വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ല’: സംവിധായകൻ വി.എം വിനു

മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന വിമർശനവുമായി സംവിധായകൻ വി.എം വിനു. അദ്ദേഹത്തിന് അർഹിക്കുന്ന ആദരം മലയാള സിനിമ നൽകിയില്ലെന്നും വിനു കൂട്ടിച്ചേർത്തു. മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കേണ്ടതായിരുന്നു. പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നുവെന്നും വി.എം വിനു കൂട്ടിച്ചേർത്തു. ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍  മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

കേരളം

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 24ന് രാത്രി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രാദേശികം

FSETO യുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻ സിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

 ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിയും കെ ജി ഒ എ  അംഗവുമായ സുമയ്യ ബീവിയുടെ ക്യാബിൻ അടിച്ച് തകർത്ത് ഫയലുകൾ എടുത്തുകൊണ്ടുപോയ ലീഗ് കൗൺസിലറായ നാസർ വെള്ളൂപ്പറമ്പിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് FSETO യുടെ ആഭിമുഖ്യത്തിൽ  ഈരാറ്റുപേട്ട മുൻ സിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം KGOA സംസ്ഥാന കമ്മിറ്റി അംഗം കെ പ്രവീൺ  ഉദ്ഘാടനം ചെയ്തു .  NGO യൂണിയൻ കോട്ടയം  ജില്ലാസെക്രട്ടേറിയറ്റ് അംഗം   സന്തോഷ് കുമാർ ജി., കെ എം സി എസ് യു  യൂണിറ്റ് ജോയിൻറ് സെക്രട്ടറി ബിനു ജി നായർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. K G O A ജില്ലാ സെക്രട്ടറിയേറ്റ് അംഗം   ഡോ.  ബിജു. കെ സ്വാഗതവും  KGOA പാലാ ഏരിയ സെക്രട്ടറി  മൈക്കിൾ മാമൻ നന്ദിയും പറഞ്ഞു. പ്രകടനത്തിനും യോഗത്തിനും  കെ.ജി.ഒ എ ജില്ലാ സെക്രട്ടറിയറ്റംഗം ഷമീർ വി. മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സെലി എ.റ്റി. ,സതീഷ് കുമാർ , അനീഷ് മാനുവൽ ,എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.റ്റി. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

ഹജ്ജ് 2023 സാങ്കേതിക പഠന ക്ലാസ്സ് നടത്തി.

ഈരാറ്റുപേട്ട:കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ  ഹജ്ജ് കർമ്മത്തിന് കോട്ടയം ജില്ലയിൽ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടവർക്കും, വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരം വരെയുള്ള വർക്ക് വേണ്ടി നടത്തിയ ആദ്യഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ ട്രെയിനർ ഷിഹാബ് പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഹജ്ജ് ട്രെയിനർ എൻ പി ഷാജഹാൻ പഠന ക്ലാസിന് നേതൃത്വം നൽകി ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അഷ്റഫ് മൗലവി,ഹാഫിസ് മുഹമ്മദ് ഇയാസ് മൗലവി. മുഹമ്മദ് മുനീർ മൗലവി എന്നിവർ സംസാരിച്ചു.ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ ഖമർ തോട്ടത്തിൽ. സിയാദ്. റസീന അയ്യൂബ്. ഫസീല. മുഹമ്മദ് മിസാബ് ഖാൻ. സഫറുളളാ ഖാൻ എന്നിവർ പഠന ക്ലാസിന് നേത്യതം നൽകി.ഏറ്റുമാനൂർ മണ്ഡലം ഹജ്ജ് ട്രെയിനർ നാസർദാറുസലാം സ്വാഗതവും, വൈക്കം നിയോജക മണ്ഡലം ഹജ്ജ് ട്രെയിനർ അബൂബക്കർ കൃതജ്ഞത രേഖപ്പെടുത്തി.

കേരളം

പ്രധാനമന്ത്രി തലസ്ഥാനത്ത്; ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്.  

കേരളം

വന്ദേഭാരത്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറിയ മോദി സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേ ഭാരതിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം അൽപനേരം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുത്തു . വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തിൽ നിർവഹിക്കുമ്പോൾ ഈ ജില്ലകളിൽ പ്രാദേശികമായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയിൽവേ മന്ത്രി നേമം, കൊച്ചുവേളി റെയിൽ‍വേ ടെർമിനലുകൾ സന്ദർശിക്കും.

പ്രാദേശികം

ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു

ഈരാറ്റുപേട്ട നഗരത്തിലെ തിരക്കേറിയ മുട്ടംകവലയില്‍ ട്രാഫിക്ക് ഐലൻ്റ് ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പത്രവാർത്തയും പ്രദേശിക കൂട്ടായ്മയുടെ നിവേദനഫലമായി ഫൈബർ റൗണ്ടബൌട്ട് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു.

പ്രാദേശികം

ധാർമിക മൂല്യങ്ങൾപകർന്നു നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് നിസ്തുലം.നദീർ മൗലവി.

ഈരാറ്റുപേട്ട.പരസ്പര ബന്ധങ്ങളും,ധാർമിക മൂല്യങ്ങളും ഇല്ലാതാവുന്ന പുതിയ കാലക്രമത്തിൽ സദാചാര നിഷ്ടകൾ പാലിക്കുന്ന നവതലമുറയെ സൃഷ്ടിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള ഉത്തരവാദിത്വം നിസ്തുലമാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ കെ എ മുഹമ്മദ് നദീർ മൗലവി ബാഖവി അഭിപ്രായപ്പെട്ടു.നന്മയും സ്നേഹവും സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്,ബന്ധങ്ങളുടെ ഊഷ്മളതക്ക് കുടുംബന്തരീക്ഷം കരുത്താവണം.സദാചാര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിക്ക് കുടുബത്തിൽ നിന്നും ലഭിക്കുന്ന പ്രചോദനം  വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു."അലിയാരുപ്പൂപ്പയും മക്കളും " കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമര സേനാനി വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ്  ഹാജിയുടെ പൗത്രൻ പരേതനായ അലിയാർ മൗലവിയുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന സംഗമത്തിൽ പി ഈ അബ്ദുറഊഫ് നദ്‌വി അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഉനൈസ് ഖാസിമി,മുഹമ്മദ് അമീൻ ഹസനി,പിഎം അനസ് മദനി,ഹാഷിർ നദ്‌വി നാസിഹ്,നസീബ് ബാഖവി കുടുബ ശാഖകളെ പരിചയപ്പെടുത്തി സംസാരിച്ചു.ബഷീർ മൗലവി,അൻസർ ഫാറൂഖി,മുസ്സമ്മിൽ,ബഷീർ,ഇയാസ് സഖാഫി സംസാരിച്ചു.ഹാഷിം ഡൈറ യുടെ ഗാനമേളയും.കുട്ടികളുടെ കരവിരുന്നും അരങ്ങേറി.