വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ നെല്ലിയാനിയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്

പാലാ : നെല്ലിയാനിയിൽ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സിങ് വിദ്യാര്‍ഥിനി കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18) യുടെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സില്‍ഫയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നും പോലീസ് വ്യക്തമാക്കി. ഹൈദരാബാദില്‍ ബിഎസ്‌സി നഴ്സിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സില്‍ഫ. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയശേഷം ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛന്‍: സാജന്‍. അമ്മ: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.

കോട്ടയം

പാലായിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി

കോട്ടയം: നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലായിലാണ് ദാരുണമായ സംഭവം. പാലാ നെല്ലിയാനിയിൽ സാജൻ്റെ മകൾ സിൽഫ ആണ് മരിച്ചത്. 18 വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടി ഹൈദരാബാദിലാണ് നഴ്സിങ് പഠിക്കുന്നത്.ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കാരണം വ്യക്തമല്ല സംഭവത്തെ തുടർന്ന് പാലാ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

പ്രാദേശികം

എസ് എസ് എൽ സി ഫുൾ എ പ്ലസ്

ഫായിസ് സിറാജ് എസ് എസ് എൽ സി ഫുൾ എ പ്ലസ് (സെൻ്റ് മേരീസ് എച്ച് എസ് എസ്, തീക്കോയി)   ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ വി.എം.സിറാജിന്റെ  പുത്രനാണ്.

കോട്ടയം

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ്സിറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചു

പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വയോധിക ബസ് തട്ടി മരിച്ചു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. പാലാ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ  ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ് .

കോട്ടയം

ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി

ഭരണങ്ങാനം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ലൈവ് ആയി. ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്.ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് : https://play.google.com/store/apps/details?id=com.iqbaltld.bharananganam ആപ്ലിക്കേഷനിൽ ചേർക്കാൻ ഡാറ്റകൾ നൽകുന്നവർ ശ്രദ്ധിക്കുക: ആപ്ലിക്കേഷനിൽ ചേർക്കേണ്ടയാളുടെ സ്ഥാപനത്തിന്റെ പേര്, കാറ്റഗറി, സബ് കാറ്റഗറി, സ്ഥലം,ഫോൺ നമ്പർ എന്നിവ ടൈപ് ചെയ്ത് 9846444151 നമ്പറിൽ വാട്സപ്പിൽ അയക്കുക. എത്രയും വേഗം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അപ്ലിക്കേഷൻ സംബന്ധമായ എല്ലാ വിവരങ്ങൾക്കും 9846444151 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

വിദ്യാഭ്യാസം

സ്കൂളുകളിൽ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകില്ല,പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താൻ നിർദ്ദേശം

തിരുവനന്തപുരം ;സംസ്ഥാനത്തെ സകൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന് സാധ്യത. സ്കൂളുകളിൽ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താനാണ് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശ. സെപ്റ്റംബറിലെയും ഡിസംബറിലെയും ഓണ- ക്രിസ്മസ് പരീക്ഷകൾക്ക് പകരം ഒക്ടോബർ മാസത്തിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയും നടത്താനാണ് നിർദ്ദേശം. വിദ്യാർത്ഥികളുടെ പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം കൂട്ടാനും നിർദ്ദേശമുണ്ട്. എന്നാൽ എൽപി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളിൽ ദിവസവും അര മണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിട്ടാക്കണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് ഈ നിർദേശങ്ങൾ.ഇനി സംസ്ഥാന സർക്കാർ യോഗം ചേർന്ന് ഈ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കുക. എന്നാൽ വിദഗ്‌ധസമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമോ എന്ന കാര്യം മന്ത്രിസഭായോഗമാണ് തീരുമാനിക്കുക.

പ്രാദേശികം

"എന്റെ ഈരാറ്റുപേട്ട" മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു – സാങ്കേതിക തകരാറുകൾ പരിഹരിച്ച് പുതുക്കിയ പതിപ്പ് പ്ലേസ്റ്റോറിൽ

ഈരാറ്റുപേട്ട: നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന "എന്റെ ഈരാറ്റുപേട്ട" മൊബൈൽ ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനം ആരംഭിച്ചു. 2018-ൽ ആരംഭിച്ച ആപ്പ്, ഒരു കാലത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നുവെങ്കിലും, സാങ്കേതിക തകരാറുകൾ മൂലം കുറച്ച് നാളുകളായി പ്രവർത്തനരഹിതമായിരുന്നു. സോഫ്റ്റ്‌വെയർ ടീം പ്രശ്നങ്ങൾ പരിഹരിച്ചു, ഇപ്പോൾ പുതുക്കിയ പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. 1000-ത്തിലധികം കോണ്ടാക്റ്റ് നമ്പറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റായ ആപ്പ്, വിവിധ മേഖലകളിൽ നിന്നുള്ള അടിയന്തര വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു. നിലവിൽ മൊബൈലിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നും വ്യക്തിഗത വിവരങ്ങളിൽ തെറ്റുകൾ ഉള്ളതായി കാണുന്നവർ +91 9744 80 2009 എന്ന നമ്പറിൽ അറിയിക്കണമെന്നും ആപ്ലിക്കേഷൻ കോഡിനേറ്റ് ചെയ്യുന്ന നസിബ് വട്ടക്കയം അറിയിച്ചു അപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം https://play.google.com/store/apps/details?id=com.iqbaltld.erattupetta   

ഇൻഡ്യ

ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ വന്നു

ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു   ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തൽ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തിൽ ചർച്ച നടക്കും. ഇതോടെ വെടിനിർത്തൽ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടൽ മാർഗങ്ങളിൽ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റിൽ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു