ഇന്നാലില്ലാഹി.....കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു
മർഹും PA മു ഹമ്മദ് സാഹിബിൻ്റെ (അമീൻ ജുവല്ലറി ) ഭാര്യ.. കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു.. കബറടക്കം നാളെ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മർഹും PA മു ഹമ്മദ് സാഹിബിൻ്റെ (അമീൻ ജുവല്ലറി ) ഭാര്യ.. കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു.. കബറടക്കം നാളെ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ ആദരിച്ചു. മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞ ഗൂരുവര്യരായ ആനന്തവല്ലികുഞ്ഞമ്മ, മേരിക്കുട്ടി റ്റി.സി., ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ഹെഡ്മിസ്ട്രസ് ലീന എം.പി. ആദരിച്ചു. മുൻ അധ്യാപിക രമണി ടീച്ചർ രചിച്ച കവിത ലീലാമ്മ എം.ജി. ആലപിച്ചു.മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഗ്രേസിക്കുട്ടി ജോസഫ് സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.
ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് എരുമേലി കനകപ്പലത്ത് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കനകപ്പലത്തുള്ള കോട്ടയം ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. വനയാത്ര, വ്യക്ഷതൈ നേഴ്സറി സന്ദർശനം, സോഷ്യൽ ഫോറസ്ട്രി പദ്ധതി പരിചയം, തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അധ്യാപകരായ മുഹമ്മദ് ലൈസൽ, പി.എൻ. ജവാദ് റഫിൻ ഷാ, ഫാത്തിമ റഹീം, ഷാഹിന തുടങ്ങിയവർ ക്യാമ്പിന് നേത്യത്വം നൽകി. ഹെഡ്മിസ്ട്രസ് എം.പി ലീന, മുൻ ഹെഡ്മിസ്ട്രസ് ആർ.ഗീത, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും. ഇവയുടെ പോഷക ഗുണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ഈന്തപ്പഴത്തിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത ഷുഗറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ഊര്‍ജനിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും നേത്ര സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഇന്റര്‍ലൂക്കിന്‍ 6 (IL-6) കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. ഇത് ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡീ- ജെനറേറ്റീവ് രോഗങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴത്തില്‍ ബി, ബി2, ബി3, ബി5, എ1, സി തുടങ്ങിയ വിറ്റാമിനുകളും സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയാനും ഇവ ഗുണം ചെയ്യും.
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടുത്തങ്ങള്‍മൂലം നിരവധി പേരാണ് പൊള്ളലേറ്റ് ചികിത്സ തേടുന്നത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ പല തീപിടുത്തങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തമുണ്ടാകാതെയും പൊള്ളലേല്‍ക്കാതെയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൂട് കാലമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നൊക്കെ തീപിടുത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപിടുത്തമുണ്ടാകാതെ ശ്രദ്ധിക്കണം. തീപിടുത്തമുണ്ടായാല്‍ ചുവടെ നല്‍കിയിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · തീപിടുത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്. · പ്രഥമ ശ്രുശ്രൂഷ നല്‍കി ചികിത്സ തേടണം. · തീ കൂടുതല്‍ പടരുമെന്നതിനാല്‍ പരിഭ്രമിച്ച് ഓടരുത്. · തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക. · അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. · അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. · നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍, ടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. · പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്. · വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം. · ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിര ചികിത്സ വേണ്ടിവരും. · സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ യോനറില്‍ ഒരുങ്ങുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്കാണ് ആരാധകരെ ആവേശത്തിലാക്കി റിലീസ് ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയില്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ് റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭൂമികകളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മുഹമ്മദ് റാഹില്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. പ്രശാന്ത് നാരായണ്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ജിബിന്‍ ജോണ്‍, അരിഷ് അസ്ലം എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. റിജോ നെല്ലിവിളയാണ് ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍, ഷാജി നടുവില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, റോണെക്‌സ് സേവ്യര്‍ മേക്കപ്പ്, അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍ അഭിജിത്, എംപിഎസ്ഇ ടോണി ബാബു, വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍ അസോസിയേറ്റ് ഡയറക്ടേഴ്‌സ്, ഡിജിറ്റല്‍ ടര്‍ബോ മീഡിയ വി എഫ് എക്‌സ്:, നവീന്‍ മുരളി സ്റ്റില്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണം, അനൂപ് സുന്ദരന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിഷ്ണു സുഗതന്‍, ആസ്തറ്റിക് കുഞ്ഞമ്മ ഡിസൈന്‍, പ്രതീഷ് ശേഖര്‍ പി ആര്‍ ഒ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍
അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി. സ്കൂൾ അരുവിത്തുറയിൽ 'വാർഷികാഘോഷവും രക്ഷാകർതൃസമ്മേളനവും വർണ്ണാഭമായി നടത്തപ്പെട്ടു. സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് ഉദ്ഘാടനം നിർവഹിച്ചു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അസി. സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻമാത്യു സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോബറ്റ് തോമസ്, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് തുടങ്ങിയവർ ആശംസയർപ്പിച്ചു. എല്ലാ കുട്ടികളുടേയും കലാപരിപാടികൾ വാർഷികാഘോഷത്തിന് തിളക്കം കൂട്ടി.
ബൈക്ക് യാത്രികരായ യുവാക്കൾ കുറവിലങ്ങാട് സ്വദേശികളാണ്.ഇന്നോവക്കാർ മലപ്പുറം സ്വദേശികളുടേതാണ്. ഇവരുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചത്.തുടർന്ന് ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ആംബുലൻസ് ഡ്രൈവർമാരാണ് പാലാ എസ് ഐ അഭിലാഷിനെ വിവരം അറിയിച്ചത്.