വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ,ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , സ്റ്റാഫ് സെക്രട്ടറി ഡോ സുമേഷ് ജോർജ് റാങ്ക് ജേതാക്കളുടെ പ്രതിനിധി സൂഫിയാ മുഹമ്മദ് ബഷീർ തുടങ്ങിയവരും സംസാരിച്ചു. ഈ വർഷം പി .എച്ച് .ഡി നേടിയ കോളേജിലെ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്, ഡോ അനീറ്റാ ഷാജി ഈ വർഷത്തെ സർവ്വകലാശാല റാങ്ക് ജേതാക്കൾ, ഫുൾ A+ നേടിയവർ, ക്ലാസ്സ് ടോപ്പേഴ്സ്സ് ,  കായിക രംഗത്ത് മികവു പുലർത്തിയവർക്യാംപസ് പ്ലെയ്സ്സ് മെന്റിലൂടി ജോലി നേടിയവർ തുടങ്ങി നൂറോളം പ്രതിഭകളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ജനറൽ

സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ജൂൺ ഒമ്പതിനായിരുന്നു അന്ത്യം.ദിലീപ് ചിത്രമായ സിഐഡി മൂസയിൽ ഇദ്ദേഹം അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ജന സ്വീകാര്യത നേടിയിരുന്നു.1993ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗാന്ധർവത്തിലൂടെയായിരുന്നു കസാൻ ഖാൻ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.വർണപകിട്ട്, ദി കിംഗ്, ഡോൺ, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ അടക്കമുള്ള നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ; നിർമാണം പുരോ​ഗമിക്കുന്നു

കോട്ടയം∙ നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്.

ഇൻഡ്യ

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്‌നഗര്‍, രാജ്‌കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

പ്രാദേശികം

നവീകകരിച്ച അൽ മനാർ കിഡ്സ് പാർക്ക് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട: അൽമനാർ സ്കൂളിലെ നവീകരിച്ച ഫൺ സിറ്റി കിഡ്സ്പാർക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. ഈരാറ്റുപേട്ടയിലെതന്നെ ഏറ്റവും മനോഹരമായ കിഡ്സ് പാർക്കാണ് മീനച്ചിലാറിൻ്റെ തീരത്ത് അൽ മനാർ സ്കൂളിലെ കുട്ടികൾക്കായി രൂപകൽപന ചെയ്തിരിക്കുന്നത്. ചെയർമാൻ എ എം അബ്ദുസമദ്  പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, പി റ്റി എ പ്രസിഡന്റ് അൻവർ അലിയാർ, ജസീന ജാഫർ, ഐജിറ്റി ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ

പ്രാദേശികം

പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി . കോളേജ് മാനേജർ ഫാ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ പ്രിൻസിപ്പൽ ഡോ സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ബർസാർ ഫാ ബിജു കുന്നക്കാട്ട് ഡിപ്പാർട്മെന്റ് മേധാവി പ്രൊഫ ബേബിമാത്യു എന്നിവർ സംസാരിച്ചു . കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച റാലി അരുവിത്തുറ ഫൊറോനാ അങ്കണത്തിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവൽകരണ സന്ദേശങ്ങളുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. റാലിയുടെ ഭാഗമായി  ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രിക്കു സംഭാവന ചെയ്ത മാലിന്യ നിക്ഷേപ ബിൻ ജൂനിയർ ഹെൽത്ത് ഓഫീസർമാരായ ഡോ ഇർഫാൻ , ഫൈറൂസ് എന്നിവർ ഏറ്റു വാങ്ങി .

കോട്ടയം

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

 ഈരാറ്റുപേട്ട: തലപ്പലം മേലമ്പാറയിൽ മധ്യവയസ്ക കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം മേലമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ബിജുമോൻ കെ.ജി (42)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ 2:30 മണിയോടുകൂടി ഇയാളുടെ ഒപ്പം താമസിച്ചു വന്നിരുന്ന തങ്കമണി എന്ന് വിളിക്കുന്ന ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചയോടുകൂടി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ വിറക് കമ്പും, കമ്പി പാരയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രാദേശികം

എം.ഇ.എസ് കോളേജിൽ വൻ ഫീസ് സൗജന്യം

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിൽ വിവിധ ഡിഗ്രി, പിജി കോഴ്സുകൾക്ക് ചേരുന്നവർക്ക് ട്യൂഷൻ ഫീസിൽ പൂർണ്ണ ഇളവ് ലഭിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അപേക്ഷകർ ബിപിഎൽ വിഭാഗത്തിൽ പെട്ടവരോ  ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരോ ആയിരിക്കണം. മുൻപ് പ്രഖ്യാപിച്ചിരുന്ന വിവിധ ഇളവുകൾക്ക് പുറമേയാണിത്. എം.ഇ.എസ് കോളേജിൻറെ പത്താം വാർഷികം പ്രമാണിച്ച് മാനേജ്മെന്റും., വിവിധ സംഘടനകളും ആണ് ഈ ഫീസ് ആനുകൂല്യം സ്പോൺസർ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയുടെ ക്യാപ് വഴിയോ മാനേജ്മെൻറ് കോട്ടയിലോ അഡ്‌മിഷൻ നേടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബി.കോം ഫിനാൻസ് & ടാക്സഷൻ, ബി.ബി.എ, ബി.സി.എ, എം.കോം എന്നീ കോഴ്സ്കളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത് സി.എ, എ.സി.സി.എ, സിവിൽ സർവീസ് എന്നിവക്ക് ഈ അധ്യായന വർഷം മുതൽ കോച്ചിങ്ങ് ക്ലാസുകൾ ആരംഭിക്കും. ഹോസ്റ്റൽ സൗകര്യമുണ്ട്. വാർത്താസമ്മേളനത്തിൽ ഹലീൽ മുഹമ്മദ് ( ബിസിനസ്സ്റ്റഡീസ് വകുപ്പ് അദ്ധ്യക്ഷൻ) ഷെഫിൻ വി.എ(പി.ആർ.ഒ ) എന്നിവരും സംബന്ധിച്ചു.