വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അതി ദാരിദ്ര നിർമ്മാർജനം കേരളം മാതൃക - മന്ത്രി വി എൻ വാസവൻ

ഈരാറ്റുപേട്ട: അതി ദാരിദ്ര നിർമ്മാർജനത്തിൽ കേരള സംസ്ഥാനം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിൻ്റെ  നീതി ആയോഗിൻ്റെ റിപ്പോർട്ടിൽ കേരളത്തിൽ അതിദാരിദ്രം 0.73 ശതമാനമാണ്. അതിൽ തന്നെ കോട്ടയം പൂജ്യം ശതമാനവും .ഇത് സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു.  രണ്ടാം ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച്  എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു മന്ത്രി സാമ്പത്തികമായി കേന്ദ്ര സർക്കാർ  സാമ്പത്തികമായി വലിഞ്ഞു ഞെരുക്കുമ്പോഴും സമഗ്ര മേഖലയിലും കേരളം വൻ നേട്ടം കൈവരിക്കുകയാണ്. അതിന്റ തെളിവാണ് കേന്ദ്ര സർക്കാരിന്റെ പലകണക്കിലും കേരളം ഒന്നാമതെത്തുന്നത്.കേന്ദ്ര പദ്ധതികൾ പലതും മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതിന് ശേഷം അവസാനമാണ് കേരളത്തെ പരിഗണിക്കുന്നത്. ഇത് കേരളത്തിലെ പ്രബുദ്ധ  ജനങ്ങൾ വിലിയിരുതുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മരണം

മേലുകാവ്: സി.എസ്.ഐ. സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ. കെ.ജെ. സാമുവൽ (81) കാലം ചെയ്തു. വാർധക്യ സഹജമായ രോഗങ്ങളെതുടർന്ന് ചികിത്സയിലിരിക്കെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1942 ജനുവരി എഴിന് മുട്ടം ഇലപ്പള്ളിയിൽ കുന്നുംപുറത്ത് കെ.എസ്. ജോസഫിന്റെയും റേച്ചൽ ജോസഫിന്റെയും ഒൻപത് മക്കളിൽ ഏറ്റവും മൂത്ത മകനായാണ്  കെ.ജെ. സാമുവൽ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇലപ്പളളി ഗവ. എൽ.പി.എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം എരുമാപ്രമറ്റം എം.ഡി.സി.എം.എസ്. സ്‌കൂളിലുമായിരുന്നു. വടക്കേ ഇന്ത്യയിലെ യൂത്ത് മോൾ തിയോളജിക്കൽ സെമിനാരിയിരുന്നു വൈദിക പഠനം. 1968 ൽ  അയ്യപ്പൻ കോവിൽ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ.  ചർച്ചിൽ വൈദിക ജീവിതം ആരംഭിച്ചു. 1969 ജനുവരി ഒൻപതിന് മേലുകാവുമറ്റം താന്നിക്കൽ ടി.എച്ച്. ഇത്താക്കിന്റെയും ശോശാമ്മയുടെയും മകൾ സൂസമ്മയെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ വെച്ച് വിവാഹം ചെയ്തു. വിവാഹശേഷം 1971-79 കാലയളവിൽ തെലുങ്കാന സംസ്ഥാനത്തുള്ള ജംഘേത് എന്ന സ്ഥലത്തേക്ക് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടു. പിന്നീട് 1979 ൽ മേലുകാവ് ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ ചുമതലേറ്റു.  പ്രദേശത്തിനും ഈസ്റ്റ് കേരളമഹായുടെ രൂപീകരണത്തിനും ശക്തിപകരുന്നതായിരുന്നു ബിഷപ്പിന്റെ പ്രവർത്തനങ്ങൾ. ക്രൈസ്റ്റ് ചർച്ച് ക്രൈസ്റ്റ് കത്തീഡ്രൽ ആയി  ഉയർത്തപ്പെട്ടത് ഈ കാലത്താണ്. 1990 ൽ ഈസ്റ്റ് കേരള മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായി അഭിഷിക്തനായി. 1996 ദക്ഷിണേന്ത്യ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ൽ ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2000 ൽ മേലുകാവിൽ നടന്ന സമ്മേളനത്തിൽ രണ്ടാമതും മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 17 വർഷക്കാലം ഈസ്റ്റ് മഹായിടവകയുടെ ബിഷപ്പായി സേവനം ചെയ്തു. മോഡറേറ്ററായിരുന്നപ്പോൾ തന്റെ അറുപതാം വയസ്സിൽ സഭ 60 വീടുകൾ നിർമിച്ചു നൽകി. സാധാരണക്കാരുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ഉന്നമനത്തിനുവേണ്ടിയും ജർമ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടുകൂടി വേൾഡ് വിഷൻ, കമ്പാഷൻ ഇൻറർനാഷണൽ, പ്രോക്ക് എന്നീ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ആരംഭിച്ചു. 1992-95 വരെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഓക്‌സിലറി പ്രസിഡന്റായും പ്രവർത്തിച്ചു. 2000-2006 കാലയളവിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചു. മക്കൾ: സാം.കെ. ജോസഫ് (എക്‌സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി മൂലമറ്റം), ഡോ. റേച്ചൽ സാമുവൽ (താലൂക്ക് ആശുപത്രി വൈക്കം), ഐസക് സാമുവൽ (ജലസേചരന വകുപ്പ്് തിരുവനന്തപുരം). മരുമക്കൾ: ആനി സാം, ഡോ. സാം ക്രിസ്റ്റി മാമൻ (മെഡിക്കൽ കോളേജ് കോട്ടയം)

