വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഇനിയും കേരളം ചുട്ടുപൊള്ളും

സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു.താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. പഠനാർത്ഥമാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നതെന്നും അതിൽ മാറ്റങ്ങൾ വരാമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.അതേസമയം, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വേനൽ കാല ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്, എ സ്കൂളിൽ പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെയും, ഖുർറത്തു ഐൻ പ്രീ പ്രൈമറി ക്ലാസ്സിൻ്റെയും ഉൽഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്തു, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മാനേജർ എം.എസ് പരിത് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു,  ഹെഡ്മിസ്ട്രസ്സ് ജ്യോതി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.പി.നാസർ ആമുഖ പ്രഭാഷണം നടത്തി, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, നൗഫൽ ബാഖവി, കെ.എ മാഹിൻ, സി.പി. ബാസിത്, കെ.എ മുഹമ്മദ് ഹാഷിം, ഫൈസൽകുന്നേൽ, ബീമാനാസർ, മനാഫ് കല്ലൂത്താഴം, സിറാജ് പി.കെ, ജോജി ബേബി, അർഷദ് പി.അഷ്റഫ്, അൻസിയ എം.എം എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനസന്ധ്യയും നടന്നു.   

പ്രാദേശികം

കേന്ദ്ര സർക്കാരിൻ്റെ പാചക വാതക വില വർദ്ധന നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട .മു നിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.പി.നാസർ അടുപ്പ് കൂട്ടി ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, റാസി പുഴക്കര, അൽഫാ ജ് ഖാൻ, സാലിം,അബ്ദുള്ള മുഹ്സിൻ, നസീം മുഹമ്മദ് ,അനീസ് കോന്നച്ചാടം എന്നിവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ സെന്റ ജോർജ്സ്സ് കോളേജിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

അരുവിത്തുറ: സെന്റ് ജോർജസ്സ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര രോഗങ്ങളെ പരമാവധി നേരെത്തെ കണ്ടെത്തുന്നതിനും പ്രതിരോധം ഉറപ്പാക്കുന്നതിനുമായാണ് ക്യാംപസിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് ബർസാർ & കോഴ്സ് കോർഡിനേറ്റർ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ  എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഹരിതസേനയെ ആദരിച്ച് എം ഇഎസ് കോളജ് .

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് .മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് .വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു.  പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് അദ്ധ്യക്ഷതവഹിച്ചു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി  എന്നിവർമറുപടി പ്രസംഗം നടത്തി.     

മരണം

വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനാ

നിര്യാതനായി ഈരാറ്റുപേട്ട: വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനായി.  ഭാര്യ   ബൾക്കീസ് അമ്മാൾ  (ഉത്തമപാളയം ) മക്കൾ  പരീത് സുൽത്താൻ ( കാനഡ) നസീറ , സബന മരുമക്കൾ യാക്കോബ് മീരാൻ (കൂടല്ലൂർ ) ഷാഹുൽ ഹമീദ് (സിത്താൻ കോട്ടെ ) ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നേതൃത്വ പരിശീലന പരിപാടി .

ലയൺസ് ഡിസ്ട്രിക്ട് 318 B- യുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ്‌ ക്ലബ് കുട്ടനാട് ഓവർസീസ് ന്റെ യും അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയന്റെ യും  നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നേതൃത്വത്തിലേക്കുള്ള വഴി എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജർ വെരി.റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ  ബർസാർ ഫാ . ബിജു കുന്നക്കാട്ട് ലയൺസ് ഡിസ്ട്രിക്ട് പ്രോഗ്രാം കോഓർഡിനേറ്റർ  സിബി  മാത്യു, പ്ലേസ്മെന്റ് കോഓർഡിനേറ്റർ ബിനോയ് സി ജോർജ് , യൂണിയൻ ചെയര്മാന് സൽമാൻ ബിൻ തുടങ്ങിയവർ പ്രസംഗിച്ചു.ലൈഫ് കോച്ചും ഇൻ്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.200ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

കേരളം

ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും: വി എൻ വാസവൻ.

കോട്ടയം: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ജനങ്ങൾക്ക് നൽകികൊണ്ടിരുന്ന സബ്‌സിഡികൾ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് വൻകിടക്കാർക്ക് വേണ്ടിയുള്ള വില വർദ്ധനവാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയത് സാധാരണ ജനങ്ങളെ വലയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.  വില വർധന താങ്ങാനാകാതെ  പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പുറത്താകുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില  വില വർധിപ്പിച്ചത് ഹോട്ടൽ ബേക്കറി വ്യവസായ മേഖലയ്ക്ക് തിരിച്ചടി ആകും. ഇത് വില വർദ്ധനവിനും ഇടയാക്കും. ഭീമമായ വിലവർദ്ധന പിൻവിലിക്കാൻ കേന്ദ്രസർക്കാർ തയാറാവണം എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതങ്ങൾ അനുവദിക്കാതെ ഒരോ ന്യായങ്ങൾ കണ്ടത്തി സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചപ്പോൾ ക്ഷേമപെൻഷൻ നൽകാൻ രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതിനെ വിമർശിച്ചവർ ആരും ഇതുവരെ കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർത്തിക്കണ്ടില്ല എന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളിലെ ഈ ഇരട്ടത്താപ്പും ജനം തിരിച്ചറിയുന്നുണ്ട് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.