി. ബാസിത്, കെ .എ .മാഹിൻ ,അഡ്വ.വി.പി.നാസർ,  പീരു മുഹമ്മദ് ഖാൻ ,വി.എം.സിറാജ് ,കെ.എ.മുഹമ്മദ് ഹാഷിം,റഷീദ് വടയാർ, ഷഹു ബാനത്ത് ടീച്ചർ. അമീൻ പിട്ടയിൽ എന്നിവർ സംസാരിച്ചു.ബഷീർ കൊച്ചേ പ്പറമ്പിൽ നന്ദി പറഞ്ഞു  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് സ്ഥാനാർത്ഥി സിയാദ് കൂവപ്പള്ളി നാമ നിർദേശ പത്രിക നൽകി

ഈരാറ്റുപേട്ട : ഡിസംബർ 12 ന്  നഗരസഭയിലെ കുറ്റിമരംപ്പറമ്പ് വാർഡിൽ നടക്കുന്ന  ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്ന  യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ സിയാദ് കൂവപ്പള്ളി നഗരസഭയിലെ വരണാധികാരിക്ക് മുമ്പാകെ നോമിനേഷ പത്രിക നൽകി. ലീഗ് ഹൗസിൽ നിന്ന് ജാഥയായിട്ടാണ് സിയാദ് കൂവപ്പള്ളി  യു ഡി.എഫ് നേതാക്കളോടൊപ്പം നോമിനേഷൻ നൽകാൻ നഗരസഭയിലെത്തിയത്. കോട്ടയം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി    അഡ്വ.റഫീഖ് മണിമല, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.പി.സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനസ് നാസർ,  വെൽഫയർ പാർട്ടി നേതാക്കളായ കെ.കെ. സാദിഖ്,ഹസീബ് വെളിയത്ത് ,യൂസഫ് ഹിബ, എസ്.കെ.നൗഫൽ ,ഷഹീർ വെള്ളൂപ്പറമ്പിൽ  യൂ ഡി എഫ് നഗരസഭ ചെയർമാൻ ,പി.എച്ച്.നൗഷാദ്, കൺവീനർ, റാസി ചെറിയ വല്ലം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, അഡ്വ.പീരു മുഹമ്മദ് ഖാൻ ,അൻവർ അലിയാർ, സിറാജ് കണ്ടത്തിൽ, വി.എം.സിറാജ്, റഷീദ് വടയാർ, കെ.ഇ.എ ഖാദർ , വി പി  അബ്ദുൽ ലത്തീഫ് ,അബ്സാർ മുരിക്കോലി,അമീൻപിട്ടയിൽ, യാഹ്യ സലീം, അൽഫാ ജ് ഖാൻ , റസീം മുതുകാട്ടിൽ, കൗൺസിലറന്മാരായ പി.എം.അബ്ദുൽ ഖാദർ ,നാസർ വെള്ളൂപ്പറമ്പിൽ, സുനിൽകുമാർ, ഫാസില അബ്സാർ ,ഷഫ് ന അമീൻ , ഡോ.സഹ്ല ഫിർ ദൗസ്, സുനിത ഇസ്മായിൽ എന്നിവർ ജാഥയിൽ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും നടത്തി.

ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തും എമര്‍ജ് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കേള്‍വി, നേത്ര പരിശോധനാ ക്യാമ്പും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്  നെല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇന്‍ ചാര്‍ജ് രഞ്ജിത്ത് ബിജുകുമാര്‍.എം.റ്റി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസെബാസ്റ്റ്യന്‍, കുഞ്ഞുമോന്‍.കെ.കെ, ഓമന ഗോപാലന്‍ എന്നിവരും ബ്ലോക്ക് പഞ്ചായത്ത്     ജീവനക്കാരും എമര്‍ജ് ഹോസ്പിറ്റല്‍ ആരോഗ്യപ്രവര്‍ത്തകരും ക്യാമ്പിന് നേതൃത്വം കൊടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ സൗജന്യ തിമര ശസ്ത്രക്രിയയ്ക്കും ക്യാമ്പ് പ്രയോജനപ്പെടുമെന്ന് എമര്‍ജ് ഗ്രൂപ്പ് പറഞ്ഞു.

കേരളം

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു പ്രതിയുടെ പക്കല്‍ എങ്ങനെയാണ് തോക്ക് ലഭിച്ചത്, ഏത് തരം തോക്കാണ് ഉപയോഗിച്ചത്, എന്തിനാണ് സ്കൂളില്‍ എത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്.

ജനറൽ

റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

പ്രാദേശികം

നഗരസഭ ഉപതെരെഞ്ഞെടുപ്പ് :സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി

ഈരാറ്റുപേട്ട:2023 ഡിസംബർ 12ന് ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾക്ക് വേണ്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലാണ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി റഫീക്ക് മണിമല, കെ എ മുഹമ്മദ്‌ അഷറഫ്, മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽഖാദർ, വൈസ് ചെയർമാൻ വി എം മുഹമ്മദ് ഇല്യാസ്,പി എച് നൗഷാദ്,അഡ്വ:പീർ മുഹമ്മദ്‌ ഖാൻ, പി എം അബ്ദുൽ ഖാദർ,നൗഫൽ ബാഖവി, സിറാജ് കണ്ടത്തിൽ, അൻവർ അലിയാർ, ഷാജി തട്ടാംപറമ്പിൽ എന്നിവർ സംസാരിച്ചു.  യൂത്ത് ലീഗ് പ്രവർത്തകനായ സിയാദ് കൂവപ്പള്ളി മുൻസിപ്പൽ ഭാരവാഹിയാണ്. എസ് ഡി പി ഐ അംഗമായിരുന്ന അൻസാരിയെ അയോഗ്യൻ ആക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്

മരണം

നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ 58 നിര്യാതനായി.

ഈരാറ്റുപേട്ട:നടക്കൽ പട്ടരു പറമ്പിൽ മുഹമ്മദ് നെസീർ  58 നിര്യാതനായി. ഭാര്യ പുത്തൻപറമ്പിൽ കുടും ബാംഗം റെഷീദ മക്കൾ അർഷദ് മൗലവി, ഫാത്തിമ ,ഐഷ (വിദ്യാർത്ഥി ) മരുമക്കൾ സിദ്ദിഖ് മൗലവി,മുഹ്സിന  ഖബറടക്കം ഈരാറ്റുപേട്ട നൈനാർ പള്ളിയിൽ  നടത്തി.ഹാഷിം ലബ്ബയുടെ  സഹോദരനാണ്

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരം.....

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും യു.പി വിഭാഗത്തിൽ മേരി മൗണ്ട് സ്കൂൾ കട്ടച്ചിറയും ജേതാക്കളായി...     സമാപന സമ്മേളനം തൊടുപുഴ അൽ അസ്ഹർ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എം.ഡി അഡ്വ.കെ.എം മിജാസ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ്, കെ.എ.അൻസാരി,പി.ഇ ഇർഷാദ്,പി.എം അബ്ദുൽ റഹ്മാൻ മൗലവി, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു