വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ സന്മനസ്സ് കൂട്ടായ്മ നഗരസഭാ ജീവനക്കാരൻ ബിജോയി മണർകാടിനെ ആദരിച്ചു

പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച  ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി. സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച്  രാവിലെ  കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ്  ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും  ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്  ജോർജ്  അറിയിച്ചു. നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന  ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന്  ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ  ബിജോയ് അറിയിച്ചു.

മരണം

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി

ഈരാറ്റുപേട്ട : പാറനാനി അനസ് (57 )നിര്യാതനായി മക്കൾ ഷിറാസ്, ഷഹ്സാദ്, ഷാമിസ് മരുമക്കൾ ഫാത്തിമ, ദിൽഷത്ത് റൈഹാന

പ്രാദേശികം

ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ അയൂബ് ഖാന് പുരസ്ക്കാരം

ഈരാറ്റുപേട്ട .കഴിഞ്ഞ സാമ്പത്തിക വർഷം റവന്യൂ റിക്കവറി ഇനത്തിൽ  രണ്ട് കോടിയോളം രൂപ ഈരാറ്റുപേട്ട വില്ലേജിൽ നിന്ന് പിരിച്ചെടുത്തതിന്  ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ പി എസ് അയൂബ് ഖാന് മികച്ച വില്ലേജ് ഓഫീസറിനുള്ള  പുരസ്ക്കാരം ലഭിച്ചു. ഇദ്ദേഹം പാറത്തോട് ഇടക്കുന്നം സ്വദേശിയാണ്. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയിൽ പുരസ്ക്കാരം അയൂബ് ഖാൻ ഏറ്റുവാങ്ങി.  

പ്രാദേശികം

പുത്തൻപള്ളി കൺവൻഷൻ സെന്റർ നാടിനായിസമർപ്പിച്ചു

ഈരാറ്റുപേട്ട:പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 8500 സ്വകയർ ഫീറ്റിൽ കാരക്കാട് പ്രദേശത്ത് നിർമാണം പൂർത്തിയാക്കിയ  വിശാലമായ കൺവൻഷൻ സെന്റ പി എം ഫൗണ്ടേഷൻ ചെയർമാൻ  ഡോ.ഗൾഫാർ പി എം മുഹമ്മദലി നാടിനായി തുറന്ന് നൽകി. മനുഷ്യ മനസുകൾ അകന്ന് കൊണ്ടിരിക്കുമ്പോൾ ഒന്നിച്ചിരിക്കുവാനുള്ള വേഥി ആകണം  കൺവൻഷൻ സെന്ററുകൾ. ഒരു മതമോ ഒരു പാർട്ടിയോ മാത്ര മായി കൂടി ഇരിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കു ചേർന്നിരിക്കാനുള്ള പൊതു ഇടമായി ഈ സെന്റർ മാറട്ടെ എന്നും അദ്ദേഹം കൂട്ടിചേർത്തു. പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് കെ ഇപരീത് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സാംസ്കാരിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ  മുഖ്യപ്രഭാഷണം നിർവഹിച്ചു  സെക്രട്ടറി മജീദ് വട്ടക്കയം റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ സക്കാത്ത് വീടുകളുടെ താക്കോൽ കൈമാറ്റം നടത്തി. സീനിയർ ചാർട്ടേഡ് അകൗണ്ട് സി എച്ച് റഹീം,ഒബ്രോൺ മാൾ മാനേജിങ് ഡയറക്ടർ എം എ മുഹമ്മദ് , അമീർ അഹമ്മദ് , എം വഹാബ് ഐ പി എസ്,  അൽ അസർ ഗ്രൂപ്പ് ചെയർമാൻ കെ എം മൂസ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ,അരുവിത്തറ ചർച്ച് വികാരി അഗസ്റ്റ്യൻ പാലക്ക പറമ്പിൽ, അഷ്റഫ് മൗലവി ,ദിലീപ് കുമാർ വർമ്മ, സുബൈർ മൗലവി, പ്രൊഫ. എം കെ , കെ എ മുഹമ്മദ് അഷ്റഫ് ,അഡ്വക്കേറ്റ് മുഹമ്മദ് യൂസഫ്, പി ഇ  മുഹമ്മദ് സക്കീർ , എ എം എ ഖാദർ, അഫ്സാറുദ്ദീൻ, സുനിൽകുമാർ , ഹാഷിർ നദവി, സാബിത്ത് മൗലവി, എപി നിസാർ, എന്നിവർ സംസാരിച്ചു. ഡോ എം എ മുഹമ്മദ് സ്വാഗതവും  വി കെ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.  

