വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഇന്നസെന്റിന്റെ കല്ലറയില്‍ കന്നാസും, വാര്യരും, കിട്ടുണ്ണിയും തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലെ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമാണ് ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് മലയാളികളുടെ മനസില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെയാണ് കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. കാബൂളിവാല, ദേവാസുരം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം,ഫാന്റം പൈലി, രാവണപ്രഭു, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നു. ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് സെന്റ് തോമസ് കത്തീഡ്രലില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികം

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി - നഗരസഭ ഈരാറ്റുപേട്ട:

ബ്രഹ്മപുരം പ്ലാൻ്റിൽ തീപിടിച്ചതിനെ തുടർന്ന്  .കേരള ഹൈക്കോടതിയുടെ 21/ 3 /23ലെ WP (C)  7844 /2023 നമ്പർ വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ ഖര മാലിന്യ പരിപാലന ചട്ടങ്ങൾ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് എന്നിവ പ്രകാരം  ഈരാറ്റുപേട്ട നഗരസഭയിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ  കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങി  . ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന  നഗരസഭ ആരോഗ്യ ജാഗ്രത സമിതി ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.  ഹൈക്കോടതി വിധിപ്രകാരം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നാട്ട് പോകാൻ തീരുമാനിച്ചു. ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം ( പ്ലാസ്റ്റിക്ക് കവറിൽ അല്ലാതെ ) കൈമാറേണ്ടതുമാണ് . പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതുമാണ് .  മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണന്ന് നഗരസഭ ചെയർ പേഴ്സൻ സെക്രട്ടറി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു

പ്രാദേശികം

യു ഡി എഫ് ധർണ നടത്തി

ഈരാറ്റുപേട്ട .പദ്ധതിവിഹിതം വെട്ടികുറകുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അധികാര വികേന്ദ്രികരണം തകർക്കാനുള എൽ.ഡി.എഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക് മുമ്പിൽ യു ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ സമരത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ ഓഫീസിനു മുന്നിൽ നഗരസഭ കൗണ്സിലർമാർ ധാരണ നടത്തി. ഡി.സി.സി ജന. സെക്രട്ടറി അഡ്വ. ജോമോൻ ഐകര ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുഹുറ അബ്ദുൽഖാദർ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇല്ല്യാസ് , യു.ഡി.എഫ് മണ്ഡലം കൺവീനർ പി എച് നൗഷാദ് മുസ്ലിം ലീഗ് നഗരസഭാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം നഗരസഭ കൗണ്സിലർമാരായ നാസർ വെള്ളൂപറമ്പിൽ, പി എം അബ്ദുൽഖാദർ, അൻസർ പുള്ളോലിൽ, സുനിൽ കുമാർ, ഫസൽ റഷീദ്, സുനിത ഇസ്മായിൽ, അന്സൽന പരികുട്ടി, അബസാർ മുരുകോലിൽ തുടങ്ങിയവർ പ്രസംഗിച്ചു. പടം  പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വെട്ടി കുറച്ചതിനെ തിരെ യു ഡി.എഫ് കൗൺസിലറന്മാർ ഈരാറ്റുപേട്ട നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ

ഇൻഡ്യ

പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു, ജാഗ്രതയിൽ രാജ്യം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനവുമാണ് അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. നിലവിലുള്ള ആക്റ്റീവ് കേസുകളിൽ 26.4% കേസുകളും കേരളത്തിലാണ്

ജനറൽ

സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമൊക്കെയായിരുന്നു, ഇന്നസെന്റിന്റെ ഓര്‍മകളില്‍ മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ഓര്‍മയായി. നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്‌ നടന്‍ മമ്മൂട്ടിയും. ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനുമൊക്കെയായിരുന്നു ഇന്നസെന്റ് ഇനി ഇല്ല ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു. ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍. സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്. തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു. താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു. ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു….. അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി സർവീസിൻ്റെ ഫ്ലാഗ് ഓഫ്

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി (പാലാ-രാമപുരം- കൂത്താട്ടുകുളം- മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-പാലക്കാട്- -മണ്ണാർക്കാട്-അഗളി വഴി ആനക്കട്ടി) സർവീസ്  ഫ്ലാഗ് ഓഫ് ചെയ്യുന്നു.പുതുതായി ആരംഭിച്ച കോഴിക്കോട് ബസ് ഇന്ന് വെളുപ്പിന് 04:10 ന്  സർവീസ് ആരംഭിച്ചു.

ജനറൽ

ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ലല്ലോ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍ പാകത്തിന് മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളാണ്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്.  

മരണം

അബ്ദുൽ റഹീം നൂറാനിയായിൽ (65) വയസ്സ് മരണപ്പെട്ടു

ഇന്നാ ലില്ലാഹി റാജിഊൻ നൂറാനിയയിൽ റഹിം മരണപെട്ടു