"വൃത്തി " 2023 ക്യാമ്പയിൻ്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പൊതുയിട ശുചീകരണം നടത്തി. ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ലലഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ തല ഉദ്ഘാടനം വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇലിയാസ് നിർവഹിച്ചു. കൗൺസിലർമാരായ നാസ്സർവെള്ളൂ പറമ്പിൽ ,അനസ് പാറയിൽ എസ്.കെ.നൗഫൽ ,നഗരസഭ സെക്രട്ടറി സുമയ്യ ബീവി എസ് , ഹരിത കേരള മിഷൻ കോർഡിനേറ്റർ അൻഷാദ് ഇസ്മായീൽ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ ,ജെറാൾഡ് മൈക്കിൾ ,അനീസ്സാ ,നൗഷാദ് പി.എം ,ലിനീഷ് രാജ് ,ഹരിത കർമസേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,ടീം നന്മക്കൂട്ടം ,ടീം എമർജെൻസി എന്നീ സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ
സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം (without plastic cover ) കൈമാറേണ്ടതുമാണ് .
പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ആണ്.
മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ് ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ് എന്ന് നഗര സഭ സെക്രട്ടറി അറിയിച്ചു.