വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു.

ഈരാറ്റുപേട്ട നഗരസഭ ശുചിത്വത്സവ പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫിന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ഫാസില അബ്സാർ നിർവഹിച്ചു. കുട്ടികൾക്കുള്ള ഗ്രീൻ കാർഡ് വിതരണം സിഡിഎസ് മെമ്പർ ഉമ്മുൽ മുസ്തഫ നിർവഹിച്ചു.

മരണം

നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു. ഭാര്യ .റംല പടിപ്പുരയ്ക്കൽ കുടുംബാംഗംമക്കൾ .സഹിൽ, സഹ് ലത്ത് മരുമക്കൾ. റഷീദ്, ഐഷ ഖബറക്കം നടത്തി.  

പ്രവാസം

പെരുന്നാൾ അവധി പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ; 11 ദിവസം അവധി നൽകി ഖത്തർ

ദുബായ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ​ഗൾഫ് രാജ്യങ്ങളിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലാണ് ഈദുൽ ഫിത്ർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ ഖത്തർ 11 ദിവസത്തെ അവധിയാണ് നൽകുന്നത്. ഒമാനും കുവൈറ്റും അഞ്ച് ദിവസത്തെ അവധി നൽകും. ഈദുൽ ഫിത്ർ ഈ മാസം 22ന് ആകാൻ സാധ്യതയെന്നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. 20 ന് ഇസ്‌ലാമിക രാജ്യങ്ങൾ ചന്ദ്രക്കല നിരീക്ഷണം നടത്തും. ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൃത്യമായ തീയതി സ്ഥിരീകരിക്കുകയുള്ളൂ. 20ന് വൈകിട്ട് ശവ്വാൽ ചന്ദ്രക്കല നിരീക്ഷിക്കാനും കണ്ടാൽ അടുത്തുള്ള കോടതിയിലോ കോൺടാക്ട് സെന്ററിലോ റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് ഏതാണ്ട് അസാധ്യമാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ഈദുൽ ഫിത്ർ 22 ന് വരുമെന്ന് കേന്ദ്രം പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ ജ്യോതിശാസ്ത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസത്തിന്റെ ആരംഭത്തിനുള്ള മാനദണ്ഡങ്ങൾ ഇസ്‍ലാമിക ലോകത്തിലുടനീളം വ്യത്യസ്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള

ഈരാറ്റുപേട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് വിഷു വിപണന മേള  ബഹുമാനപ്പെട്ട ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റിയാസ് പ്ലാമൂടന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ഇസ്മായിൽ ബഹുമാനപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷിജി ആരിഫിന് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹ നിർവഹിച്ചു.ഈ യോഗത്തിൽ 28 ആം വാർഡ് കൗൺസിലർ ശ്രീമതി ലീന ജയിംസ് ആശംസകൾ അർപ്പിച്ചു.സിഡിഎസ് മെമ്പർമാരായ നുസൈഫ, സൂസമ്മ, ജാൻസി ശശി, സി ഡി എസ് അക്കൗണ്ടന്റ് സൽമത്ത്, കുടുംബശ്രീ അംഗങ്ങളായ ജയാ പ്രദീപ് സഫിയ അസീസ്, സുമ എന്നിവർ പങ്കെടുത്തു.

ജനറൽ

കാണുന്നവരിലും ചിരി പടര്‍ത്തി ഒരു ചിരിപ്പടം; വൈറലായി താരങ്ങളുടെ ചിത്രം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നല്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് താരസംഘടന ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചായിരുന്നു പിറന്നാളാഘോഷം നടന്നത്. പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന മോഹന്‍ലാല്‍, രചന നാരായണന്‍ കുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ബാബു രാജ് എന്നിവരെ ചിത്രത്തില്‍ കാണാം. കാണാനുന്നവരില്‍ ചിരി പടര്‍ത്തുതാണ് ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ച മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്റെ സന്തോഷവും അറിയിച്ചു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാജസ്ഥാനിലെ പ്രധാന ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

കേരളം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായി സിപിഐഎം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്. 2021ൽ ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കുട്ടിക്കൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരായത്. ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി വാങ്ങിയ രണ്ടേക്കർ ഇരുപത് സെൻ്റ് സ്ഥലത്താണ് നിർമ്മാണം. കോട്ടയം ജില്ലാ കമ്മറ്റിയാണ് വീടുകൾ നിർമ്മിക്കുന്നത്. വൈദ്യുതി,ഗതാഗത സൗകര്യം, കുടിവെള്ളം ഉൾപ്പെടെ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ കൈമാറുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് നീക്കം. നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി മന്ത്രി വി.എൻ.വാസവൻ്റെ നേത്യത്വത്തിൽ നേരിട്ട് വിലയിരുത്തി. സി.പി.ഐ.എം നേതാക്കളായ കെ.ജെ.തോമസ്, എ.വി.റസൽ, കെ.രാജേഷ്, ഷമീം അഹമ്മദ്, സജിമോൻ, പി.കെ.സണ്ണി, പി.ആർ.അനുപമ, എം എസ്.മണിയൻ എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു

കേരളം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. അതെസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനലില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. ആറ് ജില്ലകളിലാണ് കൂടിയ ചൂടിന്റെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ തന്നെ തുടരുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ആറ് ജില്ലകളിളും ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അതെസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

പ്രവാസം

മദീനയിൽ ഷട്ടിൽ ബസ് സർവീസുകളുടെ സയമം കൂട്ടി.

റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  റിയാദ്: മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമുള്ള ഷട്ടിൽ ബസ് സർവീസുകളുടെ സമയം കൂട്ടി. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണിത്. റമദാനിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും മദീനയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തിക്കുന്നതിന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. അവസാന പത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ‘ഖിയാമുലൈൽ’ നമസ്കാരം കഴിഞ്ഞു അര മണിക്കൂർ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കും.  സ്‌പോർട്‌സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽശുഹ്ദാഅ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഹയ്യ് ഖാലിദിയ, ഹയ്യ് ഷദാഅ് എന്നിവിടങ്ങളിൽ നിന്നാണ് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിന് ഷട്ടിൽ ബസ് സേവനം ഒരുക്കിയിരിക്കുന്നത്.  കൂടാതെ സിറ്റി ബസ് പദ്ധതിയിൽ പട്ടണത്തിനുള്ളിൽ സർവിസ് നടത്തുന്നതിനായി നിരവധി ബസുകളുമുണ്ട്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു റിയാദ്: റമദാനിൽ മക്ക ഹറമിലെത്തുന്നവരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ് താല്‍ക്കാലികമായി തുറന്നു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.  റോഡ് നിർമാണത്തിലെ ഏറ്റവും പുതിയ ഘട്ടങ്ങൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മക്ക ആക്ടിങ് മേയർ സാലിഹ് അൽതുർക്കി,  മക്ക, മശാഇർ റോയൽ കമീഷൻ ചെയർമാൻ എൻജി. സാലിഹ് അൽറഷീദ് എന്നിവർ പങ്കെടുത്തു.  റമദാൻ മാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനാണ് നിർമാണ ജോലികൾ പുരോഗമിക്കുന്ന കിംഗ് അബ്ദുൽ അസീസ് റോഡിന്‍റെ 3.65 കിലോമീറ്റർ ദൂരം താല്‍ക്കാലികമായി തുറന്നിരിക്കുന്നത്. ഇതോടെ ബസുകൾക്കും ഹറമിനടുത്ത ഹോട്ടലുകളിലെ അതിഥികൾക്കും ഹറമിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.