കേരളം

താനൂര്‍ ബോട്ടപകടം; മരണം 22 ആയി

താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് നിലയുള്ള ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെമകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. അപകട സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫലഹ്( 7), അന്‍ഷിദ് (10) പോസ്റ്റ്‌മോര്‍ട്ടം എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടത്തും.

കേരളം

താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 6 മരണം, സ്ഥിരീകരിച്ച് മന്ത്രി

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍.  താനൂർ തൂവൽത്തീരത്താണ് അപകടം നടന്നത്. 7 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

പ്രവാസം

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ ഇനി നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്നര്‍ ലഭ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് ഒരു കാരണമാണ്.വരും ദിവസങ്ങളില്‍ വിലക്കുറവ് രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരി, ശീതീകരിച്ച ചിക്കന്‍, പാചകത്തിനായുള്ള എണ്ണ എന്നിവയ്ക്കുള്‍പ്പെടെ മൊത്തവിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്. എന്നാല്‍, ഇറക്കുമതിച്ചെലവ് കുറഞ്ഞെങ്കിലും ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. അതേസമയം, വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ലെന്നും ഇറക്കുമതിച്ചെലവ് കുറച്ചിട്ടും വ്യാപാരികള്‍ സാധനങ്ങളുടെ വില കുറയ്ക്കുന്നില്ലെന്നും ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നുണ്ട്.

മരണം

ഇസ്മായിൽപ്പറമ്പിൽ വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു

ഇസ്മായിൽപ്പറമ്പിൽ  വീട്ടിൽ സിയാദ് (56) വയസ്സ് മരണപ്പെട്ടു ഖബറടക്കം  *(29/04/2023) ഉച്ചക്ക്  1 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മരണം

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ)

ഈസാ (സി സി ) 75 മുരിക്കോലിൽ (വാവേരുകുന്നേൽ) ഖബറടക്കം നൈനാർ പള്ളി  11.30 എ. എം ഏരിയ : മുരിക്കോലിൽ

മരണം

ഹുസൈൻ നൈനക്കാൻ കുന്നേൽ

ഹുസൈൻ  നൈനക്കാൻ കുന്നേൽ കടുവാമുഴി കബറടക്കം: ഇന്ന്‌ വൈകുന്നേരം നൈനാർ ജുമാ മസ്ജിദിൽ