പ്രാദേശികം

വിദ്യാർത്ഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട.മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കായംകുളം സ്വദേശി സൽമാൻ (19) ആണ് മുങ്ങിമരിച്ചത്. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർത്ഥിയാണ്. 'ഞായറാഴ്ച ഉചകഴിഞ്ഞ് 3 നാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ട നടയ്ക്കലിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്. തുടർന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുകകൾക്കൊപ്പം ഈരാറ്റുപേട്ട പാലാ റോഡിൽ അരുവിത്തുറ കോളേജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളി ക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.  ഈരാറ്റുപേട്ട ഫയർഫോഴ്സും നൻമക്കൂട്ടവും ചേർന്നാണ്  മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ട യിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ഷാജി കായംകുളം

മരണം

ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി  ഭാര്യ ചെമ്പുകാം പറമ്പിൽ കുടുംബാംഗം  സൈനബ. മക്കൾ സാദിഖ് മൗലവി,ബുഷറ, ഫാത്തിമ, ഐഷ, നുസൈഫ, റുഷീദ ,മരുമകൾ ഷാനി (കോട്ടയം) നിസാർ, , സുബൈർ, ഹാറൂൻ, നവാസ് , പരേതനായ മൂസ മൗലവി

പ്രാദേശികം

എംഇഎസ് കോളേജിൽ ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് വുമൺസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:എംഇഎസ് കോളേജിൽ ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് വുമൺസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു. രണ്ട് കാറ്റഗറുകളിലായി സംഘടിപ്പിച്ച മത്സരം നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിലിണ് നടന്നത്.  15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർ ജൂനിയർ കാറ്റഗറിയിലും 25 മുതൽ 50 വയസ്സ് വരെയുള്ളവർ സീനിയർ കാറ്റഗറിയിലും മത്സരിച്ചു. 40 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു സീനിയർ വിഭാഗത്തിൽ ഫർസാന - ഫാത്തിമ ബി.എ ടീം ഒന്നാം സ്ഥാനവും അസ്മിൻ ഫാത്തിമ - ആലിയ വി ഹാരിസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ജൂനിയർ വിഭാഗത്തിൽ രിഫാന റഷീദ് -ഫെബിൻ ഫാത്തിമ ടീം ഒന്നാം സ്ഥാനവും അമീന ഷിനാജ് - ആലിയ സുനീർ ടീം രണ്ടാം സ്ഥാനവും നേടി.  എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദ് സമ്മാനവിതരണം നിർവഹിച്ചു. വുമൺസ് ഫോറം കൺവീനർ തസ്നി നൗഷാദ്, ഷെഫ്ന സക്കീർ, മുതാസ് കബീർ, ഹൈമ കബീർ, ഐഷ ബഷീർ, അൻസിയ മുഹമ്മദ്, ബീമ കെ.എൻ, സുനൈന, കോളേജ് പബ്ലിക് റിലേഷൻസ് ഓഫീസർ ഷെബീബ് ഖാൻ എന്നിവർ നേതൃത്വം നൽകി.  

ജനറൽ

കടന്നുപോയത് ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയും; വീഡിയോയുമായി എലിസബത്ത്

നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫെയസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ വേണം. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. എലിസബത്തിന്റെ വാക്കുകള്‍; കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോ?ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്.  ഇടയില്‍ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.