വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ചീര പച്ചടി

വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ഊണിനൊപ്പം കഴിക്കാം ടേസ്റ്റി ചീര പച്ചടി. പച്ചക്കറി കഴിക്കാന്‍ മടിയുള്ളവര്‍ക്കും ടേസ്റ്റി ആയിട്ടുള്ള ചീര പച്ചടി കഴിക്കാം. തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ചുവന്ന ചീര – ഒരു കപ്പ്, പൊടിയായി അരിഞ്ഞെടുത്തത് പച്ചമുളക് – 2, വട്ടത്തില്‍ അരിഞ്ഞെടുത്തത് കട്ട തൈര – രണ്ട് കപ്പ് ഉപ്പ് – പാകത്തിന് കുഞ്ഞുള്ളി – 10 എണ്ണം, വട്ടത്തില്‍ അരിഞ്ഞെടുത്തത് എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കടുക് – ഒരു ടി സ്പൂണ്‍ വറ്റല്‍ മുളക് – 2 തയ്യാറാക്കുന്ന വിധം ഒരു ചീനചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക. ആവി കയറ്റിയ ചീരയും ചേര്‍ക്കുക. തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. ചീര പച്ചടി തയ്യാര്‍.  

ജനറൽ

വെളുത്തുള്ളി ചട്‌നി ഇങ്ങനെ തയാറാക്കൂ

പലതരത്തിലുള്ള ചട്‌നികള്‍ നമുക്ക് പരിചിതമാണല്ലോ. ചട്‌നിയില്‍ ഒരു പുതുരുചി പരിചയപ്പെടാം. വെളുത്തുള്ളി ചട്‌നി ഒന്നു പരീക്ഷിച്ച് നോക്കിയാലോ? വളരെ എളുപ്പത്തില്‍ വെളുത്തുള്ളി ചട്‌നി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. വെളുത്തുള്ളി, ചുവന്ന മുളക് (വിനിഗറില്‍ മുക്കിവച്ചത്), ഉപ്പ് എന്നിവ മാത്രം മതി ഈ വിഭവം തയാറാക്കാന്‍. തയാറാക്കുന്ന വിധം നൂറ് ഗ്രാം വെളുത്തുള്ളിയാണ് എടുക്കുന്നതെങ്കില്‍ ഇതിലേക്ക് 25 ഗ്രാം ചുവന്ന മുളക് കഷ്ണങ്ങളാക്കി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇനിയിത് നന്നായി അരച്ചെടുത്താല്‍ നമ്മുടെ ഈസി ഗാര്‍ലിക് ചട്‌നി റെഡി. അരയ്ക്കുമ്പോള്‍ ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ലെന്ന് ഓര്‍ക്കുമല്ലോ.  

കേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും.

പ്രവാസം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്. രംഗത്തെ വിദഗ്ദനുമായ ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായും യൂസഫലി പ്രവര്‍ത്തിക്കുന്നു. ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഒരു വ്യക്തിയെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് യൂസഫലിക്കുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 65,000 ലധികം ആളുകളാണുള്ളത്. യുഎസ്എ, യുകെ, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ് എന്നിങ്ങനെ 23 രാജ്യങ്ങളിലായി ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ഗ്രൂപ്പിനുണ്ട്.

ജനറൽ

മാമുക്കോയയുടെ ‘ഉരു’ നാളെ തീയേറ്ററുകളില്‍

മാമുക്കോയ, ശ്രീധരന്‍ ആശാരി എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉരു’നാളെ തീയേറ്ററുകളില്‍ എത്തും. ബേപ്പൂരിലെ ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഥ പറയുന്ന സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ്.ബേപ്പൂരിലെ ഉരു നിര്‍മ്മാണം പശ്ചാത്തലമാക്കിയ സിനിമയില്‍ പ്രവാസികളുടെ മടക്കവും പ്രമേയമാണ്. ശ്രീധരന്‍ ആശാരി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ യു മനോജും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഉരുവിനും സിനിമയില്‍ മുഖ്യസ്ഥാനം ഉണ്ടെന്ന് സംവിധായകന്‍ ഇ എം അഷറഫ് പറഞ്ഞു.മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ ബേബി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മന്‍സൂര്‍ പള്ളൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കമല്‍ പ്രശാന്ത് ആണ് ഈണം നല്‍കിയത്.

കേരളം

പുകയില്‍ മൂടി കൊച്ചി

എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ പുകഞ്ഞ് കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റാണ് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.

പ്രാദേശികം

പ്ലാശനാൽ: ബൈക്കും വാനും കൂട്ടയിടിട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു.

തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പ്ലാശനാലിനു സമീപമാണ് അപകടമുണ്ടായത്. പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന അനന്തു തെറിച്ചുവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് അനന്തുവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ ചേന്നാപ്പാറയിൽ അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ അമ്മ പ്രിയ. സഹോദരി അശ്വതി.

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്.എ സ്കൂൾ വാർഷികവും, പുതിയ ബ്ലോക്ക് ഉൽഘാടനവും ഇന്ന് വെള്ളി വൈകുന്നേരം 5 മണിക്ക് നടക്കും, നാല്പതാം വാർഷികാഘോഷപരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെ ഉൽഘാടനവും, ഖുറത്തു ഐൻ പ്രീ - പ്രൈമറി ക്ലാസ്സുകളുടെ ഉൽഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ സമ്മാനവിതരണം നിർവ്വഹിക്കും.